Sections

ഇന്ത്യന്‍ വിപണി കീഴടക്കാന്‍ സോണി എത്തുന്നു

Monday, Dec 12, 2022
Reported By MANU KILIMANOOR

മികച്ച ശബ്ദ വിസ്മയം തന്നെ സൃഷ്ടിക്കാനുള്ള കഴിവ് ഇവയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്

സോണിയുടെ ഏറ്റവും പുതിയ ഇയര്‍ബഡായ Sony WF-LS900N ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ആക്ടിവ് നോയിസ് ക്യാന്‍സലേഷന്‍ ഉള്‍പ്പെടെ നൂതന സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ ഫീച്ചറുകളാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. പ്രധാനമായും സിനിമ, സംഗീത പ്രേമികളെയാണ് ഈ ഇയര്‍ബഡിലേക്ക് കൂടുതല്‍ ആകര്‍ഷിക്കുക. മികച്ച ശബ്ദ വിസ്മയം തന്നെ സൃഷ്ടിക്കാനുള്ള കഴിവ് ഇവയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. മറ്റ് സവിശേഷതകള്‍ പരിചയപ്പെടാം.

റീസൈക്കിള്‍ ചെയ്ത ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ചാണ് Sony WF-LS900N ഇയര്‍ബഡുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. 20 മണിക്കൂര്‍ വരെയാണ് ബാറ്ററി ബാക്കപ്പ്. കൂടാതെ, ഫാസ്റ്റ് ചാര്‍ജിങ്ങിലൂടെ 5 മിനിറ്റ് കൊണ്ട് 60 മിനിറ്റ് പ്രവര്‍ത്തന സമയം വാഗ്ദാനം ചെയ്യുന്നുണ്ട്. സ്വിഫ്റ്റ് പെയര്‍ സാങ്കേതികവിദ്യ ഉള്‍പ്പെടുത്തിയതിനാല്‍, ഇയര്‍ ബഡുകള്‍ ഉപയോഗിച്ച് ഒരേസമയം രണ്ട് ഉപകരണങ്ങളുമായി ബ്ലൂടൂത്ത് മുഖാന്തരം ബന്ധിപ്പിക്കാന്‍ കഴിയുന്നതാണ്.പ്രധാനമായും കറുപ്പ്, വെളുപ്പ്, ബീജ് എന്നീ നിറങ്ങളിലാണ് വാങ്ങാന്‍ സാധിക്കുക. മറ്റു മോഡലുകളെ അപേക്ഷിച്ച് ഈ ഇയര്‍ ബഡുകളുടെ ഭാരം വളരെ കുറവാണ്. എആര്‍ ഗെയിമിംഗ് ഇഷ്ടപ്പെടുന്നവര്‍ക്ക് മികച്ച ഓപ്ഷനായിട്ടാണ് ഈ ഇയര്‍ബഡിനെ സോണി വിശേഷിപ്പിക്കുന്നത്. Sony WF-LS900N ഇയര്‍ ബഡുകളുടെ ഇന്ത്യന്‍ വിപണി വില 16,990 രൂപയാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.