- Trending Now:
കാര്‍ഷിക മേഖലയിലുള്ള സംരംഭകര്‍ക്ക് സഹായവും പ്രോത്സാഹനവുമായി വിവിധ പദ്ധതികള്‍ നമ്മുടെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പിലാക്കുന്നുണ്ട്.പക്ഷെ ഇവയില്‍ പലതിനെ കുറിച്ചും നമുക്ക് അറിവുണ്ടാകില്ല.അറിഞ്ഞാല്‍ തന്നെ കൃത്യസമയത്ത് അപേക്ഷിക്കാനോ,വേണ്ട രേഖകള്‍ സമര്‍പ്പിച്ച് ആനുകൂല്യങ്ങള്‍ നേടാനോ സാധിക്കാറില്ല.ഇനി പറയാന്‍ പോകുന്നത് മൃഗങ്ങളെ പരിപാലിക്കുന്ന കാര്‍ഷിക മേഖലയിലെ സംരംഭകര്‍ക്കായി സര്‍ക്കാര്‍ നല്‍കുന്ന ഒരു വലിയ സബ്‌സിഡി സ്‌കീമിനെ കുറിച്ചാണ്.
മൃഗസംരക്ഷണ പരിപാലന രംഗത്ത് ദേശീയ കന്നുകാലി മിഷന്‍ 2021-22, രാഷ്ട്രീയ ഗോകുല്‍ മിഷന്‍ എന്നിവ വഴിയും നവസംരംഭകര്‍ക്കും കര്‍ഷകര്‍ക്കും ലഭിക്കുന്ന സബ്‌സിഡികള്‍ക്കായി നിങ്ങള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാന്‍ സാധിക്കുന്നതാണ്.
ആട്,കോഴി,പന്നി വളര്‍ത്തല്‍,തീറ്റപ്പുല്‍ സംസ്‌കരണം എന്നിവയ്ക്കാണ് പദ്ധതിയുള്ളത്.ഈ മേഖലകളില്‍ 50% സബ്‌സിഡി ലഭിക്കും.സ്വകാര്യ വ്യക്തികള്‍,സ്വയംസഹായസംഘങ്ങള്‍,ഫാര്‍മ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷനുകള്‍,2017ലെ കമ്പനി ആക്ട് സെക്ഷന്‍ 8ലെ കമ്പനികള്‍ എന്നിവര്‍ക്ക് ഒക്കെ അപേക്ഷിക്കാവുന്നതാണ്,
പന്നി,കോഴി,ആട് ഫാമുകള്‍ നടത്തി മുന്‍പരിചയം ഉള്ളവര്‍ക്കും മൃഗസംരക്ഷണ വകുപ്പ്, കേരള കന്നുകാലി വികസന ബോര്‍ഡ്,വെറ്റിനറി സര്‍വ്വകലാശാല എന്നിവയുടെ പരിശീലനം നേടിയവര്‍ക്കും മുന്‍ഗണന ലഭിക്കും.സംരംഭം പ്രവര്‍ത്തിക്കാന്‍ ആവശ്യമായ സ്ഥലം സ്വന്തമായില്ലെങ്കില്‍ വാടയ്ക്ക് എടുത്തതിന്റെ രേഖകള്‍ സമര്‍പ്പിക്കേണ്ടതുണ്ട്.
പദ്ധതി പ്രൊജക്ട് റിപ്പോര്‍ട്ടിനൊപ്പം ബാങ്കുകള്‍ അടക്കമുള്ള ധനകാര്യസ്ഥാപനങ്ങള്‍ക്ക് ആവശ്യമായ രേഖകളും ഒപ്പം വെച്ച് അപേക്ഷ സമര്‍പ്പിക്കാം.വായ്പ എടുക്കുന്ന ബാങ്കിലേക്കാണ് സബ്‌സിഡി തുക വരുന്നത്.
കോഴിവളര്‍ത്തലിന് പരമാവധി 25 ലക്ഷം രൂപയും ആടു വളര്‍ത്തലിന് 50 ലക്ഷവും പന്നിവളര്‍ത്തലിന് 30 ലക്ഷവും തീറ്റപ്പുല്‍ സംസ്‌കരണത്തിന് 50 ലക്ഷവും ആണ് സബ്‌സിഡി ഇനത്തില്‍ ലഭിക്കുന്നത്.കോഴിവളര്‍ത്തല്‍ പദ്ധതികളില്‍ 1000 കോഴികള്‍ക്കുള്ള പേരന്റ് ഫാം,ഹാച്ചറി യൂണിറ്റ്,ബ്രീഡര്‍ മദര്‍യൂണിറ്റ് എന്നിവ ഉള്‍പ്പെടെ സംയോജിത യൂണിറ്റുകളാണുള്ളത്.
അപേക്ഷയും പ്രൊജക്ട് റിപ്പോര്‍ട്ടും കേരള കന്നുകാലി വികസന ബോര്‍ഡ് (കെഎല്‍ഡി ബോര്‍ഡ്),സംസ്ഥാന മൃഗസംരക്ണവകുപ്പ് എന്നിവരുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാവുന്നതാണ്.കൂടുതല്‍ വിരങ്ങള്‍ക്ക് ഡോ ആര്‍ രാജീവ്(ജനറല്‍ മാനേജര്‍,കെഎല്‍ഡിബി)-9446004276, https://livestock.kerala.gov.in/ 2022 ജനുവരി 25 വരെ അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.