- Trending Now:
കരാറെടുക്കുന്ന കമ്പനിയുടെ പേര് റെയില്‍ വേ സ്റ്റേഷന്റെ പേരിനു മുന്നില്‍ ചേര്‍ക്കാം
പത്തനംതിട്ട റെയില്‍വേ സ്റ്റേഷനുകള്‍ ബ്രാന്‍ഡ് ചെയ്യാന്‍ ദക്ഷിണ റെയില്‍വേ കരാര്‍ ക്ഷണിച്ചു. ടിക്കറ്റ് ഇതര വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമാണിത്. സര്‍ക്കാര്‍ സ്ഥപനങ്ങള്‍ക്കും വാണിജ്യ സ്ഥാപനങ്ങള്‍ക്കും കരാറില്‍ പങ്കെടുക്കാം. സ്റ്റേഷന്റെ പേരിനു മുന്നിലോ പിറകിലോ ബ്രാന്‍ഡ് പേരോ ലോഗോയോ ചേര്‍ക്കാം. സ്റ്റേഷനില്‍ സ്ഥലപ്പേരു പ്രദര്‍ശിപ്പിച്ചിട്ടുള്ള എല്ലായിട ത്തും ബ്രാന്‍ഡ് നാമം എഴുതാം.
റെയില്‍വേ ട്രാക്കുകളിലോ ടിക്കറ്റുകളിലോ വെബ്‌സൈറ്റുകളിലോ അനൗണ്‍സ്‌മെന്റ് സിസ്റ്റത്തിലോ ബ്രാന്‍ഡിന്റെ പേരുണ്ടാകില്ല. ഒന്നോ അതിലധികമോ സ്റ്റേഷനുകള്‍ ഒരുമിച്ചു കരാര്‍ എടുക്കാനുള്ള സൗകര്യമുണ്ട്. കരാര്‍ നേടുന്നവര്‍ക്കു സ്റ്റേഷന്റെ സര്‍ക്കുലേറ്റിങ് ഏരിയയില്‍ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാ നുള്ള അനുമതിയുണ്ടാകും.
സ്റ്റേഷന്‍ ബാന്‍ഡിങിനെ കുറിച്ചു റെയില്‍വേ വര്‍ഷങ്ങളായി ചിന്തിക്കുന്നുണ്ട് ങ്കിലും ഇപ്പോള്‍ മാത്രമാണു കരാര്‍ നടപടികളിലേക്കു കടന്നത്. ജൂണ്‍ 15 വരെ കരാര്‍ സ്വീകരിക്കും. 3 വര്‍ഷം വരെയാണ് കാലാവധി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.