- Trending Now:
നമ്മുടെ സംസ്ഥാനത്ത് സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് വലിയ സഹായങ്ങളുമായി ആവിഷ്‌കരിച്ച കര്‍മ്മ പദ്ധതിയാണ് സുഭിക്ഷ കേരളം.ഭക്ഷ്യോല്‍പ്പാദന മേഖലയില്‍ വലിയ കുതിപ്പിന് ഈ പദ്ധതിയിലൂടെ ഇതുവരെ സാധിച്ചിട്ടുണ്ട്.പ്രധാനമായും കൃഷി, മൃഗസംരക്ഷണം, തദ്ദേശസ്വയംഭരണം,ക്ഷീരവികസനം,ജലസേചനം തുടങ്ങി ഫിഷറീസുവരെയുള്ള എല്ലാ മേഖലയിലും പ്രത്യേക ശ്രദ്ധ ഈ പദ്ധതിയിലൂടെ സര്‍ക്കാര്‍ നല്‍കുന്നുണ്ട്.സുഭിക്ഷ കേരളത്തിന്റെ ഭാഗമായി ആളുകള്‍ സ്വന്തം ഭൂമിയില്‍ കൃഷി ചെയ്യാനും,പാട്ടത്തിന് ഭൂമിയെടുത്ത് അവിടെ കൃഷിയിറക്കാനും തയ്യാറായി.നിരവധി പദ്ധതികളാണ് സുഭിഷ കേരളത്തിലൂടെ കര്‍ഷകര്‍ക്ക് ലഭിക്കുന്നത്.
കര്‍ഷകര്‍ക്ക് കാര്‍ഷിക യന്ത്രങ്ങള്‍ സബ്സിഡി നിരക്കില്‍: സൗജന്യ രജിസ്ട്രേഷന് ആരംഭിച്ചു... Read More
ജൈവ ഗ്രഹം പദ്ധതി
റീബില്‍ഡ് കേരള ജൈവ ഗ്രഹം സംയോജിത കൃഷി പദ്ധതിയുടെ ഭാഗമായി കന്നുകാലി വളര്‍ത്തല്‍, കോഴി വളര്‍ത്തല്‍, മീന്‍ വളര്‍ത്തല്‍ തുടങ്ങിയവയ്ക്ക് പലിശ കുറഞ്ഞ വായ്പ കര്‍ഷകര്‍ക്ക് ലഭ്യമാക്കിയിരുന്നു.
പച്ചക്കറി കൃഷി
സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കാന്‍ നിരവധി പദ്ധതികള്‍ നടപ്പിലാക്കിയിരുന്നു ഇതിന്റെ ഭാഗമായി 5 ലക്ഷം പച്ചക്കറി തൈകള്‍ വിതരണം ചെയ്തിരുന്നു. ഓരോ പഞ്ചായത്തിലും 1500 ഗ്രോബാഗ് യൂണിറ്റുകള്‍ കര്‍ഷകര്‍ക്ക് സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി നല്‍കി.
ക്ഷീര കര്‍ഷകര്‍ക്ക് വിവിധ ധനസഹായ പദ്ധതികളിലേക്ക് അപേക്ഷിക്കാം ഉടന്‍
... Read More
കിസാന്‍ ക്രെഡിറ്റ് കാര്‍ഡ്
പഞ്ചായത്ത് തോറും മുഴുവന്‍ കര്‍ഷകര്‍ക്കും കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് സുഭിക്ഷ കേരളം പദ്ധതി വഴി നിലവില്‍ ലഭ്യമാക്കുന്നുണ്ട്.
ഫലവര്‍ഗവിളകള്‍
കാര്‍ഷിക സര്‍വകലാശാല, അഗ്രോ സര്‍വീസ് സെന്റര്‍, കാര്‍ഷിക കര്‍മ്മ സേന മുതലായവ ഉത്പാദിപ്പിക്കുന്ന ഫലവര്‍ഗ്ഗങ്ങള്‍ കര്‍ഷകര്‍ക്ക് സൗജന്യമായി ഈ പദ്ധതി വഴിയാണ് കഴിഞ്ഞ സര്‍ക്കാര്‍ നല്‍കിയത്.
വിപണനകേന്ദ്രങ്ങള്‍
പൂര്‍ണമായും ജൈവരീതിയില്‍ ഉല്‍പാദിപ്പിക്കുന്ന പച്ചക്കറികള്‍ സംഭരിക്കുവാനും വിപണനം ചെയ്യുവാനും ആഴ്ച ചന്തകളും ഇക്കോ ഷോപ്പുകളും നടപ്പിലാക്കിയത് ഈ കര്‍മ്മ പദ്ധതിയുടെ വിജയത്തിന്റെ മാറ്റുകൂട്ടുന്നു.
തരിശു ഭൂമിയില്‍ സൗരോര്‍ജ നിലയം;കര്‍ഷകര്‍ക്ക് കുസും യോജന
... Read More
ഇടവിളകൃഷി
പ്രധാന വിളകള്‍ക്കൊപ്പം ഇടവിളയായി കൃഷി ചെയ്യാവുന്ന കിഴങ്ങുവര്‍ഗങ്ങള്‍, ധാന്യങ്ങള്‍ തുടങ്ങിയവ പഞ്ചായത്ത് അടിസ്ഥാനത്തില്‍ കുറഞ്ഞത് 200 ഭൂമിയിലെ ഹെക്ടര്‍ ഭൂമിയില്‍ നടപ്പിലാക്കിയത്.
ഭൂമികൈമാറ്റം
കൃഷിഭവന്‍ പരിധിയില്‍ സ്വകാര്യ വ്യക്തികളുടെയും സ്ഥാപനങ്ങളും കൈവശമുള്ള തരിശു പാടങ്ങള്‍ പറമ്പുകള്‍ തുടങ്ങിയവ കണ്ടെത്തി കൃഷിയോഗ്യമാക്കാന്‍ ഈ പദ്ധതി വഴി സഹായകരമായിരിക്കുന്നു. നിരവധിപേര്‍ ഈ കര്‍മപദ്ധതിയില്‍ പങ്കാളികളാക്കുകയും കൃഷി ചെയ്യുകയും ചെയ്തിരുന്നു. കുടുംബശ്രീ പോലുള്ളവയുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെട്ടതാക്കാനും കഴിഞ്ഞിട്ടുണ്ട്.
കര്‍ഷകര്‍ക്ക് ഗുണകരമാകുന്ന നിരവധി പദ്ധതികള്‍ ഇപ്പോഴും സുഭിക്ഷ കേരളം കര്‍മ്മ പദ്ധതിയിലൂടെ കര്‍ഷകര്‍ക്ക് ലഭ്യമാകുന്നുണ്ട്. ഇതില്‍ പങ്കാളികളാകുവാന്‍ ആഗ്രഹിക്കുന്നവര്‍ www.aims.kerala.gov.in/subhikshakeralam പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.