- Trending Now:
നികുതിദായകരെയും വ്യാപാരികളെയും പൂർണമായി സഹകരിപ്പിച്ച് നികുതിവരുമാനത്തിൽ വർധനയുണ്ടാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള ജി.എസ്.ടി. വകുപ്പ് അവതരിപ്പിച്ച ലക്കി ബിൽ മൊബൈൽ ആപ്പിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
നികുതി ചോർച്ച തടയുന്നതിനുള്ള പദ്ധതി എന്ന നിലയിൽ പൊതുജനങ്ങളെ ബില്ല് ചോദിച്ചുവാങ്ങാൻ പ്രാപ്തരാക്കുകയാണ് ലക്കി ആപ്പിന്റെ ഉദ്ദേശ്യം. രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു പദ്ധതി -മുഖ്യമന്ത്രി പറഞ്ഞു.ചടങ്ങിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ അധ്യക്ഷനായി. മന്ത്രിമാരായ വി. ശിവൻകുട്ടി, ജി.ആർ. അനിൽ, ആന്റണി രാജു, മേയർ ആര്യ രാജേന്ദ്രൻ, ശശി തരൂർ തുടങ്ങിയവർ സംബന്ധിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.