Sections

കോഴി, ആട്, പന്നി വളര്‍ത്തല്‍, തീറ്റപ്പുല്‍സംസ്‌കരണം: കര്‍ഷകര്‍ക്കും കാര്‍ഷിക സംരംഭകര്‍ക്കും കൂട്ടായ്മകള്‍ക്കും 50 ലക്ഷം വരെ കേന്ദ്രസര്‍ക്കാര്‍ സബ്‌സിഡി

Wednesday, Dec 15, 2021
Reported By Admin
subsidy

ധനകാര്യസ്ഥാപനങ്ങള്‍ക്ക് ആവശ്യമായ രേഖകള്‍, പദ്ധതി പ്രോജക്ട് റിപ്പോര്‍ട്ട് എന്നിവ സംരംഭകര്‍ തയാറാക്കണം

 

മൃഗസംരക്ഷണരംഗത്ത് ദേശീയ കന്നുകാലി മിഷന്‍ 2021-22, രാഷ്ട്രീയ ഗോകുല്‍ മിഷന്‍ എന്നിവ വഴി നവസംരംഭകര്‍ക്കും കര്‍ഷകര്‍ക്കും വലിയ ആനുകൂല്യം ലഭിക്കുന്ന പദ്ധതികളില്‍ ഇപ്പോള്‍ അപേക്ഷിക്കാം.

ദേശീയ കന്നുകാലി മിഷന്‍

കോഴി, ആട്, പന്നി വളര്‍ത്തല്‍, തീറ്റപ്പുല്‍സംസ്‌കരണം എന്നിവയ്ക്കാണ് പദ്ധതിയുള്ളത്. 50 ശതമാനം സബ്‌സിഡി ലഭിക്കും.

ആര്‍ക്കൊക്കെ ഗുണഭോക്താവാകാം?

സ്വകാര്യവ്യക്തികള്‍, സ്വയംസഹായസംഘങ്ങള്‍, ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷനുകള്‍, 2017ലെ കമ്പനി ആക്ട് സെക്ഷന്‍ 8ലെ കമ്പനികള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. കോഴി, ആട്, പന്നി ഫാമുകള്‍ നടത്തി പരിചയമുള്ളവര്‍ക്കും മൃഗസംരക്ഷണവകുപ്പ്, കേരള കന്നുകാലി വികസന ബോര്‍ഡ്, വെറ്ററിനറി സര്‍വകലാശാല എന്നിവയുടെ പരിശീലനം നേടിയവര്‍ക്കും മുന്‍ഗണന. ആവശ്യമായ സ്ഥലം സ്വന്തമായോ, വാടകയ്‌ക്കോ ഉണ്ടായിരിക്കണം.

ധനകാര്യസ്ഥാപനങ്ങള്‍ക്ക് ആവശ്യമായ രേഖകള്‍, പദ്ധതി പ്രോജക്ട് റിപ്പോര്‍ട്ട് എന്നിവ സംരംഭകര്‍ തയാറാക്കണം. വായ്പയെടുക്കുന്ന ബാങ്കിലേക്കാണ് സബ്‌സിഡിത്തുക  വരുന്നത്.  അപേക്ഷയും പ്രോജക്ട് റിപ്പോര്‍ട്ടും കേരള കന്നുകാലിവികസന ബോര്‍ഡ് (കെഎല്‍ഡി ബോര്‍ഡ്), സംസ്ഥാന മൃഗസംരക്ഷ ണവകുപ്പ് എന്നിവയുടെ വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി സമര്‍പ്പിക്കണം.

പരമാവധി സബ്‌സിഡിത്തുക(രൂപ): കോഴിവളര്‍ത്തല്‍-25 ലക്ഷം, ആടുവളര്‍ത്തല്‍-50 ലക്ഷം, പന്നിവളര്‍ത്തല്‍-30 ലക്ഷം, തീറ്റപ്പുല്‍സംസ്‌കരണം-50 ലക്ഷം, കോഴിവളര്‍ത്തല്‍ പദ്ധതികളില്‍ 1000 കോഴികള്‍ക്കുള്ള പേരന്റ് ഫാം, ഹാച്ചറി യൂണിറ്റ്, ബ്രൂഡര്‍ മദര്‍ യൂണിറ്റ്  എന്നിവയുള്‍പ്പെട്ട സംയോജിത യൂണിറ്റാണുള്ളത്.

വിവരങ്ങള്‍ക്ക് ഫോണ്‍(മൃഗസംരക്ഷണ വകുപ്പ്):  ഡോ. ജിജിമോന്‍, അഡീഷനല്‍ ഡയറക്ടര്‍ (പ്ലാനിങ്) - 9447219215, ഡോ. സെല്‍വ കുമാര്‍, അസിസ്റ്റന്റ് ഡയറക്ടര്‍ (പ്ലാനിങ്) - 9447720794.

കെഎല്‍ഡി ബോര്‍ഡ്: ഡോ. ആര്‍. രാജീവ്, ജനറല്‍ മാനേജര്‍ - 9446004276, ഡോ. വി. ജ്യോതിഷ് കുമാര്‍, ഡപ്യൂട്ടി ജനറല്‍ മാനേജര്‍ (ഫോഡര്‍) - 9446004277

വെബ്‌സൈറ്റുകള്‍

കെഎല്‍ഡി ബോര്‍ഡ്:  https://livestock.kerala.gov.in/

വിലാസം: ഡപ്യൂട്ടി ഡയറക്ടര്‍(റിട്ട.), മൃഗസംരക്ഷണവകുപ്പ്. ഫോണ്‍: 9447442486, ഇ- മെയില്‍: drsudhodanan@gmail.com


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.