- Trending Now:
തെരുവ് നായ്ക്കളുടെ ഫീഡിങ് ഹോട്ട്‌സ്‌പോട്ടില്‍ നടത്തുന്നതിന് മുന്‍തൂക്കം നല്‍കണം
തെരുവുനായ്ക്കളുടെ വന്ധീകരണത്തിനായി സംസ്ഥാനത്ത് 37 എബിസി കേന്ദ്രങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. രണ്ട് ബ്ലോക്കിന് ഒരു എബിസി സെന്റര്‍ സ്ഥാപിക്കാന്‍ ലക്ഷ്യമിടുന്നു. 170 ഹോട്ട്‌സ്‌പോട്ടുകള്‍ മൃഗസംരക്ഷണ വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. Hot spot കള്‍ക്ക് മുന്‍തൂക്കം നല്‍കി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാന്‍ തീരുമാനിച്ചു. തെരുവ് നായ്ക്കളുടെ ഫീഡിങ് ഹോട്ട്‌സ്‌പോട്ടില്‍ നടത്തുന്നതിന് മുന്‍തൂക്കം നല്‍കണം.
ആനിമല്‍ ഫീഡേഴ്‌സിനെ പഞ്ചായത്ത് തലത്തില്‍ രജിസ്റ്റര്‍ ചെയ്യണം.നിലവില്‍ 2022 ഏപ്രില്‍ മുതല്‍ നാളിത് വരെ 2 ലക്ഷം വളര്‍ത്തുനായ്ക്കളെ കുത്തിവച്ചിട്ടുണ്ട്. വളര്‍ത്തുനായ്ക്കളുടെ വാക്‌സിനേഷന് ശേഷം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാണ് ലൈസന്‍സ് നല്‍കേണ്ടത്.സംസ്ഥാനത്ത് ആദ്യമായി തെരുവ് നായ്ക്കളെ പ്രതിരോധ കുത്തിവയ്പ്പിന് വിധേയമാക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്.
ആവശ്യമായ വാക്‌സിന്‍ ലഭ്യമാക്കിയിട്ടുണ്ട്. ആക്രമണകാരികളായ നായ്ക്കളെ സുരക്ഷിതമായി മാറ്റിപാര്‍പ്പിക്കാന്‍ അഭയ കേന്ദ്രങ്ങള്‍ ആരംഭിക്കാവുന്നതാണ്. മാലിന്യ നിര്‍മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ക്ക തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുന്‍തൂക്കം നല്‍കണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.