Sections

വിവിധ മേഖലയിൽ നിന്നുള്ള സഹായങ്ങൾ പ്രയോജനപ്പെടുത്തി സ്റ്റാർട്ടപ്പുകൾ വളർത്താം

Tuesday, Jul 02, 2024
Reported By Soumya
Startups can be grown by availing help from various sectors

ഇന്ന് ഇന്ത്യ സ്റ്റാർട്ടപ്പ് ബിസിനസകളുടെ കാര്യത്തിൽ മൂന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്. ലോകത്തെ ഏറ്റവും കൂടുതൽ സ്റ്റാർട്ടപ്പുകളുള്ള ഒരു രാജ്യമാണ് അമേരിക്ക. രണ്ടാം സ്ഥാനത്ത് ഇംഗ്ലണ്ടും മൂന്നാം സ്ഥാനത്ത് ഇന്ത്യയുമാണ്. ഇന്ത്യ വളരെ പെട്ടെന്ന് തന്നെ ഇംഗ്ലണ്ടിനെ പിന്തള്ളി രണ്ടാം സ്ഥാനത്തേക്ക് എത്താനുള്ള സാധ്യതകളുണ്ട്. ഇന്ന് ആധുനിക ഇന്ത്യയിലുള്ള പല ചെറുപ്പക്കാരും സ്റ്റാർട്ടപ്പുകൾ ആരംഭിക്കുന്നുണ്ട് എന്നത് വളരെ പോസിറ്റീവായ കാര്യമാണ്. സ്റ്റാർട്ടപ്പുകൾക്ക് വേണ്ടി സർക്കാർ നിരവധി സഹായങ്ങൾ ചെയ്യുന്നുണ്ട്. നികുതിയിളവ്, ലോൺ സംവിധാനങ്ങൾ, ബാങ്കുകളിൽ നിന്നുള്ള മറ്റ് സഹായങ്ങൾ ഇങ്ങനെ നിരവധി സപ്പോർട്ടുകൾ സർക്കാർ തലത്തിൽ നിന്ന് ലഭിക്കുന്നുണ്ട്. ഇതൊക്കെ എങ്ങനെ ഉപകാരപ്രദമായി ഉപയോഗിച്ചുകൊണ്ട് ഒരു സ്റ്റാർട്ടർ അപ്പ് മുന്നോട്ടു കൊണ്ടുപോകാം എന്നതിനെ കുറിച്ചാണ് ഇവിടെ സൂചിപ്പിക്കുന്നത്.

  • സ്റ്റാർട്ടപ്പുകൾ ആരംഭിക്കുന്നതിനു മുൻപ് നിങ്ങളുടെ ആശയം ജനുവിനാണെന്ന് ഉറപ്പിക്കുക. പല ആളുകളും സ്വപ്നവലയത്തിൽ നിന്നുകൊണ്ട് സ്റ്റാർട്ടപ്പുകൾ ആരംഭിക്കാറുണ്ട്. അത് ഒരിക്കലും പാടില്ല നിങ്ങളുടെ ആശയങ്ങൾ വ്യക്തതയുള്ളതാണെന്ന് ഉറപ്പുവരുത്തുക.
  • സ്റ്റാർട്ടപ്പുകൾ ഒറ്റയ്ക്ക് ആരംഭിക്കേണ്ട ഒന്നല്ല. ഒരു ടീമിന്റെ സഹായത്തോടുകൂടി ചെയ്യേണ്ടതാണ് സ്റ്റാർട്ടപ്പുകൾ. നിങ്ങളോടൊപ്പം നല്ല കഴിവുള്ള ആളുകളാണെന്ന് ഉറപ്പുവരുത്തുക.ഒരു മൂന്ന് മാസം ആറുമാസം പരിചയം കൊണ്ട് ഒരാളെ പൂർണമായും മനസ്സിലാക്കാൻ സാധിക്കില്ല. നിങ്ങൾ തിരഞ്ഞെടുക്കുന്ന ആളുകളുടെ ഹിസ്റ്ററി എന്താണ്, അവരുടെ നല്ല വശങ്ങളും മോശവശങ്ങളും എന്തൊക്കെയാണ്, അവരുടെ സാമ്പത്തിക സ്ഥിതി എന്താണ്, അവർ പറയുന്ന വാക്കുകളും പ്രവർത്തിയും തമ്മിൽ ഒത്തു പോകുന്നുണ്ടോ ഇങ്ങനെയുള്ള കാര്യങ്ങൾ എല്ലാം പരിശോധിച്ചതിനുശേഷം മാത്രമാണ് അവരെ നിങ്ങളോടൊപ്പം കൂട്ടേണ്ടത്.
  • സ്റ്റാർട്ടപ്പുകൾ റിസ്ക്കുള്ള കാര്യമാണെന്ന് മനസ്സിലാക്കുക. 50 ശതമാനം മാത്രമാണ് വിജയസാധ്യത. കയ്യാലപ്പുറത്തിരിക്കുന്ന തേങ്ങ പോലെയാണ് അങ്ങോട്ടോ ഇങ്ങോട്ടോ എന്ന അവസ്ഥയിലാണ്. ഈ കാഴ്ചപ്പാട് നിങ്ങളുടെ ടീം അംഗങ്ങൾക്കും കാശു മുടക്കുന്ന ആളിനും തീർച്ചയായും ഉണ്ടായിരിക്കണം.
  • പരാജയപ്പെടാൻ വേണ്ടിയല്ല ആരും ബിസിനസുകൾ അല്ലെങ്കിൽ സ്റ്റാർട്ടറിപ്പുകൾ ആരംഭിക്കുക.എന്നാലും ഏറ്റവും റിസ്ക്കുള്ള ഒരു മേഖലയാണ് എന്ന സ്വയം ബോധ്യം നിങ്ങൾക്ക് ഉണ്ടായിരിക്കണം.
  • സ്റ്റാർട്ടപ്പുകൾക്ക് വേണ്ടി സ്വപ്നം കണ്ടതുകൊണ്ട് മാത്രം കാര്യമില്ല, പ്രവർത്തിക്കാൻ കൂടി നിങ്ങൾ തയ്യാറാകണം. പല ആളുകളും ഒത്തു ഒരുമിച്ചുകൂടി പല സ്വപ്നങ്ങൾ കണ്ടുകൊണ്ട് സ്റ്റാർട്ടപ്പുകൾ ആരംഭിക്കാറുണ്ട്. ഓരോരുത്തർക്കും ഓരോ ഡ്യൂട്ടി ആയിരിക്കും ഇതിൽ ഉണ്ടാവുക. പക്ഷേ അവർ അവരുടെ ഭാഗങ്ങൾ ക്ലിയർ ചെയ്യാതെ മൊത്തത്തിൽ ബിസിനസ് നിയന്ത്രിക്കാനുള്ള ശ്രമം നടത്താറുണ്ട്. എല്ലാവർക്കും എല്ലാ ചുമതലയും എടുക്കാൻ സാധിക്കില്ല. അതുകൊണ്ട് തന്നെ ആ കാര്യം മനസ്സിലാക്കി നിങ്ങളെ ഏൽപ്പിച്ച ജോലിഎങ്ങനെ വളരെ ഭംഗിയായി ചെയ്യാം എന്നതിനെ കുറിച്ചാണ് ഓരോ സ്റ്റാർട്ടപ്പ് അംഗങ്ങളും ചിന്തിക്കേണ്ടത്.
  • പല ആളുകളും ഒത്തുചേർന്നുകൊണ്ട് മറ്റുള്ളവരെ ഭരിക്കാൻ വേണ്ടി ശ്രമിക്കുന്നത് സ്റ്റാർട്ടപ്പുകൾകളിൽ ആഭ്യന്തര കലഹം ഉണ്ടാക്കുന്നതിനും അത് പിന്നീട് അവയുടെ പ്രവർത്തനം നിലയ്ക്കുന്നതിനും കാരണമാകുന്നു.
  • സ്റ്റാർട്ടപ്പുകൾ ധാർമികമായി ചെയ്യുക. സ്റ്റാർട്ടപ്പുകളിൽ ഏറ്റവും ധാർമികമായ ജനങ്ങൾക്ക് ഉപകാരപ്രദമായ കാര്യങ്ങൾ ആയിരിക്കണം ചെയ്യേണ്ടത്. ഇപ്പോഴുള്ള സൗകര്യങ്ങളിൽ നിന്നും മെച്ചപ്പെട്ട സൗകര്യങ്ങൾ കൊടുക്കുന്നതായിരിക്കണം. ഒരിക്കലും ധാർമികത ഇല്ലാത്ത സ്റ്റാർട്ടപ്പുകൾക്ക് വേണ്ടി ഇറങ്ങിത്തിരിക്കരുത്. അത് പിന്നീട് നിരവധി പ്രശ്നങ്ങൾക്ക് വഴിതെളിക്കും.
  • സ്റ്റാർട്ടപ്പുകൾക്ക് നിരവധി ഇളവുകൾ ലഭിക്കുന്നത് നിങ്ങൾക്ക് അറിയാവുന്നതാണ്. എന്നാൽ സ്റ്റാർട്ടപ്പുകളിൽ നിയമവിരുദ്ധമായി പല കാര്യങ്ങളും ചെയ്യുകയാണെങ്കിൽ അത് പിന്നീട് വൻ പ്രശ്നങ്ങളിലേക്ക് മാറാൻ സാധ്യതയുണ്ട്. ഇല്ലാത്ത കണക്കുകൾ കാണിച്ചുകൊണ്ട് നിക്ഷേപങ്ങൾ കൊണ്ടുവരിക അതുപോലെ പ്രൊജക്റ്റിലെ ലാഭവിഹിതം മറച്ചു വയ്ക്കുക,ശരിയായ കണക്കുകൾ അവതരിപ്പിക്കാതിരിക്കുക,തെറ്റായ കണക്കുകൾ കാണിച്ചുകൊണ്ട് ജനങ്ങളെ പറ്റിക്കുക. ഇങ്ങനെ നിരവധി നിയമവിരുദ്ധം ആയിട്ടുള്ള കാര്യങ്ങൾ ചെയ്യുന്നത് പിന്നീട് വലിയ തലവേദനയായി മാറാറുണ്ട്. ബൈജൂസ് ആപ്പ് ഇതിന് ഏറ്റവും മനോഹരമായ ഒരു ഉദാഹരണമാണ്.
  • പെട്ടെന്ന് ഉയരാൻ വേണ്ടി ശ്രമിക്കാതിരിക്കുക.എല്ലാരും വളരെ പെട്ടെന്ന് തന്നെ വലിയ മാറ്റങ്ങൾ ഉണ്ടാക്കാൻ വേണ്ടി ശ്രമിക്കുന്നുണ്ട്. ഇത് വളരെ അപൂർവ്വം ചില ആളുകൾക്ക് മാത്രം പ്രാവർത്തികമാകുമെങ്കിലും ഭൂരിഭാഗവും പെട്ടെന്ന് മാറ്റങ്ങൾ കൊണ്ടുവരാൻ ശ്രമിക്കുമ്പോൾ അടിപതറുന്നതാണ് കാണുന്നത്. എല്ലാത്തിനും അതിന്റേതായ സമയമുണ്ട് എന്ന് മനസ്സിലാക്കുക. സ്റ്റാർട്ടപ്പുകൾക്കും ഇത് ബാധകമാണ്. ഇത്രയും കാര്യങ്ങൾ സ്റ്റാർട്ടപ്പുകൾ ആരംഭിക്കുന്നതിനു മുൻപ് ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്.

ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളെ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.