- Trending Now:
കോഴിക്കോട്: കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന സപ്ലൈ ചെയിൻ ഫിനാൻസിംഗ് പ്ലാറ്റ്ഫോമായ സ്പ്ലെൻഡ്രെ ഐമാഗ് പ്രൈവറ്റ് ലിമിറ്റഡിൻറെ ഫിൻടെക് ഉത്പന്നം ക്രെഡ്ഫ്ളോ ഖത്തർ ഫിൻടെക്ക് ഹബിൻറെ വേവ് 6 കോഹോർട്ടിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഇതോടെ ആഗോള ഫിൻടെക് രംഗത്തെ പ്രധാനപ്പെട്ട കമ്പനിയായി സ്പ്ലെൻഡ്രെ മാറി.
ഖത്തർ ഡെവലപ്മെൻറ് ബാങ്ക്, ഖത്തർ സെൻട്രൽ ബാങ്ക്, ഖത്തർ ഫിനാൻഷ്യൽ സെൻറർ എന്നിവയുടെ സഹകരണത്തോടെയാണ് ഫിൻടെക് ഹബ് പ്രവർത്തിക്കുന്നത്. ക്രെഡ്ഫ്ളോയിലൂടെ തങ്ങളുടെ ശൃംഖല വർധിപ്പിക്കാനും വിദഗ്ധോപദേശം നേടാനും ഫിൻടെക് ആവാസവ്യവസ്ഥയിൽ കൂടുതൽ അവസരങ്ങൾ നേടാനും ക്രെഡ്ഫ്ളോയ്ക്ക് സാധിക്കും.
പ്രീസീഡ് മൂലധനനിക്ഷേപം, ബാങ്കിംഗ് സഹകരണം, വിപണി പ്രവേശം, എന്നിവ ഇതിലൂടെ ക്രെഡ്ഫ്ളോയ്ക്ക് ലഭിക്കും. ഇതുവഴി ഗൾഫ്-വടക്കേ ആഫ്രിക്ക മേഖലയിൽ കൂടുതൽ അവസരങ്ങൾ ലഭിക്കാനും സഹായിക്കും.
2017 ൽ സ്ഥാപിതമായ സ്പ്ലെൻഡ്രെ ഐഐഎംകെ ലൈവിലാണ് ഇൻകുബേറ്റ് ചെയ്തിരിക്കുന്നത്. കെ എസ് യു എമ്മിൻറെ യുണീക് ഐഡിയും ഇവർക്കുണ്ട്.
ഈ മേഖലയിലെ സുപ്രധാന വ്യവസായങ്ങളുമായി സഹകരിക്കാനും അതുവഴി ബിസിനസ് വിപുലീകരിക്കാനുമുള്ള അവസരമാണ് ഖത്തർ ഫിൻടെക് ഹബിലെ പ്രവേശനം വഴി സാധിച്ചിരിക്കുന്നതെന്ന് കമ്പനിയുടെ സിഇഒ അക്സൽ ബാലകൃഷ്ണൻ പറഞ്ഞു. ഖത്തർ ഡെവലപ്മെൻറ് ബാങ്ക്, ഖത്തർ സെൻട്രൽ ബാങ്ക്, ഖത്തർ ഫിനാൻഷ്യൽ സെൻറർ എന്നിവയുടെ അടിസ്ഥാനസൗകര്യങ്ങൾ ഉപയോഗപ്പെടുത്താമെന്നതും ഇതിൻറെ മേ?യാണെന്നും അദ്ദേഹം പറഞ്ഞു.
സ്പ്ലെൻഡ്രൈ സഹസ്ഥാപകരായ അക്സൽ ബാലകൃഷ്ണൻ, അനിൽ ബാലൻ, നിപുൺ ടി ബാലൻ എന്നിവർ
ഖത്തറിലെ പ്രധാന ഫിനാൻസ് സ്ഥാപനങ്ങളുമായി അടുത്ത് പ്രവർത്തിക്കാനുള്ള അവസരവും ഖത്തർ ഫിൻടെക് ഹബിലൂടെ സാധിക്കുമെന്ന് കമ്പനിയുടെ സഹസ്ഥാപകനും സിഒഒയുമായ അനിൽ ബാലൻ പറഞ്ഞു.
ഉത്പാദകരും വിതരണ ശൃംഖലയിലുള്ള ഇടത്തരം ബിസിനസുകൾക്കുമാണ് ക്രെഡ്ഫ്ളോയുടെ സേവനം ലഭിക്കുന്നത്. ഖത്തർ വിപണിയിലുള്ള വായ്പാ അന്തരം കുറയ്ക്കുകയും അതു വഴി സംരംഭകരുടെ സാമ്പത്തിക സേവനങ്ങൾ പുതുദിശയിലേക്കെത്തിക്കുകയും ചെയ്യുകയും ഇവർ ലക്ഷ്യമിടുന്നു. ഓട്ടോമേറ്റഡ് പേയ്മൻറുകൾ, ഡേഡിക്കേറ്റഡ് ക്രെഡിറ്റ് ലൈനുകൾ തുടങ്ങിയ സേവനങ്ങളും ഇവർ നൽകി വരുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.