Sections

മികച്ച ഭാവി പ്രതീക്ഷിക്കുന്ന സ്റ്റാര്‍ട്ടപ്പുമായി കൈകോര്‍ത്ത് സൗരവ് ഗാംഗുലി

Wednesday, Jun 08, 2022
Reported By admin
saurav

അധ്യാപകര്‍ക്കും ഉള്ളടക്ക സ്രഷ്ടാക്കള്‍ക്കും ഓണ്‍ലൈന്‍ കോച്ചിംഗ് ബിസിനസ്സ് ആരംഭിക്കാനും സ്‌കെയില്‍ ചെയ്യാനും സ്റ്റാര്‍ട്ടപ്പ് സഹായിക്കുന്നു


നോയിഡ ആസ്ഥാനമായുള്ള എഡ്ടെക് സ്റ്റാര്‍ട്ടപ്പ് ക്ലാസ്പ്ലസുമായി സഹകരിക്കുമെന്ന് സൗരവ് ഗാംഗുലി അറിയിച്ചു. 30 ദശലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ക്ക് സേവനം നല്‍കുകയും 3,000-ലധികം നഗരങ്ങളിലായി പ്രവര്‍ത്തിക്കുന്നതായും ക്ലാസ്പ്ലസ് അവകാശപ്പെട്ടു. അധ്യാപകര്‍ക്കും ഉള്ളടക്ക സ്രഷ്ടാക്കള്‍ക്കും ഓണ്‍ലൈന്‍ കോച്ചിംഗ് ബിസിനസ്സ് ആരംഭിക്കാനും സ്‌കെയില്‍ ചെയ്യാനും സ്റ്റാര്‍ട്ടപ്പ് സഹായിക്കുന്നു.

ആല്‍ഫ വേവ് ഗ്ലോബലും ടൈഗര്‍ ഗ്ലോബലും ചേര്‍ന്ന് നയിച്ച സീരീസ് ഡി ഫണ്ടിംഗ് റൗണ്ടില്‍ സ്റ്റാര്‍ട്ടപ്പ് 70 മില്യണ്‍ ഡോളര്‍ നേടിയിരുന്നു. നിലവില്‍ ഏകദേശം 600 മില്യണ്‍ ഡോളറാണ് സ്റ്റാര്‍ട്ടപ്പിന്റെ മൂല്യം. 2018 മുതല്‍, ടൈഗര്‍ ഗ്ലോബല്‍, RTP ഗ്ലോബല്‍, ബ്ലൂം വെഞ്ച്വേഴ്സ്, സെക്വോയ ക്യാപിറ്റല്‍ ടൈംസ് ഇന്റര്‍നെറ്റ്, ഉള്‍പ്പെടെയുളള നിക്ഷേപകരില്‍ നിന്ന് ഏകദേശം 160 മില്യണ്‍ ഡോളര്‍ ക്ലാസ്പ്ലസ് സമാഹരിച്ചു.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.