- Trending Now:
കൊച്ചി: സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ് തങ്ങളുടെ ജനപ്രിയ വനിതാ കേന്ദ്രീകൃത പോളിസിയായ സ്റ്റാർ വിമൺ കെയറിൽ സറഗസി, അണ്ഡദാന പരിരക്ഷകൾ അധിക പ്രീമിയമില്ലാതെ ലഭ്യമാക്കും. അസിസ്റ്റഡ് റീപ്രൊഡക്ഷൻ ചികിൽസയിലെ വർധിച്ചു വരുന്ന ആവശ്യങ്ങൾക്ക് അനുസൃതമായ കൂട്ടിച്ചേർക്കലാണിത്. സറഗേറ്റീവ് അമ്മമാർക്ക് പ്രസവ ശേഷമുണ്ടാകുന്ന സങ്കീർണതകൾക്ക് 36 മാസ കാലയളവിൽ ആശുപത്രി ചികിൽസയ്ക്കുളള പരിരക്ഷ ലഭ്യമാകും. ഇതിനു പുറമെ അണ്ഡദാതാവിനുള്ള പരിരക്ഷയും സ്റ്റാർ ഹെൽത്ത് ലഭ്യമാക്കുന്നുണ്ട്. അസിസ്റ്റഡ് റീപ്രൊഡക്ടീവ് ചികിൽസയ്ക്കു ശേഷം 12 മാസത്തേക്ക് ഉണ്ടാകുന്ന സങ്കീർണതകൾക്കാണ് ആശുപത്രിയിൽ കിടത്തി ചികിൽസയ്ക്ക് പരിരക്ഷ ലഭ്യമാക്കുന്നത്. ചികിൽസ അല്ലെങ്കിൽ പ്രൊസീഡിയർ ആരംഭിക്കുന്നതു സംബന്ധിച്ച് അറിയിപ്പു നൽകുന്ന തീയ്യതി മുതലാവും സറഗസി പരിരക്ഷ ആരംഭിക്കുക.
വനിതകളുടെ ആരോഗ്യത്തിലും ക്ഷേമത്തിലുമുള്ള തങ്ങളുടെ തുടർച്ചയായ പ്രതിബദ്ധതയാണ് ഈ കൂട്ടിച്ചേർക്കലുകളിലൂടെ വീണ്ടും വ്യക്തമാകുന്നതെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ സ്റ്റാർ ഹെൽത്ത് ആൻറ് അലൈഡ് ഇൻഷൂറൻസ് മാനേജിങ് ഡയറക്ടറും സിഇഒയുമായ ആനന്ദ് റോയ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.