- Trending Now:
ഇന്ത്യയിൽ സ്ത്രീ സംരംഭകർ നിരവധി പേർ ഉണ്ട്. എന്നാൽ നമ്മുടെ കൊച്ചു കേരളത്തിൽ 20 വർഷം മുൻപ് സ്ത്രീകൾ ബിസിനസ് മേഖലയെ കുറിച്ച് ചിന്തിക്കാതിരുന്ന കാലത്ത് ബിസിനസിലേക്ക് ഇറങ്ങിപ്പുറപ്പെട്ട ഒരു വനിതയെ കുറിച്ചാണ് ഇന്ന് സംസാരിക്കുന്നത്.
വി-ഗാർഡ് എന്ന വലിയ ബ്രാൻഡിന്റെ ഉടമസ്ഥനായ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയുടെ ഭാര്യയാണ് ഷീല കൊച്ചൗസേപ്പ്. ഇപ്പോൾ അവർ കേരളത്തിൽ അറിയപ്പെടുന്ന ഒരു വനിതാ സംരംഭകയാണ്. 40 വയസ്സിലാണ് ഷീല ബിസിനസ് രംഗത്തേക്ക് ഇറങ്ങുന്നത്. ഷീലയുടെ ഭർത്താവ് ഒരു മുൻനിര ബിസിനസ് മാനായിരുന്നുവെങ്കിലും, ബിസിനസിൽ ഷീലയ്ക്ക് എല്ലാം ആദ്യം മുതൽ തന്നെ തുടങ്ങിയേണ്ടിവന്നു. സാമ്പത്തികമായി ഒരു ഉയർന്ന നിലയിൽ ആയിരുന്നുവെങ്കിലും ഒരു കുടുംബിനിയായി വീട്ടിൽ ഒതുങ്ങിക്കൂടാൻ താല്പര്യമില്ലായിരുന്നു അവിടെ നിന്നുമാണ് വി സ്റ്റാർ എന്ന ഒരു പുതിയ ബ്രാൻഡിനെ തുടക്കം കുറിച്ചത്. 1995 ൽ ആണ് വി സ്റ്റാർ തുടക്കമായത്.
ആദ്യം ഒരു ചെറിയ ബോട്ടിക് ആയി തുടങ്ങി പിന്നീട് അത് ചുരിദാർ മേഖലയിൽ വലിയ ഒരു തരംഗമായി മാറി, പക്ഷേ അതിൽ ഷീല തൃപ്തയായിരുന്നില്ല വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന് ചിന്തയിൽ നിന്നുമാണ് സ്ത്രീകളുടെയും പുരുഷന്മാരുടെയും ഇന്നർവെയർ മേഖലയിൽ തുടക്കം കുറിച്ചത്. പിന്നീട് കുട്ടികളുടെ വസ്ത്രങ്ങൾ നിർമ്മിക്കാൻ തുടങ്ങി.
തൊഴിലാളികളാണ് തങ്ങളുടെ സ്ഥാപനത്തിന്റെ വിജയം എന്ന് ഷീല പറഞ്ഞിട്ടുണ്ട്. ആദ്യകാലങ്ങളിൽ ഒരു പ്രസിദ്ധീകരണങ്ങളും ഇവരുടെ ബ്രാൻഡിന്റെ പരസ്യം ചെയ്യാൻ തയ്യാറായിരുന്നില്ല. അവിടെയും ഷീല തന്റെ ധൈര്യം കൈവിടാതെ മുന്നോട്ടുപോയി കേബിൾ ടിവികളിൽ കൂടി പരസ്യം ചെയ്യാൻ തുടങ്ങി. ഉപഭോക്താക്കളിൽ നിന്നും ഡീലർമാരിൽ നിന്നും മികച്ച അഭിപ്രായങ്ങൾ കിട്ടിത്തുടങ്ങി അങ്ങനെ വി സ്റ്റാർ എന്ന ബ്രാൻഡ് പ്രശസ്തമാകാൻ തുടങ്ങി
വി സ്റ്റാറിന് ഇന്ത്യയിൽ 30ലധികം നിർമ്മാണ യൂണിറ്റുകൾ ഉണ്ട്. 2018 കൊച്ചിയിലെ അവരുടെ സ്ഥാപനത്തിൽ നോക്കുകൂലി നടത്തുന്നതിനെതിരെ പ്രശ്നമുണ്ടായി പിന്നീട് അത് അവർക്ക് അനുകൂലമായ കോടതി വിധിയോടെ പരിഹരിക്കപ്പെട്ടു. വി-ഗാർഡ് ഇൻഡസ്ട്രീസിന്റെയും വണ്ടർല എന്ന അമ്യൂസ്മെന്റ് പാർക്കിന്റെയും സ്ഥാപകയും ചെയർമാനുമാണ് ഷീല കൊച്ചൗസേപ്പ്
ഇന്നർവെയർ ട്രെൻഡുകൾ മനസ്സിലാക്കാൻ അവർ വിദേശയാത്രകൾ നടത്തി. മുൻപത്തെ കാലങ്ങളെ അപേക്ഷിച്ച് സ്ത്രീകളും പുരുഷന്മാരും കുട്ടികൾ ഉൾപ്പെടെയുള്ളവർ തങ്ങളുടെ ഇന്നർ വയറിൽ ബ്രാൻഡുകളും ട്രെൻഡുകളും പരീക്ഷിക്കുന്നവരാണ്. അതുകൊണ്ട് വി സ്റ്റ്റാർ അവരുടെ ഉൽപന്നങ്ങളിൽ പുതുമകൾ കൊണ്ടുവരാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഇത് അവരുടെ ബ്രാൻഡിന്റെ വിജയത്തിന് കാരണമായി.
ഓരോ സ്ത്രീയും സാമ്പത്തികമായി സ്വതന്ത്രരായിരിക്കണം അപ്പോൾ മാത്രമേ കുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്നും അവർക്ക് ബഹുമാനം കിട്ടുകയുള്ളൂ എന്ന ഷീല കൊച്ചൗസേപ്പിന്റെ വാക്കുകളും അവരുടെ ജീവിതവും ഓരോ സ്ത്രീക്കുംപ്രചോദനമാകട്ടെ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.