- Trending Now:
കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ റീട്ടെയിൽ ഹെൽത്ത് ഇൻഷുറൻസ് കമ്പനിയായ സ്റ്റാർ ഹെൽത്ത് ആൻഡ് അലൈഡ് ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് (സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ്) രാജ്യത്തുടനീളം 100ലധികം സ്ഥങ്ങളിലേക്ക് സേവനം വിപുലീകരിച്ച് രാജ്യത്തെ ഏറ്റവും വലിയ ഹോം ഹെൽത്ത് കെയർ (എച്ച്എച്ച്സി) സേവന ദാതാവായി മാറുന്നു. 2023 ജൂലൈയിൽ ആരംഭിച്ച ഈ പദ്ധതിയിലൂടെ സ്റ്റാർ ഹെൽത്ത് ഇൻഷുറൻസിന്റെ 85 ശതമാനം ഉപഭോക്താക്കൾക്കാണ് സേവനം ലഭിക്കുന്നത്. മൂന്ന് മണിക്കൂറിനുള്ളിൽ വീട്ടിലെത്തിയുള്ള ക്യാഷ്ലെസ് മെഡിക്കൽ കെയർ ഉൾപ്പടെയാണിത്. കേരളത്തിൽ എറണാകുളം, തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ ഈ സേവനം ലഭിക്കും.
സാമ്പത്തിക സംരക്ഷണം നൽകുന്നതിലപ്പുറമാണ് ആരോഗ്യ ഇൻഷുറൻസ് കൊണ്ട് സ്റ്റാർ ഹെൽത്ത് വിശ്വസിക്കുന്നതെന്ന് സ്റ്റാർ ഹെൽത്ത് ഇൻഷുറൻസിന്റെ എംഡിയും സിഇഒയുമായ ആനന്ദ് റോയ് പറഞ്ഞു. എല്ലാവർക്കും ആരോഗ്യ സംരക്ഷണം വേഗത്തിൽ ലഭ്യമാക്കുന്ന ഒരു മാർഗ്ഗമായാണ് ഇതിനെ കാണുന്നത്. ഉയർന്ന ആശുപത്രി ചെലവ്, യാത്രാ വെല്ലുവിളികൾ, ചികിൽസയുമായി ബന്ധപ്പെട്ട മാനസിക സമ്മർദ്ദം എന്നിവക്കൊണ്ടുള്ള പ്രതിബന്ധങ്ങൾ മാറ്റുകയാണ് തങ്ങളുടെ ലക്ഷ്യം. മികച്ച ചികിത്സ ഉറപ്പാക്കുന്നതോടെ അവരുടെയും കുടുംബത്തിന്റെയും സൗകര്യവും സമാധാനവും ഉറപ്പാക്കാനാകും. ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്കനുസൃതമായി ആരോഗ്യ ഇൻഷുറൻസ് കുറഞ്ഞ നിരക്കിലാവണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതുവരെ 15,000ത്തിലധികം പേർ സ്റ്റാർ ഹെൽത്ത് ഇൻഷുറൻസിന്റെ ഹോം ഹെൽത്ത് കെയർ സേവനം ഉപയോഗപ്പെടുത്തി. മുംബൈ, ഡൽഹി, പൂണെ തുടങ്ങിയ നഗരങ്ങളിലെ ഉപഭോക്താക്കളാണ് ഈ സേവനം ഏറ്റവും കൂടുതൽ പ്രയോജനപ്പെടുത്തിയത്. വൈറൽ പനി, ഡെങ്കിപ്പനി, ടൈഫോയ്ഡ്, അക്യൂട്ട് ഗാസ്ട്രോഎന്ററൈറ്റിസ്, ശ്വാസകോശ സംബന്ധമായ രോഗം ബാധിച്ചവർ എന്നിവരാണ് പ്രധാനമായും ചികിൽസ തേടിയത്.
എച്ച്എച്ച്സി പദ്ധതി വഴി സംക്രമിക രോഗങ്ങൾ ബാധിച്ച് ചികിത്സയിലുള്ളവർക്ക് തക്കസമയത്ത് മെഡിക്കൽ പരിചരണം ലഭ്യമാക്കാൻ സാധിക്കുന്നു. പദ്ധതിയുടെ ഭാഗമായി ഡോക്ടർ വീട്ടിലെത്തി രോഗിയുടെ ആരോഗ്യനില വിലയിരുത്തുകയും രോഗനിർണയം നടത്തുകയും ആശുപത്രിവാസം ആവശ്യമില്ലാത്തവർക്ക് പിന്നീടെത്തി തുടർ ചികിത്സ നൽകുകയും ചെയ്യും. ഗുരുതരമായ സാഹചര്യങ്ങളിൽ ആശുപത്രിവാസം നിർദേശിക്കും. എച്ച്എച്ച്സി വഴി ഇതുവരെ ചികിത്സിച്ച രോഗികളിൽ ഒരു ശതമാനത്തിൽ താഴെ പേർക്ക് മാത്രമാണ് ആശുപത്രിവാസം വേണ്ടി വന്നത്.
പ്രമുഖ ആരോഗ്യ സേവനദാതാക്കളായ കെയർ24, പോർട്ടിയ, ആർഗല, അതുല്യ, അപ്പോളോ എന്നിവരുമായി ചേർന്നാണ് ഈ പദ്ധതിയുടെ വിപുലീകരണം നടപ്പാക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.