Sections

കാർഷിക പ്രൊജക്ടുകൾക്ക് സബ്‌സിഡി

Thursday, Feb 09, 2023
Reported By Admin
Subsidy for agricultural projects

കൃഷി വകുപ്പ് തൃശ്ശൂർ ജില്ലയിൽ നടപ്പിലാക്കുന്ന വിവിധ പദ്ധതികളിലേക്ക് പ്രൊജക്ടുകൾ സമർപ്പിക്കാം


2022-23 വർഷത്തെ പോസ്റ്റ് ഹാർവെസ്റ്റ് മാനേജ്മെന്റ് ആൻഡ് വാല്യൂ അഡിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി കൃഷി വകുപ്പ് തൃശ്ശൂർ ജില്ലയിൽ നടപ്പിലാക്കുന്ന വിവിധ പദ്ധതികളിലേക്ക് പ്രൊജക്ടുകൾ സമർപ്പിക്കാം.

എസ് എഫ് എ സി (SFAC) മുഖേന കാർഷിക ഉത്പന്നങ്ങളുടെ മൂല്യവർദ്ധനവിനുള്ള യൂണിറ്റുകൾ സ്ഥാപിക്കുന്നതിന് സബ്സിഡി അനുവദിക്കുന്നു. പ്രാഥമിക സഹകരണ സംഘങ്ങൾക്ക് പ്രോജക്ടുകൾ സമർപ്പിക്കാം.

നെല്ലു സംഭരണം: കേരള ബാങ്കുമായി സപ്ലൈകോ കരാറായി-  പണം വിതരണം വെള്ളിയാഴ്ച മുതൽ... Read More

കൊപ്ര ഡ്രയറുകൾ / വിവിധോത്പന്നങ്ങൾ ഉണക്കുന്നതിനുള്ള ഡ്രയറുകൾ സ്ഥാപിക്കുന്നതിന് 20 ശതമാനം സബ്സിഡിയായി 4 ലക്ഷം രൂപ അനുവദിക്കുന്നു. പ്രാഥമിക സഹകരണ സംഘങ്ങൾ, കാർഷിക കർമ്മസേന, അഗ്രോസർവ്വീസ് സെന്റർ, കർഷക ഗ്രൂപ്പുകൾ എന്നിവർക്ക് പ്രോജക്ട് സമർപ്പിക്കാം.

പ്രാഥമിക സഹകരണ സംഘങ്ങൾക്ക് കാർഷിക ഉത്പന്ന സംസ്കരണ യൂണിറ്റുകൾ സ്ഥാപിക്കുന്നതിന് പ്രോജക്ട് അടിസ്ഥാനത്തിൽ 50 ശതമാനം സബ്സിഡി നൽകുന്നു.

വൈഗ 2023 രജിസ്‌ട്രേഷൻ പുരോഗമിക്കുന്നു... Read More

നാടൻ പഴം - പച്ചക്കറി വിപണനത്തിന് പ്രീമിയം ഔട്ട്ലെറ്റുകൾ സ്ഥാപിക്കുന്നതിന് മാർക്കറ്റിംഗിൽ 3 വർഷത്തെയെങ്കിലും പരിചയമുള്ള എഫ് പി ഓകൾ, പ്രാഥമിക സഹകരണസംഘങ്ങൾ മുതലായവയ്ക്ക് ആനുകൂല്യം അനുവദിക്കുന്നു.

താൽപര്യമുള്ളവർ പ്രോജക്ടുകൾ തൃശ്ശൂർ ചെമ്പൂക്കാവിലുള്ള ആത്മ (ATMA) ഓഫീസിൽ 2023 ഫെബ്രുവരി 10നു മുൻപ് ഹാജരാക്കേണ്ടതാണ്. ഫോൺ: 9446 571590


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.