- Trending Now:
മിനി കഫേ തുടങ്ങാൻ ആഗ്രഹിക്കുന്ന വനിതകൾക്ക് 2 ലക്ഷം വരെ സബ്സിഡിയോട് കൂടിയ വായ്പ്പയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. കേരള സംസ്ഥാന സർക്കാറിന്റെ സമുന്നതി സംരഭകത്വ വികസന പദ്ധതി വഴിയാണ് വനിതകൾക്ക് മിനി കഫേ ആരംഭിക്കാനുള്ള സാമ്പത്തിക സഹായം നൽകുന്നത്.ധനലക്ഷമി ബാങ്ക് വഴി നൽകുന്ന വായ്പ്പയിലെ പരമാവധി വായ്പ തുക ബാങ്ക് തീരുമാനിക്കും. ഇതിൽ നിന്നാണ് രണ്ട് ലക്ഷം രൂപ വരെ ഇളവ് ലഭിക്കുക.നഗര പ്രദേശങ്ങളിൽ കഫേ പ്രൊജക്ട് ആരംഭിക്കുന്നൊരാൾക്ക് വായ്പയുടെ 60 ശതമാനം സബ്സിഡിയോടെ പരമാവധി 2 ലക്ഷം രൂപ വരെ നേടാം.ഗ്രാമ പ്രദേശങ്ങളിൽ ആരംഭിക്കുന്നവർക്ക് വായ്പ തുകയുടെ 50 ശതമാനം സബ്സിഡിയോടെ 1.50 ലക്ഷം രൂപ ലഭിക്കും.തിരിച്ചടവ് കാലാവധിയും പലിശയും ബാങ്കാണ് നിശ്ചയിക്കുന്നത്.ഭക്ഷണ ബിസിനസ് ആയതിനാൽ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ലൈസൻസ് നിർബന്ധമാണ്. അപേക്ഷിക്കുന്നതിനായി samunnathi.com ലെ ഡാറ്റാ ബാങ്കിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. അപേക്ഷ ഫോമിൻ്റെ മാതൃക kswcfc.org ൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 0471 2311215 എന്ന നമ്പറിൽ ബന്ധപ്പെടുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.