Sections

ക്രെഡിറ്റ് കാര്‍ഡ്‌സ് അവതരിപ്പിച്ച് സ്‌പൈസ് ജെറ്റ്

Friday, May 13, 2022
Reported By MANU KILIMANOOR

ഇടപാടുകാര്‍ക്ക് നിരവധി ആനുകൂല്യങ്ങളാണ് ഈ കാര്‍ഡില്‍ ലഭ്യമാക്കിയിട്ടുള്ളത്
 

കൊച്ചി സ്‌പൈസ് ജെറ്റ് വിമാനക്കമ്പനിയും ആക്‌സിസ് ബാങ്കും ചേര്‍ന്ന് വിസയുടെ സഹായത്തോടെ കോ-ബ്രാന്‍ഡഡ് ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കി. ഇടപാടുകാര്‍ ക്ക് നിരവധി ആനുകൂല്യങ്ങ ളാണ് ഈ കാര്‍ഡില്‍ ലഭ്യമാ ക്കിയിട്ടുള്ളത്.

സ്പൈസ് ജെറ്റ് - ആക്‌സിസ് ബാങ്ക് വോയേജ്, വോയേജ് ബ്ലാക്ക് എന്നിങ്ങനെ രണ്ടിനം കാര്‍ഡുകളാണ് ഉള്ളത്. വോയേജ് ബ്ലാക്ക് ക്രെഡിറ്റ് കാര്‍ഡില്‍ ഉപഭോക്താക്കള്‍ക്ക് ഏഴു ശതമാനംവരെ ആനുകൂല്യങ്ങള്‍ ലഭ്യമാകും. റിവാഡ്  പോയിന്റുകള്‍ ഉപയോഗിച്ച് ഫ്‌ലൈറ്റുകളും മറ്റും ബുക്ക് ചെയ്യാം. കാര്‍ഡ് ഉടമകള്‍ സ്‌പൈസ് ക്ലബ്ബ് അംഗ ത്വം സൗജന്യമായി ലഭിക്കും. സ്‌പൈസ് ക്ലബ്  അംഗങ്ങള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ കാര്‍ഡ് ഉടമകള്‍ക്കും ലഭിക്കും. ചെക്ക് ഇന്‍ ചെയ്യുന്നതിനും സീറ്റ് തിരഞ്ഞെടുക്കുന്നതിനും മുന്‍ഗണന, സൗജന്യ ഭക്ഷണം തുടങ്ങിയവ ലഭ്യമാക്കിയിട്ടുണ്ട്. ഡിജിറ്റല്‍ പേമെന്റാണ് മറ്റൊരു സവിശേഷത.

 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.