- Trending Now:
കൊച്ചി: സോണി ഇസഡ് വി-ഇ10 ക്യാമറയുടെ രണ്ടാം തലമുറ മോഡലായ ഇസഡ് വി-ഇ10 II അവതരിപ്പിച്ചു. വ്ലോഗർമാർക്കും കണ്ടന്റ് ക്രിയേറ്റർമാർക്കും അനുയോജ്യമായ നിരവധി സവിശേഷതകളും അപ്ഡേറ്റുകളും ഉൾപ്പെടുത്തിയാണ് സോണിയുടെ ഇസഡ് വി സീരീസിലെ ഏറ്റവും പുതിയ എപിഎസ്-സി ക്യാമറ പുറത്തിറക്കിയിരിക്കുന്നത്.
ക്രിയേറ്റീവ് ലുക്ക്, പ്രൊഡക്റ്റ് ഷോക്കേസ് സെറ്റിംഗ്, ബാക്ക്ഗ്രൗണ്ട് ഡീഫോക്കസ് ഫംഗ്ഷൻ, വേരി-ആംഗിൾ ഫ്ളിപ്പ് സ്ക്രീൻ തുടങ്ങി നിരവധി ഫീച്ചറുകളാണ് ഇതിലുള്ളത്.
അപ്ഗ്രേഡഡ് 26 മെഗാപിക്സൽ എക്സ്മോർ ആർ സിമോസ് സെൻസർ, സോണിയുടെ ഏറ്റവും പുതിയ ബിയോൻസ് എക്സ്ആർ ഇമേജ് പ്രോസസിങ് എഞ്ചിൻ, മികച്ച ഓട്ടോഫോക്കസ്, വീഡിയോ ക്യാപ്ചറിംഗ് എന്നിവ ഇസഡ് വി-ഇ10 II ക്യാമറയുടെ പ്രത്യേകതകളാണ്. 377 ഗ്രാം മാത്രമാണ് ഈ ക്യാമറയുടെ ഭാരം.
ഫേസ് പ്രയോരിറ്റി ഓട്ടോ എക്സ്പോഷർ, സോഫ്റ്റ് സ്കിൻ ഇഫക്റ്റ്, ഓൺബോർഡ് 3 -ക്യാപ്സ്യൂൾ മൈക്രോഫോൺ എന്നിവയാണ് മറ്റു പ്രധാന സവിശേഷതകൾ. ഇസഡ് വി-ഇ10 II ക്യാമറയും ഇപിഇസഡ് 16-50 എംഎം ലെൻസ് കിറ്റും സോണി സെന്ററുകൾ, ആൽഫാ ഫ്ലാഗ്ഷിപ്പ് സ്റ്റോറുകൾ, www.shopatsc.com, ഇലക്ടോണിക് സ്റ്റോറുകൾ, ഇ-കൊമേഴ്സ് വെബ്സൈറ്റുകൾ എന്നിവിടങ്ങളിൽ ലഭിക്കും. ഇസഡ് വി-ഇ10എം2 മോഡൽ ബോഡിക്ക് 94,990 രൂപയാണ് വില. ഇസഡ് വി-ഇ10എം2കെ ബോഡിയുടേയും 16-50 എംഎം പവർ സൂം ലെൻസായ എസ്ഇഎൽപി 16502 ന്റെ വിലയും ലഭ്യത തീയതിയും ഉടൻ പ്രഖ്യാപിക്കും.
പ്രത്യേക ഓഫറിന്റെ ഭാഗമായി 3 വർഷത്തെ വാറന്റി, കോംപ്ലിമെൻററി എസ്ഡി കാർഡ്, ക്യാരി ബാഗ്, ആകർഷകമായ ഫിനാൻസ് സ്കീമുകൾ ഉൾപ്പടെയുള്ള അധിക ആനുകൂല്യങ്ങളും സോണി പുതിയ ക്യാമറക്കൊപ്പം വാഗ്ദാനം ചെയ്യുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.