- Trending Now:
നിങ്ങള്‍ക്ക് സ്വന്തമായി എന്തെങ്കിലും ഒരു ചെറുകിട സംരംഭം തുടങ്ങാന്‍ അതിയായ ആഗ്രഹം ഉണ്ടെങ്കില്‍ സാധ്യമാക്കാന്‍ ഇതാ ഒരു വഴി.
സംസ്ഥാന പിന്നോക്ക വിഭാഗത്തില്‍പ്പെടുന്ന സ്വയം തൊഴില്‍ സംരംഭകരാകാന്‍ ആഗ്രഹിക്കുന്ന വനിതകള്‍ക്ക് സഹായവുമായി രംഗത്തുള്ളത് പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ തന്നെയാണ്.ചെറുകിട വായ്പകളിലൂടെ ആടൂ വളര്‍ത്തല്‍,പശുവളര്‍ത്തല്‍,ഭക്ഷ്യ സംസ്‌കരണം,കേറ്ററിംഗ്,കച്ചവടം,പെട്ടിക്കട,പപ്പട നിര്‍മ്മാണം,മെഴുകുതിരി,നോട്ടബുക്ക് ബൈന്‍ഡിംഗ്,ടെയ്‌ലറിംഗ്,ബ്യൂട്ടിപാര്‍ലര്‍,കരകൗശല നിര്‍മ്മാണം തുടങ്ങിയ ചെറിയ മുതല്‍ മുടക്കില്‍ തുടങ്ങാവുന്ന സംരംഭങ്ങള്‍ ആരംഭിക്കാം.
വെറും 5000 രൂപയില്‍ താഴെ തുടങ്ങാം ഒരു സംരംഭം
... Read More
റീ ലൈഫ് പദ്ധതിയെന്ന് പേരിട്ടിരിക്കുന്ന വായ്പ പദ്ധതി 25 നും 55നും മധ്യേ പ്രായമുള്ള ഒബിസി വനിതകള്‍ക്കാണ് അനുവദിച്ചു നല്‍കുന്നത്.5 ശതമാനം വാര്‍ഷിക പലിശ നിരക്കില്‍ അനുവദിക്കുന്ന ഈ വായ്പാ തുക 36 മാസ കാലാവധിയില്‍ തിരിച്ചടയ്‌ക്കേണ്ടതുണ്ട്.സമയബന്ധിതമായി തുക തിരിച്ചടയ്ക്കുന്നവര്‍ക്ക് സബ്‌സിഡി ഇനത്തില്‍ 25000 രൂപ അനുവദിക്കും.
സംരംഭം വിജയിപ്പിക്കാന്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിങ് കൂടിയേ തീരു
... Read More
നിലവില്‍ ബാങ്കുകള്‍ അല്ലെങ്കില്‍ ധനകാര്യസ്ഥാപനങ്ങളില്‍ നിന്ന് വായ്പയെടുക്കാതെ സ്വന്തം ഫണ്ടുപയോഗിച്ച് നാമമാത്ര സംരംഭങ്ങള്‍ നടത്തുന്നവര്‍ക്ക് അവ വികസിപ്പിക്കുന്നതിനും വായ്പാ തുക ഉപയോഗിക്കാം.അപേക്ഷകര്‍ക്ക് 120000 രൂപയില്‍ കൂടുതല്‍ കുടുംബ വാര്‍ഷിക വരുമാനം ഉണ്ടാകാന്‍ പാടില്ല.
പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്റെ www.ksbcdc.com എന്ന വെബ്‌സൈറ്റിലുള്ള അപേക്ഷ ഫോം പൂരിപ്പിച്ച് ആവശ്യമുള്ള രേഖകള്‍ സഹിതം ജില്ലയിലോ ഉപജില്ലയിലോ ഉള്ള ഓഫീസുകളില്‍ സമര്‍പ്പിക്കണം.കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2577539 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.