- Trending Now:
എഞ്ചിനിയറിങ് കോളേജില്‍ നിന്ന് ഇറങ്ങിയപ്പോള്‍ സഫര്‍ അമീറിര്‍ എന്ന വെഞ്ഞാറമൂട് സ്വദേശിയായ യുവാവിന്റെ അക്കൗണ്ടില്‍ ഉണ്ടായിരുന്നത് മുപ്പതോളം സപ്പ്‌ളികളായിരുന്നു. കൂട്ടുകാരെല്ലാം വലിയ കമ്പനികളില്‍ ജോലി നേടിയപ്പോള്‍ ചെറിയ നിരാശ തോന്നിയെങ്കിലും പിന്നീട് സപ്പ്‌ളികളെല്ലാം എഴുതിയെടുത്ത് സഫറും മികച്ചൊരു ഐടി കമ്പനിയില്‍ ജോലി നേടി. എന്നാല്‍ പണ്ട് തൊട്ടേ ഇക്കോ ഫ്രണ്ട്‌ലി ഉത്പന്നങ്ങളോട് താല്പര്യം ഉണ്ടായിരുന്ന സഫര്‍ വീടിനടുത്തുണ്ടായിരുന്ന ചേച്ചിമാര്‍ തുണി സഞ്ചിയും ബാഗും നിര്‍മിക്കുന്നത് അവരെ സഹായിക്കാന്‍ വേണ്ടി വിറ്റു കൊടുമായിരുന്നു. അങ്ങനെ തുടങ്ങിയ ചെറിയ വില്‍പ്പന പിന്നീട് അയാള്‍ പോലും അറിയാതെ അയാളെ ഒരു ബിസിനസുകാരനാക്കി മാറ്റുകയായിരുന്നു. ആ കഥ സഫര്‍ തന്നെ 'വെഞ്ച്വര്‍ അഡ്വെഞ്ചറില്‍' പങ്ക് വെയ്ക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.