- Trending Now:
ആഴ്ചയിൽ ഒരു നറുക്കെടുപ്പ് വീതമുള്ള 7 പ്രതിവാര ഭാഗ്യക്കുറികളാണ് കേരള ലോട്ടറി വകുപ്പ് നടത്തുന്നത്
സംസ്ഥാന ഭാഗ്യക്കുറി വഴി ഒന്നിലധികം തവണ ചെറു സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിൽ ഭാഗ്യശാലികൾ ഇനി അതിനും നികുതി നൽകേണ്ടി വരും. ഇത്തരക്കാരിൽ നിന്നും 30% നികുതി ഈടാക്കാനാണ് തീരുമാനം. ലോട്ടറി ഓഫീസുകളിലെത്തി ഇത്തരത്തിൽ സമ്മാനങ്ങൾ കൈപറ്റുന്നവർ ഇനി ആധാർ രേഖകൾ നിർബന്ധമായും നൽകണം.
ഒരു സാമ്പത്തിക വർഷം ചെറു സമ്മാനങ്ങൾ പലതവണ നേടുന്നവരിൽ നിന്നുള്ള നികുതി ചോർച്ച ഒഴിവാക്കാനാണ് പുതിയ തീരുമാനം. നിലവിൽ സമ്മാനത്തുക 10,000 രൂപ കടന്നാൽ 30 ശതമാനം നികുതിയാണ് ലോട്ടറി വകുപ്പ് സമ്മാനാർഹരിൽ നിന്ന് ഈടാക്കുന്നത്. എന്നാൽ സമ്മാനത്തുക 50 ലക്ഷത്തിൽ മുകളിൽ ലഭിച്ച പാൻകാർഡ് ഉടമകളായ സമ്മാനാർഹർ സർചാർജും സെസും നൽകേണ്ടതുണ്ട്. ഇത് ആദായ നികുതി വകുപ്പിനാണ് നൽകേണ്ടത്. ഇനി ഒരു സാമ്പത്തികവർഷം ലഭിക്കുന്ന സമ്മാനങ്ങൾ എത്ര ചെറുതായാലും അത് പതിനായിരം രൂപ എന്ന പരിധി കടന്നാൽ സമ്മാനാർഹൻ TDS ഒടുക്കണം.
ആഴ്ചയിൽ ഒരു നറുക്കെടുപ്പ് വീതമുള്ള 7 പ്രതിവാര ഭാഗ്യക്കുറികളാണ് കേരള ലോട്ടറി വകുപ്പ് നടത്തുന്നത്. അതിനാൽ തന്നെ വർഷത്തിൽ എല്ലാ ദിവസവും നറുക്കെടുപ്പ് നടക്കുന്നുണ്ട്. ദിവസവും ഒരാൾ വീതം ലക്ഷാധിപതിയാകുന്നതിനൊപ്പം ചെറിയ സമ്മാനങ്ങളായി പതിനായിരങ്ങളും നറുക്കെടുപ്പിലൂടെ സമ്മാനം നൽകുന്നുണ്ട്. സ്ഥിരമായി ലോട്ടറിയെടുക്കുന്നവരാണെങ്കിൽ ഇത്തരത്തിലുള്ള ചെറിയ സമ്മാനങ്ങൾ നിരവധി പേർക്ക് ലഭിക്കും. നേരത്തെ നികുതിയൊന്നും നൽകാതെ വാങ്ങിയെടുത്ത പതിനായിരം രൂപക്ക് മുകളിലുള്ള ഇത്തരം ചെറിയ സമ്മാനങ്ങൾക്ക് ഇനി മുതൽ നികുതി വേണമെന്നാണ് റിപ്പോർട്ട്. ആദായ നികുതി നിയമം (ഭേദഗതി 2023) പ്രകാരം കേന്ദ്ര സർക്കാർ നിർദ്ദേശം അനുസരിച്ചാണ് നടപടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.