- Trending Now:
ആശങ്കപ്പെടാതെ ഇവ വാടകയ്ക്ക് നല്‍കാം അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നത് കേരള സ്റ്റാര്‍ട്ടപ് മിഷന്‍ ആണ്.
നിങ്ങളുടെ വീട്ടില്‍ ഉപയോഗിക്കാത്ത ഒരു മുറിയുണ്ടോ? അതല്ലെങ്കില്‍ പൂട്ടിക്കിടക്കുന്ന ഫ്‌ലാറ്റോ വീടോ ഉണ്ടോ? ഇവ വാടകയ്ക്ക് നല്‍കി മാസാമാസം മികച്ച വരുമാനം ഉണ്ടാക്കാം. എന്ത് സുരക്ഷിതത്തിലാണ് ഇവ വാടകയ്ക്ക് നല്‍കുക എന്ന് പലരും ചിന്തിക്കുണ്ടാകും. ആശങ്കപ്പെടാതെ ഇവ വാടകയ്ക്ക് നല്‍കാം അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നത് കേരള സ്റ്റാര്‍ട്ടപ് മിഷന്‍ ആണ്. വീടായാലും ഒരു മുറിയായാലും വാടകയ്ക്ക് നല്‍കേണ്ടത് സ്റ്റാര്‍ട്ടപ് കമ്പനികള്‍ക്കാണ്.
ഇന്‍ക്യുബേഷന്‍ കാലാവധി കഴിഞ്ഞിട്ടും ഓഫിസിനു സ്ഥലം കിട്ടാത്ത സ്റ്റാര്‍ട്ടപ് കമ്പനികള്‍ക്ക് പ്രവര്‍ത്തിക്കാനാണ് കേരള സ്റ്റാര്‍ട്ടപ് മിഷന്‍ സ്ഥലം അന്വേഷിക്കുന്നത്. 'അണ്‍ലോക്കിങ് സ്‌പേസ് ബാങ്ക്‌സ്' എന്ന നയത്തില്‍ യോജിച്ച സ്ഥലം കിട്ടിയാല്‍ സ്റ്റാര്‍ട്ടപ് മിഷന്‍ അവ സ്റ്റാര്‍ട്ടപ് കമ്പനികള്‍ക്ക് നല്‍കും. ഇതിന്റെ പൂര്‍ണ നിരീക്ഷണ ചുമതലയും കേരള സ്റ്റാര്‍ട്ടപ് മിഷന്‍ വഹിക്കും.
സംരഭം തുടങ്ങിയിട്ട് 11 മുതല്‍ 36 മാസം വരെയായ സ്റ്റാര്‍ട്ടപ്പുകള്‍ക്കായി സ്റ്റാര്‍ട്ടപ് മിഷന്റെ ഇന്‍ക്യുബേഷന്‍ സെന്ററുകളുണ്ട്. എന്നാല്‍ മറ്റു സ്ഥലങ്ങള്‍ ലഭിക്കാത്തതിനാല്‍ 5 വര്‍ഷമായ കമ്പനികള്‍വരെ ഇവിടെ പ്രവര്‍ത്തനം നടത്തുന്നുണ്ട്. ഞെങ്ങി ഞെരുങ്ങിയാണ് ഇന്‍ക്യുബേഷന്‍ സെന്ററുകളില്‍ വിവിധ കമ്പനികള്‍ പ്രവര്‍ത്തിക്കുന്നത്.
സ്ഥലം ഇല്ലാത്തതിനാല്‍ തന്നെ പുതിയ സംരഭങ്ങളുമായി എത്തുന്ന സ്റ്റാര്‍ട്ടപ് കമ്പനികള്‍ക്ക് ഇന്‍ക്യുബേഷന്‍ സെന്റര്‍ ഉപയോഗിക്കാനാകുന്നുമില്ല. ഇതിനൊരു പരിഹാരം എന്ന രീതിയിലാണ് കേരള സ്റ്റാര്‍ട്ടപ് മിഷന്‍ വാടകയ്ക്ക് സ്ഥലം അന്വേഷിക്കുന്നത്. ഉപയോഗിക്കാതെ കിടക്കുന്ന ഫ്‌ലാറ്റുകളും വീടുകളും മുറികളും സ്റ്റാര്‍ട്ടപ് കമ്പനികള്‍ക്കായി നല്‍കാം. വര്‍ക് ഫ്രം ഹോം, വര്‍ക് നിയര്‍ ഹോം ആശയങ്ങളുടെ തുടര്‍ച്ചയായി 'അണ്‍ലോക്കിങ് സ്‌പേസ് ബാങ്ക്‌സ്' എന്ന ബിസിനസ്സ് ആശയം മാറും.
അതായത് നിങ്ങള്‍ വീട് വാടകയ്ക്ക് നല്‍കുന്നത് കേരളം സ്റ്റാര്‍ട്ടപ് മിഷനായിരിക്കും. സ്റ്റാര്‍ട്ടപ് കമ്പനി ജീവനക്കാര്‍ക്ക് ഇവിടെയിരുന്നു ജോലി ചെയ്തു മടങ്ങാം. വീട്ടുടമയ്ക്കു കൃത്യമായി വാടകയും ലഭിക്കും. ഇനി കറന്റ് ബില്ലിനെക്കുറിച്ച് ആശങ്കപ്പെടേണ്ട. വാണിജ്യാവശ്യത്തിനു വീട് ഉപയോഗിക്കുമ്പോള്‍ സാധാരണയായി വൈദ്യുതി കണക്ഷന്‍ ഉള്‍പ്പെടെ വാണിജ്യ ആവശ്യത്തിലേക്ക് മാറ്റണമെന്ന് വ്യവസ്ഥയുണ്ടെകിലും 'അണ്‍ലോക്കിങ് സ്‌പേസ് ബാങ്ക്‌സ്' ബിസിനസ് മാതൃക സര്‍ക്കാര്‍ നയമായി അംഗീകരിച്ചാല്‍ ഇക്കാര്യത്തില്‍ ഇളവു ലഭിച്ചേക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.