Sections

കേരളത്തിലെ 21 ലക്ഷം ആളുകൾക്ക് പരിരക്ഷയേകി സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ്

Friday, Nov 22, 2024
Reported By Admin
Star Health Insurance branch in Kerala with healthcare icons symbolizing comprehensive insurance ser

കൊച്ചി: ഇന്ത്യയിലെ റീട്ടെയിൽ ആരോഗ്യ ഇൻഷുറൻസ് മേഖലയ്ക്ക് മാത്രമായി പ്രവർത്തിക്കുന്ന ഏറ്റവും വലിയ ഇൻഷുറൻസ് കമ്പനിയായ സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് 60 ശാഖകളുമായി കേരളത്തിൽ സാന്നിധ്യം കൂടുതൽ ശക്തമാക്കുന്നത് തുടരുന്നു. സംസ്ഥാനത്ത് 531 നെറ്റ്വർക്ക് ആശുപത്രികളുടേയും 53,000 ഏജൻറുമാരുടെയും ശക്തമായ ശൃംഖലയുള്ള സ്റ്റാർ ഹെൽത്ത് 21 ലക്ഷം ആളുകൾക്ക് പരിരക്ഷയേകി. കേരളത്തിൽ സ്റ്റാർ ഹെൽത്തിൻറെ വിപണി വിഹിതം 72 ശതമാനമാണ്. കഴിഞ്ഞ അഞ്ചു വർഷങ്ങളിൽ 2,650 കോടി രൂപയുടേയും ക്ലെയിമുകൾ തീർപ്പാക്കി. വൈവിധ്യമാർന്ന ജനങ്ങൾക്ക് സമഗ്രമായ ആരോഗ്യപരിരക്ഷ സേവനങ്ങൾ ലഭ്യമാക്കുക എന്ന കമ്പനിയുടെ പ്രതിബദ്ധതയെയാണ് ഇത് കാണിക്കുന്നത്.

സ്റ്റാർ ഹെൽത്ത് ഇൻഷുറൻസിൻറെ ബിസിനസ് പ്രവർത്തനങ്ങളുടെ സുപ്രധാന മേഖലയാണ് കേരളമെന്ന് സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് എക്സിക്യൂട്ടീവ് പ്രസിഡൻറ് സനന്ദ് കുമാർ പറഞ്ഞു. ഇവിടെയുളള വൈവിധ്യമാർന്ന ജനതയും ഏറെ മുന്നിൽ നിൽക്കുന്ന ആരോഗ്യ സേവന മേഖലയും സമഗ്രമായ ഇൻഷുറൻസ് സംവിധാനങ്ങൾ ലഭ്യമാക്കാൻ തങ്ങളെ സഹായിക്കുന്നു. ഹോം ഹെൽത്ത് കെയർ സേവനം, കാഴ്ച പരിമിധിയുള്ളവർക്കായി ബ്രെയിലി പോളിസി, ഫ്രീ ടെലി മെഡിസിൻ, സമഗ്ര വാക്സിനേഷൻ കാമ്പെയിൻ പോലുള്ളവ അവതരിപ്പിച്ച് തങ്ങളുടെ തുടർന്നു കൊണ്ടിരിക്കുന്ന നീക്കങ്ങൾ കൂടുതൽ പേരിലേക്ക് സേവനം എത്തിക്കാനും ഇവിടെയുള്ളവരുടെ മൊത്തത്തിലുള്ള ആരോഗ്യ ക്ഷേമ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും തങ്ങളുടെ പ്രതിബദ്ധതയെയാണ് കാണിക്കുന്നത്. കേരളത്തിൻറെ വൈവിധ്യമാർന്ന ആരോഗ്യ സംരക്ഷണ ആവശ്യങ്ങൾക്ക് അനുസൃതമായി എല്ലാവർക്കും യോജിക്കുന്നതും ഉൾക്കൊള്ളുന്നതുമായ ഇൻഷുറൻസ് സേവനങ്ങളും സ്റ്റാർ ഹെൽത്തിൻറെ പ്രതിബദ്ധതയെയാണ് കാണിക്കുന്നതെന്ന് സനന്ദ് കുമാർ കൂട്ടിച്ചേർത്തു.

സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് 2024 സാമ്പത്തിക വർഷത്തിൽ തീർപ്പാക്കിയത് 740 കോടി മൂല്യമുള്ള ക്ലെയിമുകളാണ്. കഴിഞ്ഞ 5 വർഷത്തിൽ 2,650 കോടി രൂപയുടെ ക്ലെയിം തീർപ്പാക്കി. സ്റ്റാർ ഹെൽത്ത് പ്രവർത്തനമാരംഭിച്ചതു മുതൽ 52,000 കോടി രൂപ മൂല്യം വരുന്ന 1.1 കോടി ക്ലെയിമുകളാണ് തീർപ്പാക്കിയത്. പ്രതിദിനം 25 കോടി രൂപയുടെ ക്ലെയിമുകൾ പ്രോസസ്സ് ചെയ്യുന്ന കമ്പനി ഓരോ മിനിറ്റിലും 4 ക്ലെയിമുകൾക്ക് അംഗീകാരം നൽകുന്നു.

കേരളത്തിനായി അവതരിപ്പിച്ച നവീന പദ്ധതികൾ

തങ്ങളുടെ വീട്ടിലിരുന്നു കൊണ്ട് ഉപഭോക്താക്കൾക്ക് താങ്ങാനാവുന്നതും ഉന്നത ഗുണമേൻമയുള്ളതുമായി ആരോഗ്യ ക്ഷേമ സേവനങ്ങൾ നേടാൻ സഹായകമാകുന്ന ഹോം ഹെൽത്ത് കെയർ സേവനം സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് കൊച്ചിയിൽ അവതരിപ്പിച്ചിട്ടുണ്ട്. നിലവിൽ ഈ സേവനം സംസ്ഥാനത്ത് തിരുവനന്തപുരം, എറണാകുളം, കോട്ടയം, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ ലഭ്യമാണ്.

സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് 40 ശതമാനമോ അതിലേറെയോ ഡിസ്എബിലിറ്റി ഉള്ള വ്യക്തികൾക്കായി പ്രത്യേകമായി രൂപകൽപന ചെയ്ത സ്പെഷയൽ കെയർ ഗോൾഡ് പോളിസി ബ്രെയിലി വഴി കാഴ്ച പരിമിതരായ വ്യക്തികൾക്ക് തങ്ങളുടെ ഇൻഷുറൻസ് സംബന്ധിച്ച നിർണായക വിവരങ്ങൾ സ്വയം പരിശോധിക്കാൻ അവസരം നൽകും.

കൺസൾട്ടേഷൻ, ഉപദേശം, ഫോളോ അപ്പ് തുടങ്ങിയവയ്ക്ക് നേരിട്ടു പോകാതെ ആരോഗ്യ പ്രൊഫഷണലുകളുമായി ബന്ധപ്പെടാൻ ഫ്രീ ടെലിമെഡിസിൽ സംവിധാനം അവസരമൊരുക്കുന്നു.

കാലാകാലങ്ങളിൽ ഉണ്ടാകുന്ന രോഗങ്ങൾക്കെതിരെ മുതിർന്ന പൗരൻമാരേയും ഉയർന്ന റിസ്ക്ക് ഉള്ള പോളിസി ഉടമകളേയും സംരക്ഷിക്കാനായി സമഗ്രമായ രാജ്യവ്യാപക വാക്സിനേഷൻ കാമ്പയിൻ സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് പ്രഖ്യാപിച്ചിട്ടുണ്ട്. ഫ്ളൂ സീസണിൽ ഗൗരവമായ ആരോഗ്യ സങ്കീർണതകൾ ഉണ്ടാകുന്നതു തടയാനും പ്രതിരോധം ശക്തമാക്കാനുമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.

സംസ്ഥാനത്തെ സാന്നിധ്യം കൂടുതൽ ശക്തമാക്കാനുള്ള നീക്കങ്ങളാണ് സ്റ്റാർ ഹെൽത്ത് തുടരുന്നത്. നൂതനവും എല്ലാവരേയും ഉൾപ്പെടുത്തിയും സമൂഹ കേന്ദ്രീകൃതമായ ആരോഗ്യ സേവനങ്ങൾ നൽകി കേരളത്തിലെ ദശലക്ഷക്കണക്കിന് പേരുടെ ജീവതം മാറ്റിയെടുക്കുന്നതിനുള്ള തങ്ങളുടെ പ്രതിബദ്ധത കമ്പനി തുടരും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.