- Trending Now:
അനധികൃത വായ്പ നല്‍കുന്ന ആപ്ലിക്കേഷനുകള്‍ക്കെതിരെ പരിശോധന ശക്തമാക്കാന്‍ ഇന്ത്യന്‍ റെഗുലേറ്റര്‍മാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്
ഇന്ത്യയില്‍ അനധികൃത ഡിജിറ്റല്‍ വായ്പാ ആപ്ലിക്കേഷനുകളുടെ ഉപയോഗം തടയാന്‍ സഹായിക്കുന്നതിന് കൂടുതല്‍ കര്‍ശനമായ പരിശോധനകള്‍ ഏര്‍പ്പെടുത്താന്‍ ഗൂഗിളിനോട് ആവശ്യപ്പെട്ട് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. യുഎസ് ടെക് ഭീമനെ കഴിഞ്ഞ കുറച്ച് മാസങ്ങളായി സെന്‍ട്രല്‍ ബാങ്കും കേന്ദ്ര സര്‍ക്കാരും ചര്‍ച്ചകള്‍ക്കായി സമീപിച്ചിട്ടുണ്ട്. കോവിഡ് വ്യാപന സമയത്ത് ഓണ്‍ലൈന്‍ വായ്പകള്‍ കൂടുതല്‍ ജനപ്രിയമായിരുന്നു. അനധികൃത വായ്പ നല്‍കുന്ന ആപ്ലിക്കേഷനുകള്‍ക്കെതിരെ പരിശോധന ശക്തമാക്കാന്‍ ഇന്ത്യന്‍ റെഗുലേറ്റര്‍മാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അമിത പലിശ നിരക്കുകളും ഫീസും ഈടാക്കുന്നതോ അല്ലെങ്കില്‍ കേന്ദ്ര ബാങ്ക് അധികാരപ്പെടുത്തിയിട്ടില്ലാത്തതോ കള്ളപ്പണം വെളുപ്പിക്കലും മറ്റ് സര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ലംഘിക്കുന്നതോ പോലുള്ള ആപ്പുകളുടെ വ്യാപനം നിയന്ത്രിക്കാന്‍ സെന്‍ട്രല്‍ ബാങ്ക് ശ്രമിക്കുന്നു. ഉയര്‍ന്ന പലിശയാണ് പല അനധികൃത ആപ്പുകളും ഈടാക്കുന്നത്.
സാധാരണ ബാങ്കുകള്‍ ഈടാക്കുന്നതിലും മൂന്നുമടങ്ങ് അധികം പലിശയാണ് ഇത്തരത്തിലുള്ള ആപ്പുകള്‍ ഈടാക്കുന്നതെങ്കിലും എളുപ്പത്തില്‍ ലഭിക്കുന്ന വായ്പകള്‍ ആളുകളെ കൂടുതല്‍ ആകര്‍ഷിക്കുന്നു. 2021 സെപ്റ്റംബര്‍ മുതല്‍ ഇന്ത്യയില്‍ പേഴ്സണല്‍ ലോണ്‍ ആപ്പുകള്‍ വര്‍ധിച്ചിട്ടുണ്ട്. അതേസമയം, സാമ്പത്തിക സേവന ആപ്പുകള്‍ക്കായുള്ള പ്ലേ സ്റ്റോര്‍ ഡെവലപ്പര്‍ പ്രോഗ്രാം നയം കഴിഞ്ഞ വര്‍ഷം പരിഷ്‌കരിച്ചതായി ഗൂഗിള്‍ അറിയിച്ചു.
പ്ലേ സ്റ്റോര്‍ പോളിസികള്‍ ലംഘിച്ചതിന് 2,000-ലധികം വ്യക്തിഗത വായ്പ ആപ്പുകള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട് എന്ന് ഗൂഗിള്‍ വക്താവ് അറിയിച്ചു. വ്യവസായ സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്ന പരാതികളില്‍ ഗൂഗിളും നടപടിയെടുക്കാന്‍ തുടങ്ങിയിട്ടുണ്ട്. ആപ്പ് സ്റ്റോറുകളില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന ഏതെങ്കിലും വായ്പ നല്‍കുന്ന ആപ്പുകള്‍ നിയന്ത്രിത സ്ഥാപനങ്ങളുടെ പിന്തുണയോടെയാകണമെന്ന് സെന്‍ട്രല്‍ ബാങ്ക് ആവശ്യപ്പെടുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.