Sections

കുടുംബശ്രീയുടെ സ്റ്റാർട്ടപ് വില്ലേജ് എൻറർപ്രണർഷിപ് പ്രോഗ്രാം: ആലങ്ങാട് ഉൾപ്പെടെ 10 ബ്ലോക്കുകളിൽ 

Monday, Apr 24, 2023
Reported By Admin
Kudumbashree

സ്റ്റാർട്ടപ് വില്ലേജ് എൻറർപ്രണർഷിപ് പദ്ധതി (എസ്.വി.ഇ.പി) പുതുതായി തുടങ്ങുന്ന പത്തു ബ്ലോക്കുകളുടെ പ്രഖ്യാപനം മന്ത്രി പി.രാജീവ് നിർവഹിച്ചു


കുടുംബശ്രീ മൈക്രോ എൻറർപ്രൈസ് കോൺക്ലേവ് 23 ന്റെ ഭാഗമായി സ്റ്റാർട്ടപ് വില്ലേജ് എൻറർപ്രണർഷിപ് പദ്ധതി (എസ്.വി.ഇ.പി) പുതുതായി തുടങ്ങുന്ന പത്തു ബ്ലോക്കുകളുടെ പ്രഖ്യാപനം വ്യവസായ- നിയമ വകുപ്പ് മന്ത്രി പി.രാജീവ് നിർവഹിച്ചു. 2022-26 കാലഘട്ടത്തിൽ കേരളത്തിലെ പത്ത് ബ്ലോക്കുകളാണ് ഈ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ളത്. എറണാകുളം ജില്ലയിൽ ആലങ്ങാട് ബ്ലോക്കിലാണ് ഈ പദ്ധതി ആരംഭിക്കുക.

കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ കുടുംബശ്രീ മുഖേനയാണ് സ്റ്റാർട്ടപ് വില്ലേജ് എൻറർപ്രണർഷിപ് പദ്ധതി നടപ്പിലാക്കുന്നത്. ഗ്രാമീണ മേഖലയിലെ സൂക്ഷ്മ സംരഭങ്ങളുടെ വളർച്ചയാണ് പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നത്. സൂക്ഷ്മസംരംഭങ്ങളിലൂടെ സുസ്ഥിര ഉപജീവന മാർഗങ്ങൾ വലിയൊരു വിഭാഗം ജനങ്ങൾക്ക് എസ്.വി.ഇ.പി പദ്ധതി വഴി ലഭ്യമാകുന്നു. അതിലൂടെ സ്ത്രീശക്തീകരണത്തിനൊപ്പം ബ്ലോക്കിന്റെ വികസനവും ഉണ്ടാകുന്നു.

സൂക്ഷ്മസംരംഭങ്ങളിലൂടെ സുസ്ഥിര ഉപജീവന മാർഗങ്ങൾ വലിയൊരു വിഭാഗം ജനങ്ങൾക്ക് ലഭ്യമാക്കുന്നതിനുവേണ്ടിയുള്ള എസ്.വി.ഇ.പി പദ്ധതി നിലവിൽ 15 ബ്ലോക്കുകളിലാണ് നടപ്പാക്കുന്നത്. എറണാകുളം ജില്ലയിലെ ആലങ്ങാടിനൊപ്പം പുതുതായി നേമം(തിരുവനന്തപുരം), വെട്ടിക്കവല(കൊല്ലം), കോയിപ്രം(പത്തനംതിട്ട), ഏറ്റുമാനൂർ(കോട്ടയം), പഴയന്നൂർ(തൃശൂർ), തൃത്താല(പാലക്കാട്), പെരുമ്പടപ്പ്(മലപ്പുറം), കുന്നുമ്മൽ(കോഴിക്കോട്), തളിപ്പറമ്പ(കണ്ണൂർ) എന്നീ പത്ത് ബ്ലോക്കുകളിൽ കൂടി പദ്ധതി നടപ്പിലാകും.

ബ്ലോക്കിലെ കുടുംബശ്രീകളുടെ പ്രവർത്തനം, നിലവിലെ സംരംഭങ്ങൾ, സംരംഭക വികസന സാധ്യതകൾ എന്നിവയെല്ലാം വിശകലനം ചെയ്താണ് പദ്ധതി പ്രഖ്യാപിച്ചത്. കുടുംബശ്രീയുടെ ഇരുപത്തിയഞ്ചാം വാർഷികത്തിൻറെ ഭാഗമായി സൂക്ഷ്മസംരംഭ വികസനം ലക്ഷ്യമിട്ട് സമ്ര ഇൻറർനാഷണൽ കൻവെൻഷൻ ആൻഡ് എക്സിബിഷൻ സെൻററിലാണ് മൈക്രോ എൻറർപ്രൈസ് കോൺക്ലേവ് സംഘടിപ്പിച്ചത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.