- Trending Now:
കൊച്ചി: ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ ബിഎസ്6 ഒബിഡി2 മാനദണ്ഡങ്ങൾ പാലിക്കുന്ന പുതിയ 2023 എസ്പി 125 പുറത്തിറക്കി. ആഗോള നിലവാരത്തിലുള്ള എൻഹാൻസ്ഡ് സ്മാർട്ട് പവർ (ഇഎസ്പി) ശക്തിപ്പെടുത്തുന്ന ഹോണ്ടയുടെ ഏറ്റവും മികച്ച 125സിസി പിജിഎം-എഫ്ഐ എഞ്ചിനാണ് പുതിയ മോഡലിന്.
ഇതോടൊപ്പം സമ്പൂർണ ഡിജിറ്റൽ മീറ്ററും എസ്പി 125ൽ ക്രമീകരിച്ചിട്ടുണ്ട്. ഇന്ധനക്ഷമത, ഇസിഒ ഇൻഡിക്കേറ്റർ, ഗിയർ പൊസിഷൻ ഇൻഡിക്കേറ്റർ, സർവീസ് ഡ്യൂ ഇൻഡിക്കേറ്റർ തുടങ്ങിയവ മീറ്ററിലൂടെ റൈഡർക്ക് കാണാം.
വീതിയേറിയ 100 എംഎം പിൻ ടയർ, എൽഇഡി ഡിസി ഹെഡ്ലാമ്പ്, എഞ്ചിൻ സ്റ്റാർട്ട്/സ്റ്റോപ്പ് സ്വിച്ച്, ഇൻറഗ്രേറ്റഡ് ഹെഡ്ലാമ്പ് ബീം, പാസിങ് സ്വിച്ച്, 5-സ്പീഡ് ട്രാൻസ്മിഷൻ, എക്സ്റ്റേണൽ ഫ്യൂവൽ പമ്പ്, അഞ്ച് ഘട്ടങ്ങളായി ക്രമീകരിക്കാവുന്ന റിയർ സസ്പെൻഷൻ, ഈക്വലൈസറോഡ് കൂടിയ കോംബിബ്രേക്ക് സിസ്റ്റം എന്നിവയാണ് മറ്റു പ്രധാന സവിശേഷതകൾ.
ഡ്രം, ഡിസ്ക് എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലും, ബ്ലാക്ക്, മാറ്റ് ആക്സിസ് ഗ്രേ മെറ്റാലിക്, ഇംപീരിയൽ റെഡ് മെറ്റാലിക്, പേൾ സൈറൻ ബ്ലൂ, ന്യൂമാറ്റ് മാർവൽ ബ്ലൂ മെറ്റാലിക് എന്നിങ്ങനെ അഞ്ച് നിറഭേദങ്ങളിലും 2023 എസ്പി 125 ലഭ്യമാണ്. ഡ്രം വേരിയൻറിന് 85,131 രൂപയും, ഡിസ്ക് വേരിയൻറിന് 89,131 രൂപയുമാണ് ഡൽഹി എക്സ്ഷോറൂം വില.
ഒബിഡി2 മാനദണ്ഡങ്ങൾ പാലിക്കുന്ന 2023 എസ്പി 125 പുറത്തിറക്കിയതോടെ സ്പോർട്ടിയും സ്റ്റൈലോടും കൂടിയ ഒരു മോട്ടോർസൈക്കിളിനപ്പുറം ഉപഭോക്താക്കൾക്ക് ഒരു മികച്ച വാഹനം ലഭ്യമാക്കുന്നതിൽ അഭിമാനമുണ്ടെന്ന് ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യയുടെ പ്രസിഡൻറും സിഇഒയും മാനേജിങ് ഡയറക്ടറുമായ അത്സുഷി ഒഗാറ്റ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.