Sections

സാമ്പത്തിക കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് ഇത് നല്ല കാലം അല്ല

Wednesday, May 18, 2022
Reported By MANU KILIMANOOR

സാങ്കേതിക പരിജ്ഞാനവും സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിച്ചു മുന്‍പരിചയമുള്ള പോലീസ് ഉദ്യോഗസ്ഥരെയാണ് നിയമിക്കുന്നത്

 

സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്നതിനായി സംസ്ഥാന പോലീസില്‍ പ്രത്യേകം രൂപംനല്‍കിയ ഇക്കണോമിക് ഒഫെന്‍സസ് വിങ്ങ് ഇന്ന് നിലവില്‍ വരും.പ്രത്യേക വിഭാഗത്തിന്റെ ഉദ്ഘാടനം വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

ക്രൈംബ്രാഞ്ചിനു കീഴില്‍ സജ്ജീകരിക്കുന്ന ഈ വിഭാഗത്തില്‍ മികച്ച സാങ്കേതിക പരിജ്ഞാനവും സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിച്ചു മുന്‍പരിചയമുള്ള പോലീസ് ഉദ്യോഗസ്ഥരെയാണ് നിയമിക്കുന്നത്. 226 എക്‌സിക്യൂട്ടീവ് തസ്തികകളും ഏഴ് മിനിസ്റ്റീരിയല്‍ തസ്തികകളും ഇതിനായി സൃഷ്ടിച്ചിട്ടുണ്ട്. പോലീസ് ആസ്ഥാനത്ത് ആകും ഈ വിഭാഗവും പ്രവര്‍ത്തിക്കുക.

ഒരു ഐജി ഒരു ഡിവൈഎസ്പി എന്നിവര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരും ഉണ്ടാകും. കൂടാതെ തിരുവനന്തപുരം എറണാകുളം തൃശൂര്‍ കണ്ണൂര്‍ റേഞ്ചുകള്‍ കേന്ദ്രീകരിച്ചും ഓഫീസുകള്‍ പ്രവര്‍ത്തിക്കും. ഓരോ റേഞ്ചിലും ഒരു എസ് പിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ ഉണ്ടാകും. ജില്ലകള്‍ കേന്ദ്രീകരിച്ചും പ്രത്യേക വിഭാഗം പ്രവര്‍ത്തിക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.