- Trending Now:
പത്തനംതിട്ട: ക്രിസ്തുമസ്- പുതുവത്സര ആഘോഷത്തോടനുബന്ധിച്ചു കേരളാ ഖാദി ഗ്രാമവ്യവസായ ബോർഡ് പത്തനംതിട്ട ജില്ലാ ഓഫീസിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സ്പെഷ്യൽ ഖാദി മേളയുടെ ജില്ലാതല ഉദ്ഘാടനം ഇന്നു (13) നു അടൂർ റവന്യൂ ടവറിൽ പ്രവർത്തിക്കുന്ന ഖാദി ഗ്രാമസൗഭാഗ്യയിൽ അടൂർ മുനിസിപ്പൽ ചെയർപേഴ്സൺ ദിവ്യാ റജി മുഹമ്മദ് നിർവഹിക്കും. ഖാദി ബോർഡ് അംഗം സാജൻ തൊടുക അധ്യക്ഷത വഹിക്കും.
ഇന്ന് (13) മുതൽ ജനുവരി 6 വരെയാണ് മേള നടക്കുക. മേളയോടനുബന്ധിച്ച് അടൂർ, പത്തനംതിട്ട , ഇലന്തൂർ, റാന്നി - ചേത്തോങ്കര എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ഖാദി ഗ്രാമ സൗഭാഗ്യകളിൽ വിപുലമായ വസ്ത്ര ശേഖരണം ഒരുക്കിയിട്ടുണ്ട്. ഖാദി വസ്ത്രങ്ങൾക്ക് 30 ശതമാനം വരെ റിബേറ്റ് മേളയിൽ ലഭിക്കും.
ഖാദി തുണിത്തരങ്ങൾക്ക് റിബേറ്റ് നാളെ (ഡിസംബർ 13) മുതൽ... Read More
ആലപ്പുഴ: ക്രിസ്മസ്, ന്യൂയർ മേളയോടനുബന്ധിച്ച് ഖാദി തുണിത്തരങ്ങൾക്ക് ഡിസംബർ 13 മുതൽ ജനുവരി ആറ് വരെ 30 ശതമാനം പ്രത്യേക ഗവൺമെന്റ് റിബേറ്റ് ലഭിക്കും. കേരള ഖാദി ഗ്രാമവ്യവസായ ബോർഡിന്റെ നിയന്ത്രണത്തിലുള്ള ഖാദി ഗ്രാമ സൗഭാഗ്യകളിലും ഖാദി സൗഭാഗ്യകളിലും റിബേറ്റ് ലഭിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.