- Trending Now:
ഓഹരി വിപണിയില്‍ വന്‍ തകര്‍ച്ചയുണ്ടായതിന് പിന്നാലെ നിക്ഷേപകര്‍ക്ക് നഷ്ടമായത് 3.39 ലക്ഷം കോടി. സെന്‍സെക്‌സ് 1200 പോയിന്റിന്റെ നഷ്ടമാണുണ്ടായത്. സെന്‍സെക്‌സ് 57,000 പോയിന്റിലേക്ക്താഴ്ന്നു. നിഫ്റ്റിയും 300ഓളം പോയിന് താഴ്ന്നു.17,085 പോയിന്റിലാണ് നിഫ്റ്റിയില്‍ വ്യാപാരം പുരോഗമിക്കുന്നത്.
ഓഹരി വിപണി തകര്‍ന്നതോടെ ബി.എസ്.ലായിലെ കമ്പനികളുടെ ഓഹരിമൂല്യം 3,39,088,04 കോടിയില്‍ നിന്നും 2,68,63,975,53 കോടിയായി ഇടിഞ്ഞു. ഇന്‍ഫോസിസ്, ടെക് മഹീന്ദ്ര, എച്ച്.ഡി.എഫ് സി എന്നി കമ്പനികളാണ് കനത്ത നഷ്ടത്തിലായത്. എന്‍.ടി.പി.എസ്. ടാറ്റ സ്റ്റീല്‍, എച്ച്. എല്‍, എം&എം കമ്പനികള്‍ നേട്ടമുണ്ടാക്കുകയും ചെയ്തു.
വിദേശനിക്ഷേപകര്‍ വന്‍ തോതില്‍ പണം വിപണിയില്‍ നിന്നും പിന്‍വലിക്കുന്നുണ്ട്. കഴിഞ്ഞ ബുധനാഴ്ച 2061,04 കോടിയാണ് വിദേശനിക്ഷേപ പിന്‍വലിച്ചത്. അതിന് ശേഷം നാല് ദിവസം ഓഹരി വിപണി അവധിയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.