Sections

വഴിയോരക്കച്ചവടത്തിൽ നിന്നും ഫുഡ് എക്സ്പോർട്ടിങ്ങിലേക്ക്; തൃശ്ശൂർ അശ്വതി ഹോട്ട് ചിപ്‌സ് സി ഇ ഒ ഡോ. ഇളവരശ്ശി ജയകാന്ത്‌

Monday, Jun 05, 2023
Reported By Soumya S
Women Entrepreneurs

വിജയത്തെ അഭിമാനത്തോടെ ആഘോഷിക്കുകയും പരാജയത്തെ വളരെയധികം ഭയക്കുകയും ഉൾക്കൊള്ളാൻ പറ്റാത്തവരുമാണ് നമ്മളിൽ പലരും. എന്നാൽ തന്റെ പരാജയത്തിൽ നിന്നും ഫീനിക്സ് പക്ഷിയെ പോലെ പറന്നുയർന്ന ഒരു വനിതാ സംരംഭകയെ കുറിച്ചാണ് ഇവിടെ പ്രതിപാദിക്കുന്നത്.

ഇളവരശ്ശി ജയകാന്ത്

കേരളത്തിലെ തൃശ്ശൂരിൽ അശ്വതി ഹോട്ട് ചിപ്സ് എന്ന സ്ഥാപനത്തിന്റെ സി ഇ ഒ യും ഉടമയുമാണ് ഇളവരശി. ജനിച്ചത് തമിഴ്നാട് ഉസിലം പെട്ടിയിൽ ആണെങ്കിലും വളർന്നത് കേരളത്തിലെ തൃശ്ശൂരിലാണ്. വഴിയോര കച്ചവടക്കാർ ആയിരുന്നു ഇളവരശിയുടെ മാതാപിതാക്കൾ.

അഞ്ചാം ക്ലാസിൽ പഠനം നിർത്തേണ്ടിവന്ന ഇളവരശി വിഷമം മാറ്റാൻ അച്ഛനെയും അമ്മയെയും പലഹാരങ്ങൾ ഉണ്ടാക്കാൻ സഹായിക്കാൻ തുടങ്ങി. വിവാഹശേഷമാണ് ഇത് ഒരു ബിസിനസായി തുടങ്ങാം എന്ന് ആശയം ഇളവരശിക്ക് ഉണ്ടായത്. ചെറിയ കടകളിൽ പലഹാരം ഉണ്ടാക്കി കൊടുത്താണ് ആദ്യമായി അവർ ബിസിനസ് തുടങ്ങിയത്.

അവരുടെ ബിസിനസ് പെട്ടെന്ന് തന്നെ മറ്റുള്ളവരുടെ ശ്രദ്ധ നേടുകയും വലുതാവുകയും ചെയ്തു. ബിസിനസിന്റെ വിജയത്തോടെ അവർക്ക് ആത്മവിശ്വാസം വർദ്ധിച്ചു തുടർന്ന് സൂപ്പർമാർക്കറ്റ് എന്ന ആശയം അവർക്ക് ഉടലെടുത്തു. സൂപ്പർ മാർക്കറ്റ് വളരെ ലാഭത്തിൽ ആയിരുന്നു. ഇതിനിടയിൽ അവരുടെ വീട്ടിൽ ഒരു മോഷണം ഉണ്ടായി അതിൽ ഒരു കോടി രൂപയിൽ അധികം നഷ്ടം അവർക്ക് ഉണ്ടായി അങ്ങനെ വീടും സ്ഥലവും എല്ലാം ജപ്തിയുടെ വക്കിലായി, ബിസിനസുകൾ ഒക്കെ നിർത്തേണ്ടതായി വന്നു. ഒരു ബാങ്ക് മാനേജരുടെ സഹായത്തോടെ ജപ്തിയിൽ നിന്നും രക്ഷപ്പെടാൻ അവർക്ക് സാധിച്ചു. അത് വീണ്ടും ആത്മാവിശ്വാസം കൂട്ടാൻ അവരെ സഹായിച്ചു.

വീണ്ടും ബിസിനസ് തുടങ്ങാനുള്ള പരിപാടികൾ അവർ തുടങ്ങി. ആദ്യം ഒരു ചെറിയ തട്ടുകട ആണ് അവർ തുടങ്ങിയത് അതിൽനിന്നും ലാഭമുണ്ടാക്കി അവർ ബിസിനസിൽ മുന്നേറി. അവരെല്ലാം വായ്പകളും അടച്ചു തീർത്ത് സ്ഥലവും വീടും എല്ലാം തിരിച്ചെടുത്തു. പിന്നീട് അവർ ബിസിനസിലെ കൂടുതൽ കാര്യങ്ങൾ പഠിച്ചെടുക്കാൻ പല ബിസിനസ് കോഴ്സുകളും ചെയ്തു.


ഇപ്പോൾ അവരുടേത് തൃശൂരിൽ 5 ഔട്ട്ലെറ്റുകളും 70ലധികം ജീവനക്കാരും ഉള്ള ഒരു ബിസിനസ് ആയി മാറിയിരിക്കുന്നു. 160 ഓളം വെറൈറ്റി സ്നാക്കുകൾ അവർ വിൽക്കുന്നുണ്ട്. കേരളത്തിൽ മാത്രമല്ല കാനഡ, ന്യൂസിലാൻഡ്, യുഎസ്,യുഎഇ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിൽ എക്സ്പോർട്ട് ചെയ്യുന്നുണ്ട്.

ഇളവരശി ഫുഡ് ഇൻഡസ്ട്രിയിൽ ഡോക്ടറേറ്റ് എടുത്ത ആളാണ്. ഓൾ ഇന്ത്യൻ അവാർഡ്, ഓൾ ഇന്ത്യ എബ്രഹാം ലിങ്കൺ അവാർഡ്, പാചക റാണി അവാർഡ്, സർക്കാർതലത്തിൽ അവാർഡുകൾ ഉൾപ്പെടെ 180 ഓളം അവാർഡുകൾ അവർക്ക് ലഭിച്ചിട്ടുണ്ട്.

ഓരോ വീഴ്ചയ്ക്ക് പിന്നിലും വിജയം ഉണ്ടെന്ന് മനസ്സിലാക്കി പ്രവർത്തിക്കുന്നവർക്ക് എന്നും വിജയം ഉറപ്പാണെന്ന് തന്റെ ജീവിതം കൊണ്ട് ഇളവരിശി കാട്ടിത്തരുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.