- Trending Now:
കൊച്ചി: ലോജിസ്റ്റിക്സ് രംഗത്തെ പ്രമുഖരായ കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്യൂബ്സ് ഇന്റർനാഷണൽ ലോജിസ്റ്റിക്സിന് 14-മത് സൗത്ത് ഈസ്റ്റ് സിഇഒ കോൺക്ലേവിന്റെ ഈ വർഷത്തെ ഫ്രെയിറ്റ് ഫോർവേർഡർ ഓഫ് ദി ഇയർ-കൊച്ചിൻ റീജിയൻ അവാർഡ് ലഭിച്ചു. ചരക്ക് ഗതാഗത മേഖലയിൽ കമ്പനി നടത്തിയിട്ടുള്ള മികച്ച പ്രവർത്തനം പരിഗണിച്ചാണ് ഈ ബഹുമതി. എക്സിം ഇന്ത്യ-ഷിപ്പിങ് ടൈമിന്റെ ആഭിമുഖ്യത്തിൽ ചരക്കുഗതാഗത രംഗത്ത് സംഘടിപ്പിക്കുന്നദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ പരിപാടിയാണ് സൗത്ത് ഈസ്റ്റ് സിഇഒ കോൺക്ലേവ്. ചെന്നൈയിൽ നടന്ന കോൺക്ലേവിൽ ക്യൂബ്സ് ഇന്റർനാഷണൽ ലോജിസ്റ്റിക്സ് വൈസ് പ്രസിഡന്റ് ജെറി തോമസ് അവാർഡ് ഏറ്റുവാങ്ങി. ഉപഭോക്താക്കളുടെ ആവശ്യാനുസരം മികച്ച ചരക്കുഗതാഗത സേവനം നൽകുവാനുള്ള ഞങ്ങളുടെ പ്രയത്നത്തിന് ലഭിച്ച അംഗീകാരമാണിതെന്ന് ക്യൂബ്സ് ഇന്റർനാഷണൽ ലോജിസ്റ്റിക്സ് ചെയർമാനും എംഡിയുമായ ഷരീഫ് മുഹമ്മദ് പറഞ്ഞു. ലോജിസ്റ്റിക്സ് രംഗത്തെ വിവിധ കമ്പനി മേധാവികളും പ്രമുഖരും കോൺക്ലേവിൽ പങ്കെടുത്തു.
കളമശ്ശേരി മെഡിക്കൽ സെന്റർ പ്രതിപക്ഷ നേതാവ് ഉദ്ഘാടനം ചെയ്തു... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.