- Trending Now:
കോവിഡിനെ തുടര്‍ന്ന് ജോലിനഷ്ടമായവരും വിദേശ രാജ്യങ്ങളില്‍ നിന്നും അന്യസംസ്ഥാനങ്ങളില്‍ നിന്നും നാട്ടിലേക്ക് എത്തിയതുമായി ആളുകല്‍ ഉപജീവനമാര്‍ഗ്ഗമായി ചെറുകിട സംരംഭങ്ങളിലേക്ക് കടക്കുന്നുണ്ട്.വീടുകളില്‍ നിന്നോ ചെറുകിട രീതിയിലോ ആരംഭിക്കാവുന്ന ബിസിനസുകളാണ് പലരും തെരഞ്ഞെടുക്കുന്നത് സര്‍ക്കാര്‍ സഹായമായി പ്രഖ്യാപിച്ചിട്ടുള്ള പായ്ക്കേജുകളും വായ്പ പദ്ധതികളും ചെറുകിട സംരംഭകര്‍ക്ക് പ്രയോജനപ്പെടുത്താനും സാധിക്കും.വ്യവസായ ഭദ്രതാ പോലുള്ള സംസ്ഥാന പദ്ധതികളും ഗുണം ചെയ്യും.ചെറിയ മുതല്‍ മുടക്കില്‍ വീട്ടില്‍ തന്നെ ആരംഭിക്കാന്‍ കഴിയുന്ന സംരംഭമാണ് ഐസ് ക്യൂബ് നിര്‍മ്മാണം.
നമ്മുടെ നാട്ടില്‍ ശീതളപാനീയ വിപണിയും കേറ്ററിംഗ് രംഗത്തും ഹോട്ടലുകളിലും ധാരാളമായി ഉപയോഗിക്കുന്ന ഉല്പന്നമാണ് ഐസ് ക്യൂബ്.വഴിയോര ശീതളപാനീയകടകള്‍ക്ക് ഗുണമേന്‍മയുള്ള ഭക്ഷ്യയോഗ്യമായ ഐസ് ക്യൂബുകള്‍ നിലവില്‍ ലഭിക്കുന്നില്ല. ഗുണമേന്മയുള്ള ഐസ് ക്യൂബുകള്‍ നിര്‍മ്മിച്ച് ഇത്തരം വ്യപാരികള്‍ക്ക് ലഭ്യമാക്കാന്‍ കഴിഞ്ഞാല്‍ വലിയ വിപണി തുറക്കും ഒപ്പം ബുദ്ധിമുട്ടില്ലാതെ ഒരു ചെറുകിട വ്യവസായം നടത്തി കൊണ്ട് പോകാനും സാധിക്കും.
കേറ്ററിംഗ് ജോലിയുടെ ഭാഗമായി വെല്‍ക്കം ഡ്രിങ്കുകള്‍ നല്കുന്‌പോഴും കോക്ക് ടെയില്‍ പാര്‍ട്ടികള്‍ക്കെല്ലാം ഐസ് ക്യൂബ് ആവശ്യമാണ്.ന്യൂ ജനറേഷന്‍ ഹോട്ടലുകളും ശീതളപാനീയങ്ങളുടെ നിര്‍മ്മാണത്തിന് ഐസ് ക്യൂബുകള്‍ ഉപയോഗിക്കുന്നു. ചുരുക്കത്തില്‍ ഓര്‍ഡര്‍ അനുസരിച്ച് മാത്രം വിതരണം നടത്താവുന്ന ഉല്പന്നമാണ് ഇത്..
ഐസ് ക്യൂബ് നിര്‍മ്മണത്തിലെ പ്രധാന യന്ത്രം ഐസ് ക്യൂബ് നിര്‍മ്മാണ മെഷീനാണ്. അള്‍ട്രാവയലറ്റ് റിവേഴ്സ് ഓസ്മോസിസ് പ്രിക്രിയയിലൂടെ ശുദ്ധീകരണം പൂര്‍ത്തിയാക്കിയ വെള്ളം നിര്‍മ്മാണ യന്ത്രത്തിലൂടെ കടത്തിവിട്ടാണ് ഐസ് ക്യൂബ് നിര്‍മ്മിക്കുന്നത്. 20 മിനിറ്റ് സമയം കൊണ്ട് സൈക്കിള്‍ പൂര്‍ത്തിയാക്കും. 26ഗ്രാം തൂക്കത്തിലാണ് സാധാരണ ഐസ് ക്യൂബുകള്‍ നിര്‍മ്മിക്കുന്നത്.
ചെറിയ യന്ത്രത്തില്‍ ഒരു സമയം 75 ഐസ് ക്യൂബുകള്‍ നിര്‍മ്മിക്കപെടും. നിര്‍മ്മാണം പൂര്‍ത്തിയായ ഐസ് ക്യൂബുകള്‍ യന്ത്രത്തില്‍ തന്നെയുള്ള ഫ്രീസ് ചെയ്തിട്ടുള്ള സ്റ്റോറേജ് ടാങ്കിനുള്ളിലേക്ക് ഓട്ടോമാറ്റിക്കായി സ്റ്റോര്‍ ചെയ്യപ്പെടും. ഈ സ്റ്റോറേജിനകത്തേക്ക് 12 മണിക്കൂര്‍ വരെ ഐസ് ക്യൂബുകള്‍ സുരക്ഷിതമായിരിക്കും.ടോട്ടല്‍ ഡിസോള്‍വ്ഡ് സോളിഡ്സ്(റ്റി.ഡി.എസ്) 30 -40 വരെയുള്ള വെള്ളമാണ് സാധാരണയായി ഐസ് ക്യൂബ് നിര്‍മ്മാണത്തിന് ഉത്തമം. സ്റ്റോറേജില്‍ നിന്ന് ശേഖരിക്കുന്ന ഐസ് ക്യൂബുകള്‍ പിന്നീട് 1 കിലോഗ്രാം വീതം പോളിത്തീന്‍ കവറുകളിലാക്കി ഇന്‍സുലേറ്റഡ് ബോക്‌സുകളില്‍ നിറച്ച് വില്‍പ്പനയ്ക്കായി വിതരണം ചെയ്യാം. കൂടുതലായുള്ള ഐസ്‌ക്യൂബുകള്‍ ഫ്രീസറുകളില്‍ സൂക്ഷിച്ച് വയ്ക്കാം.ഐസ് ക്യൂബ് നിര്‍മ്മാണ യന്ത്രത്തിന് ഏകദേശം 1,80,000 രൂപയോളം വിലവരും ഫില്‍ട്ടറും ടാങ്കും ഫ്രീസറും ഒക്കെ കൂടി 60000 രൂപയോളം ചെലവു വരും.
500 സ്‌ക്വയര്‍ ഫീറ്റ് സ്ഥലസൗകര്യം ഉണ്ടെങ്കില്‍ സിംഗിള്‍ ഫേസ് വൈദ്യുതിയില്‍ നിര്‍മ്മാണ യൂണിറ്റ് പ്രവര്‍ത്തിപ്പിച്ച് തുടങ്ങാവുന്നതാണ്.പ്രതിദിനം 120 കിലോഗ്രാം ഐസ് ക്യൂബുകള്‍ ഉല്‍പാദിപ്പിക്കാന്‍ ഏകദേശ 570 രൂപയാണ് ചെലവാകുന്നത്.എന്നാല്‍ ഈ നിര്‍മ്മിക്കുന്ന ഐസ് ക്യൂബുകള്‍ മുഴവനും വിറ്റഴിക്കാന്‍ സാധിച്ചാല്‍ കിലോയ്ക്ക് 25 രൂപ നിരക്കില്‍ 3000 രൂപ ദിവസേന വരുമാനം ലഭിക്കും.ചെലവ് കഴിച്ച് 2500 രൂപയോളം അടുത്ത് ലാഭം പിടിക്കാം.
ചെറുകിട രീതിയില്‍ സംരംഭമായി വീട്ടില്‍ തന്നെ ആരംഭിക്കാം. ഉദ്യോഗ് ആധാര്‍ ,പായ്ക്കേജിംഗ് ലൈസന്‍സ് എന്നിവ നേടി വ്യവസായം ആരംഭിക്കാം.മൂലധന നിക്ഷേപത്തിന് അനുസരിച്ച് വ്യവസായ വകുപ്പില്‍ നിന്ന് സബ് സിഡി ലഭിക്കും.ലാഭം ഉയരുന്നത് അനുസരിച്ച് സംരംഭം വിപുലീകരിക്കാവുന്നതെയുള്ളു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.