- Trending Now:
കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ റീട്ടെയിൽ ഹെൽത്ത് ഇൻഷുറൻസ് കമ്പനിയായ സ്റ്റാർ ഹെൽത്ത് ആൻറ് അലൈഡ് ഇൻഷുറൻസ് കമ്പനിയുടെ നടപ്പു സാമ്പത്തിക വർഷത്തിൻറെ ആദ്യ ത്രൈമാസത്തിലെ ആകെ റിട്ടൺ പ്രീമിയം മുൻ വർഷം ഇതേ കാലയളവിലെ 2949 കോടി രൂപയിൽ നിന്ന് 18 ശതമാനം വർധനവോടെ 3476 കോടി രൂപയിലെത്തി. കമ്പനിയുടെ അറ്റാദായം വാർഷികാടിസ്ഥാനത്തിൽ 11 ശതമാനം വർധനവോടെ 319 കോടി രൂപയിലും എത്തിയിട്ടുണ്ട്.
മികച്ച അണ്ടർ റൈറ്റിങ്, വിപുലമായ ഏജൻറ് ശൃംഖല, ശക്തമായ ബാങ്കഷ്വറൻസ് സഹകരണങ്ങൾ, പുതുമയുള്ള ഡിജിറ്റൽ ചാനലുകൾ, ഹോം ഹെൽത്ത് കെയർ അണ്ടർസ്കോർ പോലുള്ള പുതിയ നീക്കങ്ങൾ തുടങ്ങിയവ വഴി ഇന്ത്യയിലുടനീളം മികച്ച ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കാനുള്ള തങ്ങളുടെ പ്രതിബദ്ധതയാണ് ഇവിടെ ദൃശ്യമാകുന്നതെന്ന് സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് മാനേജിങ് ഡയറക്ടറും സിഇഒയുമായ ആനന്ദ് റോയ് പറഞ്ഞു. ഉപഭോക്തൃ കേന്ദ്രീകൃതമായതും പുതുമയുള്ളതുമായ തങ്ങളുടെ നീക്കങ്ങൾ സമഗ്രവും സവിശേഷമായതുമായ സേവനങ്ങൾ ലഭ്യമാക്കാൻ സഹായകമായിട്ടുണ്ട്. ചെറുകിട-ഇടത്തരം പട്ടണങ്ങളിലേക്ക് ഈ നീക്കങ്ങളുടെ നേട്ടങ്ങൾ എത്തിക്കാനുള്ള തങ്ങളുടെ ശ്രമം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആരോഗ്യ ഇൻഷുറൻസ് മേഖല പ്രത്യേകമായുള്ള വിഭാഗത്തിൽ സ്റ്റാർ ഹെൽത്ത് ഇൻഷുറൻസിന് 42 ശതമാനം വിപണി വിഹിതമാണുള്ളത്. ജനറൽ ഇൻഷുറൻസ് കമ്പനികളുടെ മൊത്തത്തിലുള്ള കാര്യത്തിൽ 4.8 ശതമാനം വിപണി വിഹിതവുമുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.