Sections

കസ്തൂര്‍ബാ ഗാന്ധി മാര്‍ഗില്‍ സ്ഥിതി ചെയ്യുന്ന ട്രാവന്‍കൂര്‍ ഹൗസ് പൂര്‍ണമായും സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍

Friday, Nov 11, 2022
Reported By MANU KILIMANOOR

ട്രാവന്‍കൂര്‍ ഹൗസ് വില്‍ക്കാന്‍ തിരുവിതാംകൂര്‍ രാജകുടുംബത്തിലെ ചിലര്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്ത അവാസ്തവമാണെന്ന് സംസ്ഥാന സര്‍ക്കാര്‍

ട്രാവന്‍കൂര്‍ ഹൗസ് കൈമാറുന്നതു സംബന്ധിച്ച വാര്‍ത്തകള്‍ അവാസ്തവമാണെന്നു സംസ്ഥാന സര്‍ക്കാര്‍ വിശദീകരിച്ചു. കസ്തൂര്‍ബാ ഗാന്ധി മാര്‍ഗില്‍ സ്ഥിതി ചെയ്യുന്ന ട്രാവന്‍കൂര്‍ ഹൗസ് പൂര്‍ണമായും സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലും കൈവശത്തിലുമുള്ളതാണെന്നും കെട്ടിടത്തിന്റെ പൈതൃക തനിമ നിലനിര്‍ത്തി കേരളീയ സാംസ്‌കാരിക കേന്ദ്രം സ്ഥാപിക്കാന്‍ നടപടി പുരോഗമിക്കുകയാണെന്നും പൊതുഭരണ വിഭാഗം വിശദീകരിച്ചു.

ട്രാവന്‍കൂര്‍ ഹൗസ് വില്‍ക്കാന്‍ തിരുവിതാംകൂര്‍ രാജകുടുംബത്തിലെ ചിലര്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്ത ദേശീയമാധ്യമങ്ങളിലുള്‍പ്പെടെ വന്നിരുന്നു. രാജകുടുംബത്തിന്റെ ബാംഗളൂരുവിലെ ആസ്തിയും ചേര്‍ത്ത് 250 കോടി രൂപയുടെ സ്ഥലം വില്‍ക്കാന്‍ നീക്കം നടക്കുന്നുവെന്നാണ് വിവരം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.