Sections

സംസ്ഥാനങ്ങളുടെ പെരുകുന്ന കടം ; മുന്നറിയിപ്പുമായി  ആര്‍ ബി ഐ

Friday, Jul 08, 2022
Reported By MANU KILIMANOOR
RBI governer

സംസ്ഥാന കടം ലേലം സാധാരണയായി എല്ലാ ചൊവ്വാഴ്ച്ചകളിലുമാണ് നടക്കുന്നത്


സാമ്പത്തിക സാഹചര്യങ്ങള്‍ കണക്കിലെടുത്ത് സംസ്ഥാനങ്ങള്‍ ജാഗ്രതയോടെ വായ്പയെടുക്കണമെന്നും കാര്യക്ഷമമായി പണം വിനിയോഗിക്കണമെന്നും ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിച്ചു. മുംബൈയില്‍ നടന്ന സംസ്ഥാന ധനകാര്യ സെക്രട്ടറിമാരുമായുള്ള യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.ധനവിനിയോഗത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും ആകസ്മിക ബാധ്യതകള്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിനും നിരീക്ഷിക്കുന്നതിനും സഹകരണ ബാങ്കുകളുടെ ഭരണം മെച്ചപ്പെടുത്തുന്നതിനും സംസ്ഥാനങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ജൂലൈ 2 ലെ ആര്‍ബിഐയുടെ കണക്കുകള്‍ പ്രകാരം ജൂലൈ സെപ്തംബര്‍ മാസങ്ങളില്‍ സംസ്ഥാനങ്ങള്‍ 2.12 ലക്ഷം കോടി രൂപ ബോണ്ടുകള്‍ വഴി വായ്പ്പയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം അറിയിച്ചു . ജൂലൈയില്‍ 62,640 കോടി രൂപയും ഓഗസ്റ്റില്‍ 81,582 കോടി രൂപയും 67,330 കോടി രൂപയും സംസ്ഥാനങ്ങള്‍ ശേഖരിക്കും.സംസ്ഥാന കടം ലേലം സാധാരണയായി എല്ലാ ചൊവ്വാഴ്ച്ചകളിലുമാണ് നടക്കുന്നത്.ജൂലൈ- സെപ്തംബര്‍ മാസങ്ങളില്‍ സംസ്ഥാനങ്ങള്‍ കടമെടുത്തത് മുന്‍ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ മാസത്തെ അപേക്ഷിച്ച് 29 ശതമാനം കൂടുതലാണ്. 1.6 ലക്ഷം കോടി രൂപയാണ് കടമെടുത്തത്. ഏപ്രില്‍ ജൂണ്‍ മാസങ്ങളില്‍ സമാഹരിച്ച 1.1 ലക്ഷം കോടി രൂപയേക്കാള്‍ ഇരട്ടി കൂടുതലാണെന്ന് റേറ്റിംഗ് ഏജന്‍സിയായ ഐസിആര്‍എ വ്യക്തമാക്കുന്നു.

കഴിഞ്ഞ കുറച്ച് മാസങ്ങളായി വന്‍തോതില്‍ കടമെടുക്കുന്നതിന് സംസ്ഥാനങ്ങള്‍ നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു.സംസ്ഥാനങ്ങള്‍ കടമെടുത്തതിന്റെ കണക്കുകള്‍, ഗ്യാരണ്ടി റിഡംഷന്‍ ഫണ്ട് തുടങ്ങിയവയുടെ കണക്കുകള്‍ ഇന്നത്തെ യോഗത്തില്‍ അവതരിപ്പിച്ചു.
വിലനിയന്ത്രണത്തില്‍ സംസ്ഥാനങ്ങളുടെ പങ്ക്, വായ്പ നിയന്ത്രണ പദ്ധതികള്‍ തുടങ്ങിയ പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്തതായി ആര്‍ബിഐ അറിയിച്ചു.കേന്ദ്ര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍,അക്കൗണ്ട്‌സ് കണ്‍ട്രോളര്‍, കണ്‍ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ, ധനകാര്യ സെക്രട്ടറിമാര്‍ 24 സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്ര ഭരണ പ്രദേശത്തെയും ധനകാര്യ സെക്രട്ടറിമാര്‍ എന്നിവര്‍ പങ്കെടുത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.