Sections

സമ്മർദ്ദം തടയാനുള്ള എളുപ്പവും ഫലപ്രദവുമായ മാർഗങ്ങൾ

Thursday, Dec 26, 2024
Reported By Soumya
Simple and Effective Ways to Relieve Stress in Daily Life

മാനസികമായും ശാരീരികമായും നിത്യജീവിതത്തിൽ നമ്മെ അലട്ടുന്ന കാര്യങ്ങൾ ഒരുപാടുണ്ട്. വീട്ടിലെ ഉത്തരവാദിത്തങ്ങൾ, ഓഫീസിലെ ടെൻഷൻ എന്നുവേണ്ട നിത്യജീവിതത്തിൽ നമ്മെ അലട്ടുന്ന കാര്യങ്ങൾക്ക് അവസാനമില്ല. നിരന്തരമുള്ള ഇത്തരം ടെൻഷനിൽ നിന്ന് മോചനം ആഗ്രഹിക്കാത്തവരുമില്ല. എന്നാൽ ഉത്തരം സമ്മർദങ്ങൾ മറികെടക്കാം.

  • നമുക്ക് എല്ലാവർക്കും ഇഷ്ടമുള്ള എന്തെങ്കിലും പ്രവർത്തികൾ ഉണ്ടാകും. ഇത്തരത്തിൽ നമുക്ക് സന്തോഷം നൽകുന്ന കാര്യങ്ങൾ കണ്ടെത്തി അത് ചെയ്യുകയാണ് വേണ്ടത്. എന്ത് കാര്യമായാലും നിങ്ങൾക്കിഷ്ടപ്പെടുന്ന കാര്യം ചെയ്യാൻ എന്നും കഴിഞ്ഞില്ലങ്കിലും ആഴ്ചയിൽ രണ്ടു ദിവസമെങ്കിലും ഇതിനായി സമയം കണ്ടെത്തുക.
  • സമ്മർദ്ദം തടയാനുള്ള ഏറ്റവും നല്ല മാർഗമാണ് നടത്തം. വ്യായാമത്തിലൂടെ ശരീരം എൻട്രോഫിൻ പുറപ്പെടുവിക്കുകയും അത് ഉൻമേഷം പകരുകയും ചെയ്യും. എന്നും രാവിലെ ഒരു മണിക്കൂർ എങ്കിലും നടക്കുന്നത് നല്ലതാണ്.
  • മനസ്സിനെ ശക്തിപ്പെടുത്താനുള്ള ഉത്തമ മാർഗ്ഗമാണ് യോഗ. സ്ഥിരമായി യോഗ ചെയ്യുന്നവരിൽ പോസിറ്റീവ് ചിന്തകൾ കൂടുതലാണ്. എന്നും കുറച്ച് സമയം യോഗ ചെയ്താൽ അതിന്റെ ഉന്മേഷം ദിവസം മുഴുവൻ അനുഭവിക്കാം.
  • വീട്ടിൽ ചെയ്യുന്ന ജോലികൾ മടുപ്പിക്കുന്നുണ്ടെങ്കിൽ ആ ജോലികൾ വ്യത്യസ്തമായി ചെയ്യാൻ ശ്രമിക്കണം. അടുക്കള ജോലികൾക്കിടയിൽ പാട്ടുകേൾക്കുകയോ പഞ്ചാത്തലത്തിൽ ഇഷ്ടമുള്ള ടി വി പരിപാടികൾ കാണുകയോ ചെയ്യുന്നത് സന്തോഷകരമായി ജോലി ചെയ്യാൻ സഹായിക്കും. ഇതുപോലെ വ്യത്യസ്ഥമായി ജോലികൾ ചെയ്താൽ സ്ഥിരം തോന്നുന്ന മടുപ്പും സമ്മർദ്ദവും ഇല്ലാതാക്കാം.
  • പാട്ടുപാടുന്നത് ടെൻഷൻ കുറയ്ക്കാൻ നല്ലതാണ്. പാട്ടുപാടാൻ കഴിവുള്ളവർ പോലും ചിലപ്പോൾ ജീവിതത്തിലെ തിരക്കുകൾക്കിടയ്ക്ക് അതൊക്കെ മറക്കും എന്നാൽ പാടുന്നത് സമ്മർദ്ദം കുറയ്ക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്.
  • നല്ല സുഗന്ധങ്ങൾ ചിലപ്പോൾ സമ്മർദ്ദം കുറയ്ക്കും. മുല്ലപ്പു, ലാവൻഡർ എന്നിവയുടെ മണം സ്ട്രസ് ഹോർമോണായ കോർട്ടിസോളിന്റെ അളവ് കുറയ്ക്കുന്നു.
  • ഓറഞ്ച്, മുന്തിരി, സ്ട്രോബറി, എന്നിവയിൽ വിറ്റാമിൻ സി അടങ്ങിയിരിക്കുന്നു. ഇതിന്റെ ജ്യൂസുകൾ സമ്മർദ്ദം കുറയ്ക്കാൻ സഹായകമാണ്. ഓറഞ്ച് ജ്യൂസിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി സ്ട്രസ്സ് ഹോർമോണായ കോർട്ടിസോൾ കുറയ്ക്കുന്നതിനു സഹായിക്കുന്നു.
  • അലങ്കോലമായ മുറികളിൽ സമയം ചെലവിടുന്നത് സമ്മർദ്ദം കൂട്ടുവാൻ കാരണമാകും. അതിനാൽ വൃത്തിയുള്ള മുറിയിൽ ഇരിക്കാൻ ശ്രദ്ധിക്കുക.

ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.