Sections

'സൂപ്പർ സ്റ്റാർ' ഇൻഷുറൻസ് പദ്ധതിയുമായി സ്റ്റാർ ഹെൽത്തും പോളിസിബസാറും

Saturday, Sep 14, 2024
Reported By Admin
Star Health Insurance and Policybazaar launch the Super Star long-term health insurance plan for per

കൊച്ചി: സ്റ്റാർ ഹെൽത്ത് ഇൻഷുറൻസും പോളിസിബസാറും സംയുക്തമായി വ്യക്തിഗതമാക്കിയ ദീർഘകാല ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ 'സൂപ്പർ സ്റ്റാർ' പുറത്തിറക്കി. കൂടുതൽ ഉപഭോക്തൃ മൂല്യം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ദീർഘകാലത്തെ 5 വർഷത്തെ പോളിസി ടേം വ്യക്തികൾക്കും കുടുംബങ്ങൾക്കും ഒരു പോലെ ലഭ്യമാണ്. സൂപ്പർ സ്റ്റാർ പോളിസി ഉപഭോക്താക്കളുടെ വ്യത്യസ്ഥ ജീവിത സാഹചര്യങ്ങൾക്കിണങ്ങുന്ന വിധം രൂപകൽപ്പന ചെയ്തതാണ്. സൂപ്പർ സ്റ്റാർ ഇൻഷുറൻസ് പദ്ധതി വിവിധ ജീവിത ഘട്ടങ്ങളിലൂടെ ഉപഭോക്താക്കളുടെ ആവശ്യങ്ങളുമായി ഒത്തുപോകുന്ന മോഡുലാർ കവറേജ് ലഭ്യമാക്കുന്നതിലൂടെ ആരോഗ്യ ഇൻഷുറൻസ് മേഖലയിൽ ഒരു വലിയ മാറ്റം കൊണ്ടുവരുന്നു.

ദശലക്ഷക്കണക്കിന് ഇന്ത്യൻ കുടുംബങ്ങൾക്ക് ഈ മോഡുലാർ ഹെൽത്ത് ഇൻഷുറൻസ് സൊല്യൂഷൻ ലഭ്യമാക്കുന്നതിന് സ്റ്റാർ ഹെൽത്ത് ഇൻഷുറൻസുമായി സഹകരിക്കുന്നതിൽ സന്തോഷമുണ്ടെന്നും ജീവിതത്തിൻറെ എല്ലാ ഘട്ടങ്ങളിലും ഉപഭോക്താക്കൾക്ക് സാമ്പത്തിക പരിരക്ഷ ഉണ്ടെന്ന് ഉറപ്പാക്കുന്നുവെന്നും പിബി ഫിൻടെക് ജോയിൻറ് ഗ്രൂപ്പ് സിഇഒ സർബ്വീർ സിംഗ് പറഞ്ഞു.

സൂപ്പർ സ്റ്റാർ ജീവിതത്തിൻറെ ഓരോ സുപ്രധാന ഘട്ടത്തിലും കവറേജ് ഇഷ്ടാനുസൃതമാക്കാൻ വ്യക്തികളെ സഹായിക്കുന്നു. അനുയോജ്യമായ, സമഗ്രമായ ആരോഗ്യ സംരക്ഷണം ഉപയോഗിച്ച് വ്യക്തിഗതമാക്കി ഗുണനിലവാരമുള്ള ദീർഘകാല ആരോഗ്യ സംരക്ഷണം ഇതിലൂടെ എല്ലാവർക്കും ലഭ്യമാക്കുകയാണെന്ന് സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് എംഡിയും സിഇഒയുമായ ആനന്ദ് റോയ് പറഞ്ഞു.

സൂപ്പർ സ്റ്റാർ പദ്ധതിയിൽ 5 ലക്ഷം മുതൽ 1 കോടി വരെയുള്ള ഒന്നിലധികം തുക ഇൻഷ്വർ ചെയ്ത ഓപ്ഷനുകളും അൺലിമിറ്റഡ് എസ്ഐ ഓപ്ഷനുമുണ്ട്. ഇത് ഉപഭോക്താക്കൾക്കളുടെ ആവശ്യങ്ങൾക്ക് അനുസരിച്ച് അനുയോജ്യമായ പദ്ധതി തിരഞ്ഞെടുക്കാൻ സഹായിക്കും.

പോളിസിബസാർ വെബ്സൈറ്റിലൂടെയും സ്റ്റാർ ഹെൽത്തിൻറെ ഓൺലൈൻ പോർട്ടലിലൂടെയും മാത്രം ലഭ്യമാകുന്ന ഡിജിറ്റൽ പദ്ധതിയാണിത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.