- Trending Now:
സ്വന്തമായി ഒരു ബിസിനസ് കെട്ടിപടുത്തുയര്‍ത്താന്‍ വനിതകള്‍ക്ക് പ്രത്യേക സഹായവുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്ത്.വനിതകള്‍ക്ക് മാത്രമല്ല പട്ടിക ജാതി,പട്ടിക വര്‍ഗ്ഗക്കാര്‍ക്കും ചെറുകിട സംരംഭങ്ങള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ ഈ ധനസഹായം നല്‍കുന്നുണ്ട്.പ്രധാനമന്ത്രി സ്റ്റാന്‍ഡ്അപ് ഇന്ത്യ പദ്ധതിയിലൂടെയാണ് ഈ ധനസഹായം അനുവദിച്ചിട്ടുള്ളത്.
2025 വരെ ദീര്‍ഘിപ്പിച്ചു കൊണ്ട് സര്‍ക്കാര്‍ അവതരിപ്പിച്ച സ്റ്റാന്‍ഡ്അപ് പദ്ധതിയിലൂടെ 10 ലക്ഷം രൂപ മുതല്‍ 1 കോടി രൂപവരെ സഹായം ലഭിക്കും.വിവിധ ബാങ്കുകളില്‍ സ്റ്റാന്‍ഡ്അപ് ഇന്ത്യ ലോണിനായി അപേക്ഷിക്കാന്‍ സാധിക്കുകയും ചെയ്യും.
വ്യാപര രംഗം അല്ലെങ്കില്‍ നിര്‍മ്മാണ-സേവന മേഖലയിലേക്ക് പുതുതായി കടക്കുന്ന സംരംഭങ്ങള്‍ക്കാണ് ലോണ്‍ വായ്പ ലഭിക്കുന്നത്.ലോണിന് അപേക്ഷിക്കുമ്പോള്‍ മറ്റേതെങ്കിലും ബാങ്കിലോ ധനകാര്യസ്ഥാപനത്തിലോ ലോണ്‍ കുടിശ്ശികകള്‍ ഉണ്ടാകരുതെന്നത് നിര്‍നബന്ധമാണ്.ഗ്രീന്‍ഫീല്‍്ഡ് സംരംഭങ്ങള്‍ക്കാണ് ലഭിക്കുക.ഒപ്പം കാര്‍ഷികാധിഷ്ഠിത സംരംഭങ്ങള്‍ക്കും പിന്തുണ നേടാം.
വ്യക്തിഗത സംരംഭങ്ങള്‍ അല്ലെങ്കില്‍ കമ്പനിയില്‍ 51 ശതമാനം ഓഹരി പങ്കാളിത്തം ലോണിന് അപേക്ഷിക്കുന്ന വനിതയുടെ പേരിലോ,പിന്നോക്ക വിഭാഗത്തില്‍പ്പെട്ട സംരംഭകരുടെ പേരിലോ ഉണ്ടായിരിക്കണം.
മുകളില്‍ പറഞ്ഞ പോലെ നിര്‍മ്മാണ-സേവന മേഖലകളിലെ സ്ഥാപനങ്ങള്‍ക്ക് മറ്റ് ഈടുകള്‍ ഒന്നുമില്ലാതെ വായ്പ ലഭിക്കും.സര്‍ക്കാരിന്റെ ക്രെഡിറ്റ് ഗ്യാരന്റി ഫണ്ട് സ്‌കീം അനുസരിച്ചാമ് വായ്പയ്ക്ക് ഈട് ലഭിക്കുക.എന്നാല്‍ മറ്റ് സ്ഥാപനങ്ഹള്‍ ലോണ്‍ ലഭിക്കാന്‍ ഈട് നല്‍കേണ്ടി വരും.എല്ലാ ഷെഡ്യുള്‍ഡ്,കൊമേഴ്‌സ്യല്‍ ബാങ്കുകലിലും വായ്പ ലഭ്യവുമാണ്.
സംരംഭത്തിന്റെ പ്രൊജക്ട് പ്ലാന്‍ അനുസരിച്ചുള്ള ആകെ ചെലവിന്റെ 85 ശതമാനമാണ് ലോണ്‍ ആയി ലഭിക്കുക.15 ശതമാനം സംരംഭകര്‍ സ്വയം കണ്ടെത്തേണ്ടി വരും.ഈ 15 ശതമാനം മറ്റേതെങ്കിലും ധനസഹായ പദ്ധതികളുടെ സഹായത്തോടെയാണ് സമാഹരിക്കുന്നതെങ്കില്‍ വായ്പ ലഭിക്കില്ല.
പദ്ധതിക്ക് കീഴില്‍ എടുക്കുന്ന വായ്പകള്‍ക്ക് മൊറട്ടോറിയം ലഭിക്കും.വായ്പ പലിശ നിരക്ക് ബാങ്കുകള്‍ക്ക് വിട്ടു നല്‍കിയിട്ടുണ്ട്.ഇത് വ്യത്യസ്ത ധനകാര്യ സ്ഥാപനങ്ങളില്‍ പല രീതിയിലായിരിക്കും.18 മാസം വരെയാണ് പരമാവധി മൊറട്ടോറിയം ലഭിക്കുക.ഏഴ് വര്‍ഷത്തെ തിരിച്ചടവ് കാലാവധിയും ലഭിക്കും.10 ലക്ഷം വരെയുള്ള തുക ഒഡി(ഓവര്‍ഡ്രാഫ്റ്റ്) ആയി ലഭിക്കും.2016ല്‍ പ്രഖ്യാപിച്ച് നടപ്പിലാക്കിയ സ്റ്റാന്‍ഡ്അപ് ഇന്ത്യ പദ്ധതിക്കു കീഴില്‍ 26204 കോടി രൂപ ഇതുവരെ വിതരണം ചെയ്തു.2025 വരെയാണ് പദ്ധതിയിലൂടെ വായ്പ ലഭ്യമാകുക.
അപ്പോള്‍ ഇനി വനിതകള്‍ എന്ന കാരണത്താല്‍ സ്വപ്‌ന സംരംഭം തുടങ്ങാന്‍ മടിക്കേണ്ട കേന്ദ്ര സര്‍ക്കാരിന്റെ ഈ പദ്ധതി നിങ്ങള്‍ക്ക് കൈത്താങ്ങാകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.