- Trending Now:
കൊച്ചി: രാജ്യത്തെ പ്രമുഖ റീട്ടെയിൽ ഹെൽത്ത് ഇൻഷുറൻസ് ദാതാവായ സ്റ്റാർ ഹെൽത്ത് ആൻഡ് അലൈഡ് ഇൻഷുറൻസ് (സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ്) വയനാട് ഉരുൾപ്പൊട്ടലിലെ ദുരിത ബാധിതർക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം രൂപ സംഭാവന ചെയ്തു. ദുരിത ബാധിതരായ വ്യക്തികൾക്കും കുടുംബങ്ങൾക്കും എത്രയുടെ പെട്ടെന്ന് സഹായം ഉറപ്പാക്കുന്നതിന് വേണ്ട നടപടികൾ കമ്പനി സ്വീകരിച്ചു. സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് മാനേജിങ് ഡയറക്ടും സിഇഒയുമായ ആനന്ദ് റോയി മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് സംഭാവന കൈമാറി.
ഇൻഷുറൻസ് നൽകുന്നതിനപ്പുറം കേരളത്തിലെ ജനങ്ങളോട് പ്രതിബദ്ധതയുണ്ടെന്നും പ്രതിസന്ധിയുടെ ഘട്ടത്തിൽ സമൂഹത്തിന് ശക്തി പകരുന്നതിൽ കടപ്പെട്ടിരിക്കുന്നുവെന്നും വയനാട് ഉരുൾപ്പൊട്ടൽ ചിന്തിക്കാൻ പോലും കഴിയാത്ത ദുരിതങ്ങളാണ് കുടുംബങ്ങൾക്ക് ഉണ്ടാക്കിയിരിക്കുന്നതെന്നും സാമ്പത്തിക സഹായം മാത്രമല്ല, വെല്ലുവിളിയുടെ ഈ സമയത്ത് സമഗ്രമായ പിന്തുണ നൽകി ആളുകളുടെ ജീവിതത്തിൽ മാറ്റം കൊണ്ടുവരുകയാണ് ലക്ഷ്യമെന്നും സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് മാനേജിങ് ഡയറക്ടും സിഇഒയുമായ ആനന്ദ് റോയി പറഞ്ഞു.
മുത്തൂറ്റ് മൈക്രോഫിൻ ആന്ധ്രപ്രദേശിൽ ആദ്യ ബ്രാഞ്ച് തുറന്നു... Read More
ഇൻഷുറൻസ് ക്ലെയിം പ്രക്രിയ കാര്യക്ഷമമാക്കുന്നതിനും സമയബന്ധിതമായി പൂർത്തിയാക്കാനുമായി സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് കേരളത്തിൽ നിർണായകമായ ചില നടപടികൾ സ്വീകരിക്കുന്നുണ്ട് പ്രത്യേകിച്ച് വയനാട്. കൂടാതെ വയനാട് ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ ഇരയായവർക്ക് ക്ലെയിം നിബന്ധനകളിൽ പ്രത്യേക ഇളവുകളും ഏർപ്പെടുത്തിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.