Sections

ഇന്ത്യയിൽ ആദ്യമായി ബ്രെയിൽ ലിപിയിൽ ഇൻഷുറൻസ് പോളിസി അവതരിപ്പിച്ച് സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ്

Thursday, Sep 05, 2024
Reported By Admin
Star Health Insurance launches the Special Care Gold policy in Braille, marking a significant step i

ബ്രെയിൽ ലിപിയിൽ 'സ്പെഷ്യൽ കെയർ ഗോൾഡ്' ഇൻഷുറൻസ് പോളിസി


കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിൽ ഹെൽത്ത് ഇൻഷുറൻസ് കമ്പനിയായ സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് ആദ്യമായി ബ്രെയിൽ ലിപിയിൽ ഇൻഷുറൻസ് പോളിസി അവതരിപ്പിച്ചു. കാഴ്ച പരിമിതരും അന്ധരായവർക്കും അവരുടെ ആരോഗ്യ ഇൻഷുറൻസ് കാര്യത്തിൽ സ്വതന്ത്ര്യ തീരുമാനമെടുക്കാൻ സഹായിക്കാനുള്ള സ്റ്റാർ ഹെൽത്തിൻറെ പ്രതിബദ്ധതയുടെ ഭാഗമാണിത്.

ഇതിലൂടെ 34 ദശലക്ഷം വരുന്ന ഇന്ത്യയിലെ കാഴ്ച പരിമിതർക്ക് വരുമാനം നേടാനുള്ള അവസരം കൂടിയാണ് സ്റ്റാർ ഹെൽത്ത് ഒരുക്കുന്നത്. പാർശ്വവൽക്കരിക്കപ്പെട്ട ഇത്തരക്കാർക്ക് പരിശീലനം നൽകി കമ്പനിയുടെ ഹെൽത്ത് ഇൻഷുറൻസ് ഏജൻറുമാരാക്കും. അവർക്ക് അവരുടേതായ ലോകത്തിന് ഇണങ്ങുന്ന സാഹചര്യത്തിൽ ജോലിയെടുക്കാനാകും എന്നതാണ് ഇതിലെ ഏറ്റവും വലിയ നേട്ടം.

കാഴ്ച പരിമിതിയുള്ള സംരംഭകനും ബോളൻറ് ഇൻഡസ്ട്രീസ് സഹ സ്ഥാപകനും ചെയർമാനും പ്രമുഖ വ്യവസായിയുമായ ശ്രീകാന്ത് ബോള, സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് എംഡിയും സിഇഒയുമായ ആനന്ദ് റോയി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

അംഗ പരിമിതരായവരുടെ ആവശ്യങ്ങൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്തതാണ് 'സ്പെഷ്യൽ കെയർ ഗോൾഡ്' പോളിസി. അത്യാവശ്യവും എന്നാൽ അവഗണിക്കപ്പെടുന്നവരുടെ ആരോഗ്യ സംരക്ഷണത്തിനുള്ള പരിഹാരമാണ് ഈ പോളിസി.

നാഷണൽ അസോസിയേഷൻ ഓഫ് ദി ബ്ലൈൻഡുമായി സഹകരിച്ചാണ് സ്പെഷ്യൽ കെയർ ഗോൾഡ് പോളിസിയുടെ ബ്രെയിൽ ഡോക്യുമെൻറുകൾ നിർമിച്ചിരിക്കുന്നത്. 40 ശതമാനവും അധിലധികവും അംഗ പരിമിതരായ വ്യക്തികളുടെ ആരോഗ്യ കവറേജ് പോളിസി വാഗ്ദാനം ചെയ്യുന്നു.

ബ്രെയിൽ ലിപിയിൽ 'സ്പെഷ്യൽ കെയർ ഗോൾഡ്' പോളിസി അവതരിപ്പിക്കുന്നതിൽ സന്തോഷമുണ്ട്. ഈ പോളിസി പരമ്പരാഗത ഇൻഷുറൻസിനെ അപേക്ഷിച്ച് വൈകല്യമുള്ള വ്യക്തികൾക്ക് അവർക്ക് ആവശ്യമായ സമഗ്രമായ പിന്തുണയും കവറേജും ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നു. ഇന്ത്യയിലെ 34 ദശലക്ഷം ആളുകൾക്ക് കാഴ്ച വൈകല്യമുണ്ട് അതുകൊണ്ട് കൂടുതലായി ഉൾക്കൊള്ളുന്ന ഇൻഷുറൻസ് മേഖല കെട്ടിപ്പടുക്കാനാണ് ലക്ഷ്യമിടുന്നത്. ഐആർഡിഎഐയുടെ 'എല്ലാവർക്കും ഇൻഷുറൻസ്' എന്ന കാഴ്ചപ്പാടുമായി ഒത്തുചേർന്ന് ഗുണനിലവാരമുള്ള ആരോഗ്യ ഇൻഷുറൻസ് എല്ലാവർക്കും ലഭ്യമാക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് എംഡിയും സിഇഒയുമായ ആനന്ദ് റോയ് പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.