Sections

വന്ദന ലൂത്ര; ഇന്ത്യയിലെ ഏറ്റവും പ്രശസ്തയായ ബ്യൂട്ടി & വെൽനസ് സംരംഭക

Saturday, Jun 03, 2023
Reported By Soumya S
Vandana Luthra

പല മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച സ്ത്രീകളെ നമുക്കറിയാം. എന്നാൽ ആരും ചിന്തിക്കാതിരുന്ന കാലത്ത് ഫിറ്റ്നസ് വെൽനസ് തുടങ്ങിയ വാക്കുകൾ രാജ്യത്തിന് പരിചയപ്പെടുത്തിയ ആളാണ് വന്ദന ലൂത്ര. ക്യൂൻ ഓഫ് വെൽനസ് എന്നറിയപ്പെടുന്ന വന്ദനയെ കുറിച്ചാണ് ഇന്ന് ഇവിടെ പരാമർശിക്കുന്നത്.

വന്ദന ലൂത്ര

ഓരോ നിമിഷവും ഓരോ ദിവസവും മാറുന്ന സങ്കൽപങ്ങളാണ് സൗന്ദര്യ ലോകത്തുള്ളത്. അങ്ങനെ മത്സരബുദ്ധിയോടെ വളരുന്ന പ്രസ്ഥാനത്തിലെ ഒരു നാഴികക്കല്ലാണ് വന്ദന ലൂത്ര.

വി. എൽ. സി. സി. ഹെൽത്ത് കെയർ ലിമിറ്റഡിന്റെ സ്ഥാപകയാണ് വന്ദന ലൂത്ര . വന്ദന ലൂത്ര 1959ൽ ന്യൂഡൽഹിയിലാണ് ജനിച്ചത്. ബിസിനസ് ബന്ധങ്ങളോ പാരമ്പര്യ സമ്പത്തോ ഇല്ലാത്ത ഒരു പശ്ചാത്തലത്തിൽ നിന്നാണ് വന്നത്. ഡൽഹി സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം നേടിയ ശേഷം വന്ദന പോഷകാഹാരത്തിലും കോസ്മെറ്റോളജിയിലും ജർമനിയിൽ നിന്നും പരിശീലനം നേടി. 1989 ന്യൂഡൽഹിയിലെ സഫ്ദർജംഗ് എൻക്ലേവിൽ ആദ്യത്തെ വി എൽ സി സി സെന്റർ സ്ഥാപിച്ചു.

വന്ദനയുടെ നിശ്ചയദാർഢ്യവും കഠിനാധ്വാനവുമാണ് അവരുടെ ശക്തി. പല വിമർശനങ്ങളും തുടക്കത്തിൽ വന്ദനക്ക് നേരിടേണ്ടി വന്നു, എന്നാലും തന്റെ ആശയം ഇന്ത്യയിൽ ആദ്യമായി അവതരിപ്പിക്കപ്പെടുന്ന ഒന്നാണ് എന്ന് അവർ വിശ്വസിച്ചിരുന്നു. തന്നെ പിന്തുണച്ച് ഭർത്താവിനെയും വന്ദന ലൂത്ര നന്ദിയോടെ സ്മരിക്കുന്നു. വന്ദനയെ സാമ്പത്തികമായി സഹായിക്കാൻ ഭർത്താവ് തയ്യാറായിരുന്നു. പക്ഷേ വന്ദനക്ക് സ്വന്തം പരിശ്രമത്തിൽ തന്റെ സ്വപ്നം സാക്ഷാത്കരിക്കണം എന്നായിരുന്നു ആഗ്രഹം. ബാങ്കിൽ നിന്ന് ലോണെടുത്ത് വന്ദന തന്റെ ആദ്യ ഔട്ട്ലെറ്റ് തുടങ്ങി. ഒരു മാസത്തിനുള്ളിൽ തന്നെ നിരവധി ഉപഭോക്താക്കളയും സെലിബ്രിറ്റികളെയും അവർ ആകർഷിച്ചു. ആ സംരംഭം ഒരു വിജയമാവുകയും അതിൽ നിന്നും അവർക്ക് ലാഭം ലഭിക്കുകയും ചെയ്തു.

വന്ദന ലുത്ര ആദ്യമുതൽ തന്നെ തന്റെ വെൽനസ് സെന്ററിൽ ഡോക്ടർമാരെയും കോസ്മെറ്റോളജിസ്റ്റുകളെയും ഉൾപ്പെടുത്താൻ ശ്രമിച്ചു. ആദ്യം പലരും അതിനെ വിസമ്മതിച്ചു എങ്കിലും വന്ദനാ ലൂത്രയുടെ നിരന്തരമായ ശ്രമത്തിനൊടുവിൽ ചിലർ അതിൽ പങ്കാളികളാവാൻ സമ്മതിച്ചു. അതിന്റെ ഫലമായി ഒടുവിൽ നിരവധി ആരോഗ്യ വിദഗ്ധരെ അതിൽ പങ്കാളിയാക്കാൻ അവരെ സഹായിച്ചു.

ഇന്ന് വന്ദനദ്രയുടെ സ്വപ്നം ലോകമെമ്പാടുമുള്ള ആളുകളെ സ്വാധീനിച്ചിരിക്കുന്നു. വന്ദനയുടെ മുൻനിര ക്ലൈൻഡുകളിൽ 40% അന്താരാഷ്ട്ര കേന്ദ്രങ്ങളിൽ നിന്നുള്ളവരാണ്. വി എൽ സി സി യുടെ ഏകദേശം വാർഷിക വരുമാനം 91.1മില്യൺ ആണ്.

വെൽനസ് ഫിറ്റ്നസ് എന്നീ വിഷയങ്ങളിൽ വന്ദന രണ്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആദ്യത്തേത് 2011ൽ കമ്പ്ലീറ്റ് ഫിറ്റ്നസ് പ്രോഗ്രാം എന്ന പേരിലും രണ്ടാമത്തേത് ഗുഡ് ലൈഫ് ബി വി എൽ സി സി എന്ന പേരിലും 2013ൽ പ്രസിദ്ധീകരിച്ചു .

വി എൽ സി സി ഇന്ത്യ ഗവൺമെന്റുമായി പ്രവർത്തിക്കുകയും സർക്കാരിന്റെ ജൻധൻ യോജനയുടെ ഒരു പ്രധാന ഭാഗവും ആണ് . വി എൽ സി സി ഇന്ത്യയിൽ മാത്രമല്ല ലോകത്തിലെ മറ്റു ഭാഗങ്ങളിലും പ്രസിദ്ധമാണ്.

വി എൽ സി സി ക്ക് സ്വന്തമായി ഗവേഷണ വികസന കേന്ദ്രങ്ങൾ ഉണ്ട്. കൂടാതെ കമ്പനി എപ്പോഴും ഏറ്റവും പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് അപ്ഡേറ്റ് ചെയ്യുന്നുണ്ടെന്ന് വന്ദന ഉറപ്പാക്കുന്നു. ആരോഗ്യകരമായ ഒരു ജനതയാണ് അവരുടെ ലക്ഷ്യം.

2013ൽ പത്മശ്രീ, വനിതാ സംരംഭക അവാർഡ്, എഫ് ഐ സിസിയിൽ വിജയകരമായ ബിസിനസ് വുമൺ അവാർഡ്, അമിറ്റി വുമൺ അച്ചീവേഴ്സ് അവാർഡ്, മികച്ച ബിസിനസ് വുമൺ അവാർഡ്, ഫെമിനാ മാസികയുടെ 2020 പവർ വുമൺ, രാജീവ് ഗാന്ധി വിമൻ അച്ചീവർ അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

ജ്യോതി ചാരിറ്റബിൾ ട്രസ്റ്റിന്റെ രക്ഷാധികാരിയാണ് വന്ദന ലൂത്ര. നഴ്സറി മുതൽ എട്ടാം ക്ലാസ് വരെ വൈകല്യമുള്ളതും ഇല്ലാത്തവരുമായ കുട്ടികളെ തുല്യമായി പഠിപ്പിക്കുക എന്ന ആശയത്തിന് തുടക്കമിട്ടത് വന്ദനയുടെ അമ്മയാണ് പിന്നീടത് വന്ദന ലൂത്ര ഏറ്റെടുത്തു. രണ്ട് സ്കൂളുകളിലായി 800 ലധികം കുട്ടികൾ പഠിക്കുന്നുണ്ട്.

കഠിനാധ്വാനവും, പരിശ്രമവും കൈമുതലായി ഉണ്ടെങ്കിൽ നമ്മൾ ആഗ്രഹിക്കുന്നത് എന്തും കൈവരിക്കാൻ നമുക്ക് സാധിക്കുമെന്ന് വന്ദന ലൂത്രയുടെ ജീവിതം കൊണ്ട് കാട്ടിത്തരുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.