- Trending Now:
വന്‍കിട കമ്പനികളുടെയും സര്‍ക്കാര്‍ അനുബന്ധ സ്ഥാപനങ്ങളുടെയുമെല്ലാം ഫ്രാഞ്ചൈസി ഇത്തരത്തില്‍ നേടാന്‍ ആകും.
നിരന്തരം ബുദ്ധിമുട്ടുകള്‍ നേരിടാതെ ഒരു ബിസിനസ് കയ്യില്‍ വന്നാല്‍ നന്നായിരിക്കില്ലേ! അതിന് ഫ്രാഞ്ചൈസി ബിസിനസ് നല്ലൊരു ഓപ്ഷനാണ്. വന്‍കിട കമ്പനികളുടെയും സര്‍ക്കാര്‍ അനുബന്ധ സ്ഥാപനങ്ങളുടെയുമെല്ലാം ഫ്രാഞ്ചൈസി ഇത്തരത്തില്‍ നേടാന്‍ ആകും. കമ്പനികളുടെ വലിപ്പം അനുസരിച്ച് ഫ്രാഞ്ചൈസിക്കായി കൂടുതല്‍ തുക മുതല്‍ മുടക്കേണ്ടി വരുമെങ്കിലും ലാഭ വരുമാനം ഉയരും. ഇന്ത്യയില്‍ ഡൊമിനോസ്, സബ്‌വേ, കെഎഫ്‌സി തുടങ്ങിയ വന്‍കിട കമ്പനികള്‍ ഫ്രാഞ്ചൈസി ബിസിനസിന് അവസരം നല്‍കി വരുന്നുണ്ട്. ഇതുപോലെ ഇന്ത്യയില്‍ കെഎഎഫ്‌സിയുടെ ഫ്രാഞ്ചൈസി തുടങ്ങുന്നതിനായി അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് മനസിലാക്കാം.
എന്താണ് കെഎഫ്സി ഫ്രാഞ്ചൈസി?
കെഎഫ്‌സി ഫ്രാഞ്ചൈസി തുടങ്ങുന്നവരില്‍ നിന്ന് കമ്പനി നിശ്ചിത തുക ഫീസായി ഈടാക്കും. ഏകദേശം 33 ലക്ഷം രൂപയാണ് ഫീസായി നല്‍കേണ്ടി വരിക. ബിസിനസ് തുടങ്ങാന്‍ കമ്പനി തന്നെ സാഹചര്യം ഒരുക്കി തരും. കൂടാതെ പ്രതിമാസമുള്ള മൊത്തം വില്‍പ്പനയുടെ അഞ്ച് ശതമാനം റോയല്‍റ്റി കമ്പനി ഈടാക്കും.
വിവിധ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, മൊത്തം വില്‍പ്പനയുടെ ഏഴ് ശതമാനം മുതല്‍ എട്ട് ശതമാനം വരെ ലാഭം നേടാന്‍ കെഎഫ്‌സി ഔട്ട്‌ലെറ്റുകളിലൂടെ നിങ്ങള്‍ക്ക് സാധിക്കും. മൊത്തം ലാഭം പ്രതിവര്‍ഷം 50 ലക്ഷം രൂപ മുതല്‍ 60 ലക്ഷം രൂപ വരെയാകാം. ഓരോ സ്റ്റോറും അനുസരിച്ചായിരിക്കും വില്‍പ്പനയും വരുമാനവും. ഒരു സ്റ്റോറില്‍ നിന്ന് മാത്രം പ്രതിമാസം കുറഞ്ഞത് അഞ്ച് ലക്ഷം രൂപയിലേറെ വരുമാനം ലഭിക്കും.
എങ്ങനെ അപേക്ഷിക്കാം?
ഇന്ത്യയില്‍ കെഫ്സി ഫ്രാഞ്ചൈസി തുടങ്ങാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് കമ്പനിയുടെ ഔദ്യോഗിക കെഎഫ്സി ഫ്രാഞ്ചൈസി വെബ്സൈറ്റ് സന്ദര്‍ശിക്കാം. നിക്ഷേപം, കൊമേഴ്‌സ്യല്‍ സ്‌പേസ് എന്നീ ഘടകങ്ങള്‍ക്ക് പുറമെ മാനേജര്‍ ലെവലിലെ പ്രവൃത്തി പരിചയം, സംരംകത്വം, ഉപഭോക്താക്കളുടെ പൂര്‍ണ സംതൃപ്തി മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങള്‍, ബിസിനസ് വെല്ലുവിളികള്‍ ഏറ്റൈടുത്ത് വിജയിപ്പിക്കുന്നതിനുള്ള അഭിനിവേശം, ഫ്രാഞ്ചൈസിങ്ങില്‍ കമ്പനിയുടെ പരിശീലനം തുടങ്ങിയ ഒട്ടേറെ ഘടകങ്ങള്‍ പരിഗണിച്ചാകും കമ്പനി ഫ്രാഞ്ചൈസി അനുവദിക്കുക. ഫ്രാഞ്ചൈസികളിലെ മറ്റ് ജീവനക്കാരും പ്രത്യേക പരിശീലന പരിപാടിയില്‍ പങ്കെടുത്ത് വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കേണ്ടി വരും.
വന്‍കിട നിക്ഷേപകര്‍ക്ക് സുവര്‍ണാവസരം
കുറഞ്ഞത് ഒരു കോടി രൂപയോളം നിക്ഷേപവും 1,000-1,500 ചതുരശ്രയടിയിലെ കൊമേഴ്‌സ്യല്‍ സ്‌പേസും സ്വന്തമായി ഉണ്ടെങ്കില്‍ ഈ ഫ്രാഞ്ചൈസിയെക്കുറിച്ച് ആലോചിക്കാം. പ്രതിവര്‍ഷം 10,00000 ഡോളര്‍ വരെ വരുമാനം ഉണ്ടാക്കുന്ന കെഎഫ്‌സി ഔട്ട്‌ലെറ്റുകള്‍ നിലവിലുണ്ട്. ഔട്ട്‌ലെറ്റ് തുറക്കുന്ന ഏരിയയും ബിസിനസ് സാധ്യതകളും വളരെ പ്രധാനമാണ്. 130-ലധികം രാജ്യങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 40,000-ലധികം ലൊക്കേഷനുകളില്‍ കെഎഫ്‌സി പ്രവര്‍ത്തിക്കുന്നുണ്ട്.
ഒരു ദശലക്ഷത്തിലധികം ജീവനക്കാരുണ്ട് കമ്പനിയില്‍. ഫുഡ് റെസ്റ്റോറന്റ് കമ്പനികളുടെ നിരയില്‍ ഒന്നാം സ്ഥാനത്തുള്ള കമ്പനിയാണിത്. ലോകത്തിലെ ഏറ്റവും വലിയ റസ്റ്റോറന്റ് കമ്പനികളിലൊന്നായതിനാല്‍ ആണ് ഇത്രയധികം നിക്ഷേപം വേണ്ടി വരുന്നത്. ലാഭവും ഏറെക്കുറെ ഉറപ്പാണ്. അതിനാല്‍ ഫ്രാഞ്ചൈസി ഉടമകളെല്ലാം തന്നെ മികച്ച വരുമാനവും നേടുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.