- Trending Now:
കൊച്ചി: ഏറ്റവും മികച്ച ദൃശ്യഭംഗിയോടെ ഉള്ളടക്കങ്ങൾ സൃഷ്ടിക്കുന്നതിന് സോണി ഇന്ത്യ ഇസഡ്വി-ഇ1 എന്ന പുതിയ ഫുൾ ഫ്രെയിം വ്ളോഗ് ക്യാമറ അവതരിപ്പിച്ചു. പരസ്പരം മാറ്റാവുന്ന ലെൻസും, മികച്ച പ്രകടനമുള്ള 35 എംഎം ഫുൾ ഫ്രെയിം ഇമേജ് സെൻസറുമാണ് പ്രധാനമായും വ്ളോഗർമാരെ ലക്ഷ്യമിട്ടുള്ള ഇസഡ്വി-ഇ1 ക്യാമറയുടെ ഏറ്റവും പ്രധാന സവിശേഷതകൾ.
സിനിമാറ്റിക് വ്ളോഗ് സെറ്റിങ്, ഇന്നോവേറ്റീവ് എഐ പ്രോസസിങ് യൂണിറ്റ്, റിയൽടൈം ട്രാക്കിങ്, റെകഗ്നിഷൻ ഫീച്ചേർസ്, എളുപ്പത്തിലുള്ള നിരീക്ഷണത്തിനും മൊബിലിറ്റിക്കുമായി വേരി-ആംഗിൾ ടച്ച് എൽസിഡി സ്ക്രീൻ, സുഗമമായ സ്മാർട്ട്ഫോൺ കണക്റ്റിവിറ്റി, ക്രിയേറ്റേഴ്സ് ക്ലൗഡ് ഫീച്ചർ എന്നിവയാണ് ഇസഡ്വി-ഇ1 ക്യാമറയുടെ മറ്റു പ്രത്യേകതകൾ. ഇസഡ്വി-ഇ1 ക്യാമറ വാങ്ങുമ്പോൾ പ്രത്യേക അവതരണ ഓഫറായി 19,170 രൂപയുടെ ആനുകൂല്യങ്ങൾ ഉപഭോക്താക്കൾക്ക് ലഭിക്കും.
വ്ളോഗർമാർക്കും കോണ്ടെൻറ് ക്രിയേറ്റർക്കുമായി പ്രത്യേകം രൂപകൽപന ചെയ്തിരിക്കുന്ന ഇസഡ്വി-ഇ1 ക്യാമറയുടെ അസാധാരണമായ ഇമേജ് നിലവാരവും. ഒതുക്കം നിറഞ്ഞ രൂപവും, നൂതനമായ സവിശേഷതകളും. ആകർഷകവും ആഴത്തിലുള്ളതുമായ ഉള്ളടക്കം സൃഷ്ടിക്കാൻ ക്രിയേറ്റർമാരെ സഹായിക്കുമെന്ന് സോണി ഇന്ത്യയുടെ ഡിജിറ്റൽ ഇമേജിങ് ബിസിനസ് മേധാവി മുകേഷ് ശ്രീവാസ്തവ പറഞ്ഞു.
28-60 എംഎം സൂം ലെൻസിനൊപ്പം ഇസഡ്വി-ഇ1എൽ മോഡൽ 2,43,990 രൂപയ്ക്കും, ഇസഡ്വി-ഇ1 മോഡലിന് മാത്രമായി 2,14,990 രൂപയുമാണ് വില. എല്ലാ സോണി സെൻറർ, ആൽഫ ഫ്ളാഗ്ഷിപ്പ് സ്റ്റോറുകൾ, സോണി അംഗീകൃത ഡീലർമാർ, ഇ-കൊമേഴ്സ് വെബ്സൈറ്റുകൾ (ആമസോൺ, ഫ്ലിപ്പ്കാർട്ട്) എന്നിവയിലും ഇന്ത്യയിലെ പ്രമുഖ ഇലക്ട്രോണിക് സ്റ്റോറുകളിലും ലഭ്യമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.