- Trending Now:
ശതകോടീശ്വരനായ എലോണ്‍ മസ്‌കിന്റെ സ്പേസ് എക്സ് അതിന്റെ സ്റ്റാര്‍ലിങ്ക് ബ്രാന്‍ഡിന് കീഴില്‍ ഇന്ത്യയില്‍ സാറ്റലൈറ്റ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ ആരംഭിക്കുന്നതിനുള്ള അനുമതി തേടാന്‍ ഒരുങ്ങുകയാണ്, ഇത്തരമൊരു പെര്‍മിറ്റിന് അപേക്ഷിക്കുന്ന മൂന്നാമത്തെ കമ്പനിയാണ് സ്പേസ് എക്സ്.ലാന്‍ഡിംഗ് അവകാശങ്ങള്‍ക്കും വിപണി പ്രവേശനത്തിനും വേണ്ടി സ്പേസ് എക്സ് സര്‍ക്കാരില്‍ നിന്ന് നിയമാനുസൃത അംഗീകാരം തേടും, പ്രാദേശിക ഗേറ്റ്വേകള്‍ സ്ഥാപിക്കുന്നതിന് ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പില്‍ (DoT) അനുമതി തേടാന്‍ സാധ്യതയുണ്ട്.സാറ്റ്‌ലൈറ്റ് ഇന്റര്‍നെറ്റ് മേഖലയിലെ നിയമങ്ങളില്‍ കൂടുതല്‍ വ്യക്ത വരുത്താന്‍ ഒരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. ടെലികോം കമ്പനികള്‍ക്കായി സാറ്റ്‌ലൈറ്റ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കുള്ള സ്‌പെക്ട്രം ലേലത്തിലൂടെ നല്‍കിയാല്‍ മതിയോ എന്ന കാര്യത്തില്‍ കേന്ദ്രം ഇതുവരെ തീരുമാനം എടുത്തിട്ടില്ല.
കഴിഞ്ഞ വര്‍ഷം ലൈസന്‍സ് ഇല്ലാതെ തന്നെ സ്റ്റാര്‍ലിങ്ക് സേവനങ്ങള്‍ക്കുള്ള പ്രീ ബുക്കിംഗ് ആരംഭിച്ചിരുന്നു. 5000ല് ലേറെ പ്രീബുക്കിംഗുകളായിരുന്നു സ്റ്റാര്‍ലിങ്കിന് ലഭിച്ചത്. എന്നാല്‍, കേന്ദ്ര സര്‍ക്കാര്‍ ഇടപെടലിനെ തുടര്‍ന്ന് സ്റ്റാര്‍ലിങ്കിന് ബുക്കിംഗ് തുക തിരികെ നല്‍കേണ്ടി വന്നു.ഈ വര്‍ഷമാദ്യം, രാജ്യത്ത് പ്രവര്‍ത്തിക്കാനുള്ള ലൈസന്‍സ് ലഭിക്കുന്നതുവരെ സ്റ്റാര്‍ലിങ്കിന്റെ എല്ലാ മുന്‍കൂര്‍ ഓര്‍ഡറുകളും റീഫണ്ട് ചെയ്യാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു.ഇന്ത്യന്‍ അധികാരികള്‍ക്ക് ഗ്ലോബല്‍ മൊബൈല്‍ പേഴ്സണല്‍ കമ്മ്യൂണിക്കേഷന്‍സ് ബൈ സാറ്റലൈറ്റ് (ജിഎംപിസിഎസ്) സേവന ലൈസന്‍സിനായി സ്പേസ് എക്സ് ''വളരെ താമസിയാതെ'' അപേക്ഷിക്കും, കൂടുതല്‍ വിശദാംശങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല . ഭാരതി ഗ്രൂപ്പിന്റെ പിന്തുണയുള്ള വണ്‍വെബും റിലയന്‍സ് ജിയോയുടെ സാറ്റലൈറ്റ് വിഭാഗവും പെര്‍മിറ്റിനായി അപേക്ഷിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.