Sections

തെന്നിന്ത്യന്‍ സൂപ്പര്‍ താരങ്ങളുടെ ബിസിനസ് സിനിമ മാത്രമല്ല

Tuesday, Feb 15, 2022
Reported By admin
business

ദളപതി വിജയ് മുതല്‍ മുന്‍നിര നായികമാര്‍ വരെ സ്വന്തം സംരംഭങ്ങളില്‍ ശക്തരാണ്.

 

 

കോടികളുടെ ബിസിനസ് നടക്കുന്ന ഇടമാണ് സിനിമ എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.പ്രധാനമായും സിനിമ വിപണിയുടെ സാമ്പത്തിക കെട്ടുറപ്പുകള്‍ ബോളിവുഡിനെ ചുറ്റിപ്പറ്റിയിരിക്കുന്നു.ബിഠൗണിലെ താരങ്ങള്‍ സിനിമയില്‍ നിന്ന് മാത്രമല്ല പുറത്ത് മറ്റ് പല ബിസിനസുകളിലൂടെയും തങ്ങളുടെ സമ്പാദ്യം വളര്‍ത്തുന്നുണ്ട്.ഈ ശീലം വളരെ സാവധാനത്തിലാണ് തെന്നിന്ത്യന്‍ സിനിമ മേഖലയില്‍ പ്രകടമായി തുടങ്ങിയത്.ദളപതി വിജയ് മുതല്‍ മുന്‍നിര നായികമാര്‍ വരെ സ്വന്തം സംരംഭങ്ങളില്‍ ശക്തരാണ്.

വിജയ്

തെന്നിന്ത്യന്‍ സൂപ്പര്‍ താരമായ വിജയ്ക്ക് നിരവധി സൈഡ് ബിസിനസുകളാണുള്ളത്.അമ്മ ശോഭ,മകന്‍ സഞ്ജയ്,ഭാര്യ സംഗീത എന്നിവരുടെ പേരുകളില്‍ നിരവധി കല്യാണ മണ്ഡപങ്ങള്‍ താരത്തിന്റേതായിട്ടുണ്ട്.

രാം ചരണ്‍

ഹൈദ്രാബാദ് ആസ്ഥാനമായുള്ള ട്രൂജെറ്റ് എന്ന വിമാനക്കമ്പനിയുടെ ഉടമയാണ് തെലുങ്ക് നടന്‍ രാം ചരണ്‍.വിമാനങ്ങളുടെ അറ്റകുറ്റപ്പണിയും ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ്ങും നോക്കുന്ന ടര്‍ബോ ഏവിയേഷന്റെ ഭാഗമാണ് ട്രൂജെറ്റ് എയര്‍ലൈന്‍.ഹൈദരാബാദ് പോളോ, റൈഡിംഗ് ക്ലബ് എന്നിങ്ങനെ നിരവധി സംരംഭങ്ങളുടെ ഉടമ കൂടിയാണ് താരം.

തമന്ന ഭാട്ടിയ

തെലുങ്ക് സിനിമകളിലെ ഏറ്റവും ജനപ്രീതിയുള്ള അഭിനേതാക്കളില്‍ ഒരാളെന്നതിന് പുറമേ, തമന്ന മറ്റ് ബിസിനസുകളിലേക്കും കടന്നിട്ടുണ്ട്. വൈറ്റ് & ഗോള്‍ഡ് എന്ന ഓണ്‍ലൈന്‍ ജ്വല്ലറി ബ്രാന്‍ഡിന്റെ ഉടമയാണ് അവര്‍.


ശ്രുതി ഹാസന്‍

തമിഴ്, തെലുങ്ക് സിനിമകളിലെ ഏറ്റവും മുന്‍നിര അഭിനേതാക്കളില്‍ ഒരാളായ ശ്രുതി ഹാസന്റെ ഉടമസ്ഥതയിലുള്ള ഇസിഡ്രോ എന്ന പ്രൊഡക്ഷന്‍ ഹൗസ് ഷോര്‍ട്ട് ഫിലിമുകള്‍, ആനിമേഷന്‍ സിനിമകള്‍, വീഡിയോ റെക്കോര്‍ഡിംഗുകള്‍ എന്നിവ കൈകാര്യം ചെയ്യുന്നു.സഹോദരി അക്ഷര ഹാസനാണ് കമ്പനിയുടെ പ്രവര്‍ത്തന മേല്‍നോട്ടം വഹിക്കുന്നത്.


തപ്സി പന്നു

തെന്നിന്ത്യയില്‍ നിന്നും ബിഠൗണിലെ സൂപ്പര്‍ നായികയായി മാറിയ താരമാണ് തപ്‌സി പന്നു.തപ്‌സി ദി വെഡിംഗ് ഫാക്ടറി എന്ന പേരില്‍ ഒരു വെഡ്ഡിംഗ് മാനേജ്മെന്റ് കമ്പനി വിജയകരമായി നടത്തുന്നു. സഹോദരി ഷാഗുന്‍ പന്നുവിനും സുഹൃത്ത് ഫറാ പര്‍വരേഷിനുമൊപ്പം ചേര്‍ന്നാണ് തപ്‌സിയുടെ ബിസിനസ്.

നാഗാര്‍ജ്ജുന

താരത്തിന് നിരവധി സൈഡ് ബിസിനസുകള്‍ ഉണ്ട്. എന്‍-ഗ്രില്‍, എന്‍ ഏഷ്യന്‍ എന്നീ റെസ്റ്റോറന്റുകളുടെ സഹ ഉടമയാണ് അദ്ദേഹം. കോര്‍പ്പറേറ്റ് ഹൗസുകള്‍ വാടകയ്ക്കെടുക്കുന്ന എന്‍ കണ്‍വെന്‍ഷന്‍ സെന്റും അദ്ദേഹത്തിനുണ്ട്. ഹൈദരാബാദിലെ ജൂബിലി ഹില്‍സില്‍ ഒരു എക്‌സോട്ടിക് റെസ്റ്റോ ബാറും അദ്ദേഹത്തിനുണ്ട്.

ആര്യ

സീ ഷെല്‍ എന്ന തെന്നിന്ത്യന്‍ റെസ്റ്റോറന്റിന്റെ ഉടമയാണ് നടന്‍ ആര്യ. ഷോ പീപ്പിള്‍ എന്ന പേരില്‍ ഒരു പ്രൊഡക്ഷന്‍ ഹൗസും അദ്ദേഹത്തിനുണ്ട്. ഈ ബാനറില്‍ വാണിജ്യപരമായി വിജയിച്ച ചില ചിത്രങ്ങള്‍ താരം നിര്‍മ്മിച്ചിട്ടുണ്ട്.

റാണ ദഗ്ഗുബതി

ഷോ ബിസിനസിന് പുറമെ, CAA KWAN എന്ന ടാലന്റ് മാനേജ്മെന്റ് കമ്പനിയുടെ സഹ ഉടമയാണ് ബാഹുബലയിലൂടെ ശ്രദ്ധേയനായി മാറിയ റാണ.

നിക്കി ഗല്‍റാണി

ഡാര്‍ലിംഗ്, വെള്ളിമൂങ്ങ, വേലൈനു വന്ധൂട്ട വെള്ളക്കാരന്‍ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ച് മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് നിക്കി.ബാംഗ്ലൂരിലെ കോറമംഗലയില്‍ താരത്തിന്റെ സ്വന്തമായൊരു റെസ്റ്റോ കഫേയുണ്ട്.

 


 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.