Sections

സ്വീറ്റ് ഡിസംബർ കാമ്പയിനുമായി സ്പിന്നി

Wednesday, Dec 04, 2024
Reported By Admin
Spinny Sweet December campaign with Sachin Tendulkar announcing free car giveaways.

മുന്നു കാറുകൾ നേടാൻ അവസരം; ഒപ്പം സച്ചിനെയും കാണാം


കൊച്ചി: ഇന്ത്യയിലെ മുൻനിര യൂസ്ഡ് കാർ വിപണന സംവിധാനമായ സ്പിന്നി സച്ചിൻ തെണ്ടുൽക്കറുമായുള്ള പങ്കാളിത്തത്തിന്റെ മൂന്നാം വാർഷികാഘോഷം- സ്വീറ്റ് ഡിസംബർ കാമ്പയിൻ നടത്തുന്നു. ഇതിന്റെ ഭാഗമായി നറുക്കെടുപ്പിലൂടെ ഉപഭോക്താക്കൾക്ക് ഡിസംബറിൽ മൂന്നു കാറുകൾ സൗജന്യമായി ലഭിക്കാനും സച്ചിൻ തെണ്ടുൽക്കറെ നേരിട്ട് കാണാനും അവസരം ഒരുക്കും.

തന്നെ സംബന്ധിച്ചടത്തോളം കാറുകൾ യാത്ര ചെയ്യാനുള്ള ഉപാധി മാത്രമല്ലെന്നും നിരവധി കഥകളും ഓർമകളും വികാരങ്ങളും വഹിക്കുന്നവ കൂടിയാണെന്നും ഇതേക്കുറിച്ചു സംസാരിക്കവെ സച്ചിൻ തെണ്ടൂൽക്കർ പറഞ്ഞു. കാറുകളോട് ജനങ്ങൾക്കുള്ള ആഴത്തിലുള്ള ബന്ധമാണ് ഈ പങ്കാളിത്തത്തിലൂടെ തങ്ങൾ ആഘോഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മൂല്യങ്ങളിലും സുതാര്യതയിലും വ്യക്തിത്വത്തിലും അധിഷ്ഠിതമായി തങ്ങളുടെ മികവിനെ ശക്തമായി മുന്നോട്ടു കൊണ്ടു പോകാൻ സച്ചിനുമായുള്ള പങ്കാളിത്തം സഹായകമായെന്ന് സ്പിന്നി സ്ഥാപകനും സിഇഒയുമായ നീരജ് സിങ് പറഞ്ഞു.

ഒരു വാഹനം സ്വന്തമാക്കുക എന്നതിനെ കൂടുതൽ അർത്ഥവത്തും എന്നെന്നും ഓർമിക്കുന്നതുമാക്കുകയെന്ന സ്പിന്നിയുടെ കാഴ്ചപ്പാടിനെ കൂടുതൽ ശക്തിപ്പെടുത്തുന്നതാണ് സ്വീറ്റ് ഡിസംബർ കാമ്പയിൻ.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.