Sections

മസ്തിഷ്ക്കാഘാതം കാരണങ്ങൾ, ലക്ഷണങ്ങൾ

Sunday, Oct 22, 2023
Reported By Soumya

തലച്ചോറിലേക്ക് പോഷകങ്ങളും ഓക്സിജനും എത്തിച്ചേരുന്നത് രക്തത്തിലൂടെയാണ്. രക്തചംക്രമണ വ്യവസ്ഥയിലുണ്ടാകുന്ന തകരാറുകൾ തലച്ചോറിലെ കോശങ്ങളുടെ നിഷ്ക്രിയത്വത്തിനു കാരണമാകുകയും ഇത് പക്ഷാഘാതത്തിന് കാരണമാകുകയും ചെയ്യുന്നു.

ഹൃദയാഘാതം കഴിഞ്ഞാൽ ഇന്നു ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ മരണപ്പെടുന്നത് മസ്തിഷ്ക്കാഘാതം മൂലമാണെന്ന് ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) കണ്ടെത്തൽ. തലച്ചോറിന്റെ പ്രവർത്തനങ്ങൾ മന്ദീഭവിക്കുകയോ ഭാഗീകമായി നിലച്ചുപോകുകയോ ചെയ്യുന്ന രോഗാവസ്ഥയാണിത്. ഈ രോഗം മൂലം തലച്ചോറിലെ കോശങ്ങൾക്ക് നാശമുണ്ടാകുന്നു. തലച്ചോറിലെ വിവിധ ഭാഗങ്ങളിൽ സ്ട്രോക് ഉണ്ടാകാറുണ്ട്. വലത്തേ അർദ്ധഗോളം, ഇടത്തേ അർദ്ധഗോളം, സെറിബെല്ലം, ബ്രയിൻസ്റ്റെം എന്നിവിടങ്ങളിലാണവ. വലത്തേ അർദ്ധഗോളത്തിലെ സ്ട്രോക് ശരീരത്തിന്റെ ഇടതു ഭാഗത്തെ തളർത്തുകയോ ദൂരം വലിപ്പം എന്നിവതിരിച്ചറിയാനുള്ള കഴിവോ നഷ്ടപ്പെടുത്തുമ്പോൾ ഇടത്തേ അർദ്ധഗോളത്തിലെ സ്ട്രോക് സംസാര ശേഷിയെ നഷ്ടപ്പെടുത്തിയേക്കും.

കാരണങ്ങൾ

രക്താതിസമ്മർദ്ദം, അമിത വണ്ണം, ഹൃദയാഘാതം, പ്രമേഹം, കരോട്ടിക് ധമനീ ചുരുക്കം (Carotid artery stenosis), പുകവലി, ഉയർന്ന കൊളസ്ട്രോൾ, മസ്തിഷ്ക്ക ധമനീ വീക്കം (aneurysm) തുടങ്ങിയ മസ്തിഷ്ക്ക ആഘാതത്തിന് കാരണമാകുന്നു.

ലക്ഷണങ്ങൾ എന്തെല്ലാം

  • ശരീരത്തിന്റെ ഒരു വശം തളരുന്നതായി അനുഭവപ്പെടുക
  • കൈ കാലുകളിൽ സംഭവിക്കുന്ന ബലക്ഷയം
  • സംസാരശേഷിയോ കാഴ്ചയോ ഭാഗീകമായോ പൂർണമായോ നഷ്ടമാകുക
  • സ്പർശന ശേഷി കുറയുക
  • നടക്കുമ്പോൾ ഒരു വശത്തേക്ക് ചെരിഞ്ഞു പോകുക
  • കണ്ണുകൾ ചലിപ്പിക്കകുന്നതിൽ തടസ്സം നേരിടുക
  • ശക്തമായ തലവേദനയും തലകറക്കവും
  • അപസ്മാരം
  • ബോധക്ഷയം
  • സ്ഥലകാലബോധത്തെ കുറിച്ച് ധാരണ ഇല്ലാതിരിക്കുക.

മേൽ പറഞ്ഞ ലക്ഷണങ്ങളിൽ പലതും മറ്റു രോഗങ്ങളിലും സംഭവിക്കാമെങ്കിലും കൃത്യ സമയത്ത് ലഭിക്കുന്ന ചികിത്സ രോഗ ഭയത്തിൽ നിന്നും രോഗ ആഘാതത്തിൽ നിന്നും സംരക്ഷണം നൽകും.

വ്യായാമം, പുകവലി നിർത്തൽ, പഴങ്ങൾ, പച്ചക്കറികൾ, കൊഴുപ്പ് കുറഞ്ഞ പാലുൽപ്പന്നങ്ങൾ എന്നിവയാൽ സമ്പന്നമായ ഭക്ഷണക്രമം പോലുള്ള ജീവിതശൈലി മാറ്റങ്ങൾ സ്ട്രോക്കുകൾ തടയുന്നതിന് വളരെയധികം സഹായിക്കുന്നു. ഡോക്ടറുടെ നിർദ്ദേശപ്രകാരം ഉപ്പ് കഴിക്കുന്നത്, പ്രതിദിനം 5 ഗ്രാം അല്ലെങ്കിൽ പ്രതിദിനം ഒരു ടീസ്പൂൺ ആയി കുറയ്ക്കുന്നത് നന്നായിരിക്കും.



ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.