- Trending Now:
സംസ്ഥാനത്ത് കാർഷിക മേഖലയിൽ മുന്നേറ്റം ലക്ഷ്യമിട്ട് സഹകരണ വകുപ്പ് ഓരോ ജില്ലയിലും ഓരോ വിളകൾ ഉത്പ്പാദിപ്പിക്കുന്ന 500 ഏക്കർ കൃഷി പദ്ധതിക്ക് തുടക്കമിടുകയാണെന്ന് സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ. സുഭിക്ഷ പദ്ധതിയുടെ തുടർച്ചയായാണ് പരിപാടി. സഹകരണ വകുപ്പ് നടത്തുന്ന സുഭിക്ഷ കേരളം- 500 ഏക്കർ കൃഷി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഹമ്മയിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഓൺലൈനിയാണ് മന്ത്രി ഉദ്ഘാടനം നിർവഹിച്ചത്.
സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ചുള്ള മൂന്നാം നൂറു ദിന കർമ്മ പരിപാടിയുടെ ഭാഗമായി സഹകരണ വകുപ്പ് 24 പദ്ധതികളാണ് പുതുതായി മുന്നോട്ട് വെക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഇതിലെ എറ്റവും പ്രധാനപ്പെട്ട പദ്ധതിയാണ് സുഭിക്ഷ കേരളം. ഓരോ ജില്ലയ്ക്കും ഓരോ വിള എന്ന് നിശ്ചയിച്ച് വ്യത്യസ്തങ്ങളായ വിളകൾ ഉത്പ്പാദിപ്പിക്കുക എന്നതാണ് പദ്ധതി വഴി ലക്ഷ്യമിടുന്നത്. തെങ്ങ്, കവുങ്ങ്, വാഴ തുടങ്ങിയവയും ധാന്യ കൃഷിയും പദ്ധതിയിലൂടെ മുന്നോട്ട് വെക്കുന്നത്. ജില്ലയിൽ ഏത്തവാഴ കൃഷിക്കാണ് പ്രധാന്യം നൽകുന്നത്. 400ഓളം ഉത്പ്പന്നങ്ങൾ ഉത്പാദിപ്പിച്ച് സഹകരണ മേഖലയിലൂടെ വിതരണം ചെയ്യാൻ കഴിയുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
മുഹമ്മ ലൂഥറൻ സ്കൂളിന് വടക്കുവശം മൂപ്പിരി പാലത്തിന് സമീപം നടന്ന ചടങ്ങിൽ ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി അധ്യക്ഷത വഹിച്ചു. സഹകരണ സംഘം അഡീഷണൽ രജിസ്ട്രാർ എം.ജി. പ്രമീള റിപ്പോർട്ട് അവതരിപ്പിച്ചു. മുൻ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ആർ. നാസർ ജെ.എൽ. ഗ്രൂപ്പുകൾക്ക് പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു.
ജില്ല സഹരണസംഘം ജോയിന്റ് രജിസ്ട്രാർ (ജനറൽ) എം.പി. ഹിരൺ, കഞ്ഞിക്കുഴി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം. സന്തോഷ് കുമാർ, കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി. മോഹനൻ, ജില്ല പഞ്ചായത്ത് അംഗം വി. ഉത്തമൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജി അനിൽകുമാർ, ഗ്രാമപഞ്ചായത്ത് അംഗം കെ.എസ് സുരേഷ്, ജില്ല സഹകരണ ഓഡിറ്റ് ജോയിന്റ് ഡയറക്ട്ടർ പി. സുനിൽകുമാർ, ജില്ല സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ (ജനറൽ) എം.പി. ഹിരൺ, അസിസ്റ്റ് രജിസ്ട്രാർ (ജനറൽ) എൽ. ജ്യോതിഷ് കുമാർ, കേരള കോ - ഓപ്പറേറ്റിവ് എംപ്ലോയീസ് യൂണിയൻ ജില്ല സെക്രട്ടറി മനു ദിവാകരൻ, ജില്ല സർക്കിൾ സഹകരണ യൂണിയൻ ചെയർമാന്മാരായ എ.എസ് സാബു, എസ്.നസീം, മുരളി തഴക്കര, ജനപ്രതിനിധികൾ മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. കഞ്ഞിക്കുഴി സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിലാണ് പരിപാടികൾ നടത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.