- Trending Now:
പ്രവർത്തന മികവിന് ഈ വർഷം വിവിധ പുരസ്കാരങ്ങൾ സ്വന്തമാക്കിയ സൗത്ത് ഇന്ത്യൻ ബാങ്കിന് വീണ്ടും അംഗീകാരങ്ങൾ. ഇ റ്റി ബെസ്റ്റ് ബാൻഡ് കോൺക്ലേവിൽ ബെസ്റ്റ് ബാൻഡുകളിലൊന്നായി സൗത്ത് ഇന്ത്യൻ ബാങ്കിനെ തിരഞ്ഞെടുത്തു. ബ്രാൻഡ് മൂല്യം, വർഷങ്ങളുടെ പാരമ്പര്യം, വാർഷിക ലാഭം, വളർച്ചാ നിരക്ക്, ബാൻഡ് റീകോൾ വാല്യു, ജീവനക്കാരുടെ എണ്ണം തുടങ്ങി വിവിധ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് പുരസ്കാരം നിർണയിച്ചത്. ഇതോടൊപ്പം സോഷ്യൽ പബ്ലിഷിങിൽ മുന്നിട്ടു നിൽക്കുന്ന ബാങ്കിങ് സ്ഥാപനമെന്ന കണക്ട് ഇൻസൈറ്റ് അംഗീകാരവും സൗത്ത് ഇന്ത്യൻ ബാങ്ക് സ്വന്തമാക്കി. മുംബൈയിൽ നടന്ന ചടങ്ങുകളിൽ ഈ രണ്ട് പുരസ്കാരങ്ങളും ബാങ്ക് സ്വീകരിച്ചു.
ഉപഭോക്താക്കളുടെ പ്രതീക്ഷകൾ നിറവേറ്റാനുള്ള ഈ വർഷത്തെ ഞങ്ങളുടെ നിരന്തര പരിശ്രമങ്ങൾക്ക് ലഭിച്ച അർഹമായ അംഗീകാരങ്ങളാണ് ഈ രണ്ട് പുരസ്കാരങ്ങളുമെന്ന് സൗത്ത് ഇന്ത്യൻ ബാങ്ക് ചീഫ് മാർക്കറ്റിങ് ഓഫീസർ അത് ഹബീബുള്ള പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും ടെക്ക് സൗഹൃദ, വിശ്വസനീയ ബാങ്കിങ് ബ്രാൻഡായി അംഗീകരിക്കപ്പെടുന്നതിൽ അതിയായ സന്തോഷമുണ്ടെന്നും അവർ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.