Sections

ഭാവി സുരക്ഷിതമാക്കാന്‍ ഒരു രഹസ്യ അക്കൗണ്ട് നല്ലതല്ലേ ?| secret bank account

Sunday, Jul 17, 2022
Reported By admin
start a secret bank account

സീക്രട്ട് ബാങ്ക് അക്കൗണ്ട് ഇങ്ങനെ കൈകാര്യം ചെയ്യുന്നത് കൊണ്ട് എന്താണ് നേട്ടം

 

നമുക്ക് ചുറ്റിലുമുള്ള ആരും അറിയാതെ ഒരു ബാങ്ക് അക്കൗണ്ട് തുടങ്ങി രഹസ്യമായി ക്രയവിക്രയങ്ങള്‍ നടത്താന്‍ സാധിക്കുമോ എന്ന സംശയം ഏവര്‍ക്കുമുണ്ടാകും.എന്നാല്‍ ഇത്തരത്തില്‍ സീക്രട്ട് അക്കൗണ്ടുകള്‍ ആരംഭിക്കാന്‍ സാധിക്കും.ഒരു സാധാരണ ബാങ്ക് അക്കൗണ്ട് തന്നെ സീക്രട്ട് ബാങ്ക് അക്കൗണ്ട്.മറ്റ് കുടുംബാംഗങ്ങളില്‍ നിന്നും മറച്ച് സ്വകാര്യമായി കൈവശം വെയ്ക്കുന്നത് കൊണ്ട് ഇതിന് സീക്രട്ട് ബാങ്ക് അക്കൗണ്ട് എന്ന് വിളിക്കുന്നു എന്നെയുള്ളു.ആരും അറിയാതെ സ്വന്തം പേരില്‍ ഒരു ബാങ്ക് അക്കൗണ്ട് തുടങ്ങി അതില്‍ വീട്ടുകാരോ ബന്ധക്കാരോ അറിയാതെ പണം നിക്ഷേപിക്കുന്നു,ഇടപാടുകള്‍ നടത്തുന്നു.സീക്രട്ട് ബാങ്ക് അക്കൗണ്ട് ഇങ്ങനെ കൈകാര്യം ചെയ്യുന്നത് കൊണ്ട് എന്താണ് നേട്ടം?

ദിവസവും ജോലിക്ക് പോയി അധ്വാനിച്ച് സമ്പാദിക്കുന്ന തുക ലോണിനും ഇഎംഐകെട്ടിയും വീട്ടുചിലവുകള്‍ നടത്തിയും മുഴുവനായി തീര്‍ന്നു പോകുന്നു.ജോലിക്ക് പോയി പണം സമ്പാദിച്ചിട്ടും സ്വന്തം പേരില്‍ കുറച്ച് മാറ്റിവെയ്ക്കാന്‍ സാധിക്കുന്നില്ലല്ലോ എന്നതു പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണ് സീക്രട്ട് അക്കൗണ്ടുകള്‍.ആളുകള്‍ക്ക് തങ്ങള്‍ക്കായി മാറ്റി വെയ്ക്കാനോ അല്ലെങ്കില്‍ ഭാവിയിലെ വലിയ സ്വപ്നങ്ങളിലേക്കുള്ള ചെറിയ നിക്ഷേപമായോ പണം മാറ്റിവെയ്ക്കാന്‍ സഹായിക്കുന്ന അക്കൗണ്ടുകളാണ് ഈ സീക്രട്ട് ബാങ്ക് അക്കൗണ്ടുകള്‍.

പേരില്‍ രഹസ്യസ്വഭാവം ഉണ്ടെങ്കിലും ഇത് സാധാരണ സേവിംഗ്സ് അക്കൗണ്ട് തന്നെയാണ്.ആകെ ഒരെ ഒരു പ്രത്യേകത നിങ്ങളുടെ പേരില്‍ ഇത്തരത്തില്‍ ഒരു ബാങ്ക് അക്കൗണ്ട് ഉണ്ട് എന്നതോ അതില്‍ രഹസ്യമായി പണം നിക്ഷേപിക്കുന്നുണ്ട് എന്നതോ കുടുംബത്തിന് അറിയാന്‍ സാധിക്കുന്നില്ലെന്ന് മാത്രമാണ്.തിരിച്ചറിയല്‍ രേഖ ബാങ്കില്‍ സമര്‍പ്പിക്കേണ്ടിവരും.വീടിനു അകലെയുള്ള ശാഖയില്‍ ഈ സേവിംഗ്സ് അക്കൗണ്ട് ആരംഭിക്കുന്നതാകും ബുദ്ധി.ബാങ്ക് ഉദ്യോഗസ്ഥരോട് സീക്രട്ട് ബാങ്ക് അക്കൗണ്ട് ആണെന്ന കാര്യം സൂചിപ്പിക്കുന്നത് നല്ലതായിരിക്കും. അതെ ശാഖയില്‍ സമീപിച്ച് ഈ അക്കൗണ്ട് ക്ലോസ് ചെയ്യാനും സാധിക്കും.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.