- Trending Now:
എം.എസ്.പി (മിനിമം സപ്പോര്‍ട്ട് പ്രൈസ്) എന്ന ആശ്വാസം പൂര്‍ണതോതില്‍ കൈകളില്‍ എത്താത്തതിന്റെ ഗതികേടിലാണ് നെല്‍കര്‍ഷകര്‍. രണ്ടു വര്‍ഷമായി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിച്ചിട്ടുള്‌ല നെല്ലിന്റെ താങ്ങുവിലയിലെ വര്‍ദ്ധന കിലോഗ്രാമിന് 1.92 രൂപയാണ്. ഇത് നടപ്പിലാക്കാത്തതിനാല്‍ നെല്ല് കിലോഗ്രാമിന് ഇപ്പോള്‍ ലഭിക്കുന്നത് 28 രൂപയാണ്. 29.92 രൂപ ലഭിക്കേണ്ട സ്ഥാനത്താണിത്. നെല്ലിന്റെ സംഭരണ വില കിലോഗ്രാമിന് 35രൂപയായി നിശ്ചയിക്കണമെന്ന് ആവശ്യം ഉയരുമ്പോഴാണ് വര്‍ദ്ധിപ്പിച്ച വില പോലും ലഭിക്കാത്തത്.
സംസ്ഥാന സര്‍ക്കാര്‍ മൂന്ന് ഘട്ടങ്ങളിലായി 92 പൈസ വര്‍ദ്ധിച്ചപ്പോള്‍ കേന്ദ്രം ഒരു രൂപയാണ് കഴിഞ്ഞ ബഡ്ജറ്റില്‍ വര്‍ദ്ധിപ്പിച്ചത്. 2020-21ല്‍ 28.20രൂപയായിരുന്നു നെല്ലു വില. കര്‍ഷന് 20പൈസ കുറച്ചാണ് നല്‍കിയിരുന്നത്. കുറവ് വരുത്തിയ 20പൈസയും കഴിഞ്ഞ സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ച 52പൈസയും നിലവില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച 20പൈസയും ഉള്‍പ്പെടെയാണ് 92പൈസയുടെ സംസ്ഥാന സര്‍ക്കാരിന്റെ വര്‍ദ്ധന. എന്നാല്‍ ഇത്രയും തുക കര്‍ഷകര്‍ക്ക് നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിട്ടില്ല. ഇതുമൂലം ഒരു ഏക്കറില്‍ മൂന്നര ക്വിന്റല്‍ നെല്ല് ലഭിക്കുന്ന കര്‍ഷകന് ഒരുസീസണില്‍ 700രൂപ നഷ്ടമാകും.
കൂലി വര്‍ദ്ധനവും വളം, കീടനാശിനികള്‍ എന്നിവയുടെ വില വര്‍ദ്ധനവും ട്രാക്ടര്‍ , കൊയ്ത് യന്ത്രം എന്നിവയുടെ വാടകവര്‍ദ്ധനവും കണക്കിലെടുത്താണ് സംഭരണ വില കൂട്ടണമെന്ന ആവശ്യമുയരുന്നത്.പാലക്കാട്, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, തൃശ്ശൂര്‍ എന്നീ ജില്ലകളിലാണ് സംസ്ഥാനത്ത് കൂടുതലായി നെല്‍കൃഷിയുള്‌ലത്. കുട്ടനാട്, അപ്പര്‍കുട്ടനാട് മേഖലയില്‍ 60,800ഹെക്ടറില്‍ കൃഷി ചെയ്യുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.